ഗൂഗിള്‍ നെക്‌സസ് 5 എല്‍.ജി. ഇന്ത്യ സ്‌റ്റോറില്‍; വില 29,999 രൂപ

Posted By:

കാത്തിരിപ്പുകള്‍ക്കൊടുവില്‍ എല്‍.ജി. നിര്‍മിച്ച ഗൂഗിളിന്റെ നെക്‌സസ് 5 ഫാബ്ലറ്റ് ഇന്ത്യന്‍ വിപണിയിലെത്തി. സ്മാര്‍ട്‌ഫോണിന്റെ 16 ജി.ബി. വേരിയന്റാണ് എല്‍.ജി. ഇന്ത്യ സ്‌റ്റോറില്‍ വില്‍പനയ്‌ക്കെത്തിയിരിക്കുന്നത്. 29,999 രൂപയാണ് വില. അതേസമയം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ് ഡീലില്‍ ഫോണിന് 28,999 രൂപയാണ്.

ഫോണിന്റെ 32 ജി.ബി. േവരിയന്റ് നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ എത്തുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. അതേസമയം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഇപ്പോഴും കമിംഗ് സൂണ്‍ എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

ഗൂഗിള്‍ നെക്‌സസ് 5 എല്‍.ജി. ഇന്ത്യ സ്‌റ്റോറില്‍; വില 29,999 രൂപ

ഗൂഗിള്‍ നെക്‌സസ് 5 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണിന്റെ പ്രത്യേകതകള്‍

1920-1080 പിക്‌സല്‍ ഫുള്‍ HD റെസല്യൂഷനോടു കൂടിയ 4.95 ഇഞ്ച് ഡിസ്‌പ്ലെ, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവയുള്ള ഫോണില്‍ 2.3 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 2 ജി.ബി. റാമുമുണ്ട്.

വായിക്കുക: HP ഇങ്ക്‌ജെറ്റ് പ്രിന്റര്‍ എന്തുകൊണ്ട് മികച്ചതാകുന്നു

എന്നാല്‍ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റമെന്നതാണ് പ്രധാന സവിശേഷത. കൂടാതെ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ സാങ്കേതിക വിദ്യയുള്ള 8 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്.

കണക്റ്റിവിറ്റി പരിശോധിച്ചാല്‍, ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ, 3 ജി, 4 ജി LTE, NFC, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയുണ്ട്. ബാറ്ററി പവര്‍ 2300 mAh ആണ്. 17 മണിക്കൂര്‍ ടോക്‌ടൈമും 300 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ശെബ സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot