ലോകത്തെ മാറ്റിമറിച്ച 19 നോകിയ ഫോണുകള്‍...

By Bijesh
|

മൊബൈല്‍ ഫോണ്‍ വിപണിയില്‍ നോകിയയ്ക്കുള്ള സ്ഥാനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്. മൊബൈല്‍ ഫോണ്‍ എന്നാല്‍ നോകിയ എന്നുപോലും ആളുകള്‍ ചിന്തിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു നമുക്ക്.

1100 ഉള്‍പ്പെടെ പല നോകിയ ഫോണുകളും ഇന്നും ഇന്ത്യക്കാരുടെ മനസില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ പഴംകഥയായി. കാലത്തിനൊപ്പം മാറാന്‍ കഴിയാതെ വന്നതും സാംസങ്ങും ആപ്പിളും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തതോടെ നോകിയ തകര്‍ച്ചയുടെ വക്കിലെത്തി.

ഒടുവില്‍ ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ കൈകളിലുമായി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മൊബൈല്‍ ഫോണുകളുടെ ചരിത്രത്തില്‍ നിന്ന് നോകിയയെ ഒരിക്കലും ഒഴിവാക്കാന്‍ കഴിയില്ല.

അതുകൊണ്ടുതന്നെ ലോകത്തെ മാറ്റിമറിച്ച 19 നോകിയ മൊബൈല്‍ ഫോണുകള്‍ ചുവടെ കൊടുക്കുന്നു. ഇതില്‍ ചിലത് വിജയവും ചിലത് പരാജയവുമായിരുന്നു.

#1

#1

നോകിയയുടെ ആദ്യ മൊബൈല്‍ ഫോണാണ് സിറ്റിമാന്‍. അന്നത്തെ കാലത്ത് ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണായിരുന്നു ഇത്. വാക്കിടോകിയുടെ മാതൃകയിലുള്ള ഈ ഫോണ്‍ 1988-ല്‍ ആണ് വിപണിയിലെത്തിയത്. ലോകത്തെ മൊബൈല്‍ ഫോണ്‍ വിപണിയുടെ 15 ശതമാനത്തോളം കൈയടക്കാന്‍ ഈ ഫോണ്‍ നോകിയയെ സഹായിച്ചു.

 

#2

#2

നോകിയയുടെ മറ്റൊരു മികച്ച മൊബൈല്‍ ഫോണാണ് 8110. മാട്രിക്‌സ് എന്ന ലോകപ്രശസ്ത സിനിമയില്‍ ഇതിന്റെ പരിഷ്‌കരിച്ച രൂപം ഉപയോഗിച്ചിരുന്നു.

 

#3

#3

നോകിയയുടെ മറ്റൊരു ജനപ്രിയ മോഡലായിരുന്നു 5110. ഉയര്‍ന്ന ബാറ്ററി ലൈഫുള്ള ഫോണിന്റെ പ്രധാന പ്രത്യേകത മാറ്റാന്‍ സാധിക്കുന്ന ഫ്രണ്ട് പാനല്‍ ആയിരുന്നു. വിവിധ നിറങ്ങളില്‍ ഉള്ള ഫ്രണ്ട് പാനല്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു.

 

#4

#4

16 കോടി യൂണിറ്റുകള്‍ വിറ്റ ആദ്യ നോകിയ മൊബൈല്‍ ഫോണായിരുന്നു ഇത്. ഒരു തലമുറ മുഴുവന്‍ സ്വന്തമാക്കാനാഗ്രഹിച്ചിരുന്ന ഫോണ്‍ എന്നു വേണമെങ്കില്‍ പറയാം. ഉറപ്പുള്ളതും ഉയര്‍ന്ന ബാറ്ററി ദൈര്‍ഖ്യമുള്ളതുമായ ഫോണായിരുന്നു ഇത്.

 

#5

#5

നോകിയയുടെ ആദ്യ മീഡിയ ഫോണായിരുന്നു ഇത്. ഇന്റര്‍നെറ്റ് സംവിധാനവും ഇതില്‍ ലഭ്യമായിരുന്നു. 95-95 പിക്‌സല്‍ സ്‌ക്രീനാണ് ഉണ്ടായിരുന്നത്.

 

#6

#6

പ്രിന്ററുകളും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുമായും കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഫ്രറെഡ് പോര്‍ട് ഉള്ള ഫോണായിരുന്നു 8210. ഭാരം കുറവാണ് എന്നതിനൊപ്പം കവര്‍ മാറ്റാന്‍ കഴിയും എന്നതായിരുന്നു പ്രത്യേകത.

 

#7

#7

നോകിയ എന്നു കേള്‍ക്കുമ്പോള്‍ ഇന്നും ആളുകളുടെ മനസില്‍ വരുന്ന പേരാണ് 3310. അത്രയ്ക്കുണ്ടായിരുന്നു ഫോണിന്റെ ജനപ്രീതി. 13 കോടി ഫോണുകളാണ് കമ്പനി വിറ്റത്. ഏറ്റവും ഉറപ്പുള്ള ഫോണുകളില്‍ ഒന്നായിരുന്നു ഇത്.

 

#8

#8

ബില്‍റ്റ് ഇന്‍ ക്യാമറയും സിംബിയന്‍ S60 ഒ.എസുമുള്ള നോകിയയുടെ ആദ്യ ഫോണായിരുന്നു 7650. അല്‍പം കട്ടി കൂടിയ ഫോണായിരുന്നുവെങ്കിലും കാഴ്ചയ്ക്ക് ഭംഗിയുള്ളതായിരുന്നു. ക്യാമറ തന്നെയാണ് പ്രധാന ആകര്‍ഷണം.

 

#9

#9

ബ്ലുടൂത്ത്, വോയ്‌സ് മെമോ റെക്കോഡര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഫോണായിരുന്നു ഇത്.

 

#10

#10

കളര്‍ സ്‌ക്രീന്‍, VGA ക്യാമറ, വീഡിയോ റെക്കോഡിംഗ് എന്നീ സംവിധാനങ്ങളുള്ള ഫോണായിരുന്നു 2002 ല്‍ ഇറങ്ങിയ നോകിയ 3650. യു.എസ്. ലോഞ്ച് ചെയ്ത ആദ്യ സിംബിയന്‍ ഫോണും ഇതായിരുന്നു. 3.4 എം.ബി ഇന്‍ബില്‍റ്റ് മെമ്മറി ഉള്ള ഫോണിന്റെ പ്രധാന സവിശേഷത വട്ടത്തിലുള്ള കീപാഡായിരുന്നു.

 

#11

#11

തീര്‍ത്തും വ്യത്യസ്തമായ ഡിസൈനുമായി അവതരിപ്പിച്ച ഫോണാണ് നോകിയ 7600. അന്ന് പലരും ഇത് ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും ഇന്ന് ഒട്ടും സുഖകരമായി തോന്നാനിടയില്ല.

 

#12

#12

ആദ്യകാലത്ത് നോകിയ പ്രധാനമായും ഡിസൈനില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. വേറിട്ട ഡിസൈനുള്ള നിരവധി ഫോണുകള്‍ കമ്പനി അവതരിപ്പിച്ചു. അതില്‍ ഒന്നാണ് നോകിയ 6810. മടക്കാവുന്ന കീബോഡ് ആയിരുന്നു ഫോണിന്റെ സവിശേഷത. ടൈപിംഗ് വേഗത്തിലാക്കാന്‍ ഇത് സഹായിച്ചു.

 

#13

#13

ഇന്നു കാണുന്ന സ്മാര്‍ട്‌ഫോണ്‍ വിപ്ലവത്തിനു തുടക്കമിട്ട ഫോണാണ് നോകിയ N90 എന്നുവേണമെങ്കില്‍ പറയാം. 2005-ല്‍ N90 കൊപ്പം രണ്ട് N സീരീസ് ഫോണുകള്‍ കൂടി കമ്പനി ലോഞ്ച് ചെയ്തിരുന്നു. N70 യും N91 ഉം. ഇതില്‍ N90 തന്നെയാണ് ഏറ്റവും മികച്ചതെന്ന അഭിപ്രായം നേടിയത്. ബ്രൗസിംഗ് ഉള്‍പ്പെടെ കമ്പ്യൂട്ടറിന്റെ പല ഉപയോഗവും ഈ ഫോണില്‍ സാധ്യമായിരുന്നു.

 

#14

#14

എം.പി. 3 പ്ലെയര്‍, വരവീഴാത്ത സ്‌ക്രീന്‍, സ്റ്റീലുകൊണ്ടുള്ള പുറം കവര്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട നോകിയ 8800 ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണായിരുന്നു. എന്നാല്‍ ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ ഫോണ്‍ വന്‍ പരാജയമായിരുന്നു. ദിവസത്തില്‍ ഒന്നിലധികം തവണ ചാര്‍ജ് ചെയ്യണമായിരുന്നു.

 

#15

#15

ആ കാലഘട്ടത്തിലെ മികച്ച ക്യാമറ ഫോണായിരുന്നു നോകിയ N93. 3x ഒപ്റ്റിക്കല്‍ സൂം ലെന്‍സ് ആയിരുന്നു ഉണ്ടായിരുന്നത്. ഡിസൈനും കാംകോഡറിനു സമാനമായിരുന്നു. എല്ലാ അര്‍ഥത്തിലും മള്‍ടി മീഡിയ ഫോണ്‍ എന്ന് N93 യെ വിശേഷിപ്പിക്കാം. കൂടാതെ വൈ-ഫൈയും 3 ജിയും സപ്പോര്‍ട് ചെയ്തിരുന്നു.

 

#16

#16

ഐ ഫോണ്‍ പുറത്തിറങ്ങുന്നതിനു മുമ്പുള്ള ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ എന്ന വിശേഷണം നോകിയ N95 നായിരുന്നു. എല്ലാ അര്‍ഥത്തിലും ഒരു പോക്കറ്റ് കമ്പ്യൂട്ടര്‍ ആയിരുന്നു ഇത്. സ്ലൈഡിംഗ് ഡിസൈനുള്ള ഫോണില്‍ 5 എം.പി ക്യാമറ, ജി.പി.എസ് തുടങ്ങിയവയും ഉണ്ടായിരുന്നു.

 

#17

#17


41 എം.പി പ്യുവര്‍ വ്യു ക്യാമറയുള്ള നോകിയയുടെ ആദ്യ ഫോണാണ് 808. എന്നാല്‍ സിംബിയന്‍ 3 ഒ.എസ് ആണ് ഇതില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഫോണ്‍ പരാജയമായി.

#18

#18

നോകിയയുടെ ഏറ്റവും മികച്ച ക്യാമറാഫോണാണ് ലൂമിയ 1020. 808 നു സമാനമായി 41 എം.പി പ്യുവര്‍ വ്യൂ ക്യാമറതന്നെയാണ് ഫോണില്‍ ഉണ്ടായിരുന്നതെങ്കിലും ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് ഫോണ്‍ ആണെന്നതായിരുന്നു മേന്മ.

 

Best Mobiles in India

English summary
19 classic Nokia phones that changed the world, Classic Nokia Phones, Best Nokia Phones ever, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X