2019ല്‍ വാങ്ങാവുന്ന കരുത്തന്‍ ബാറ്ററിയുള്ള 25 സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം

|

സ്മാര്‍ട്ട്‌ഫോണുകളില്‍ എന്തൊക്ക ഫീച്ചറുകളുണ്ടെന്നു പറഞ്ഞാലും ഇവയുടെയെല്ലാം അടിസ്ഥാന ഘടകമെന്നത് ബാറ്ററി കരുത്തു തന്നെയാണ്. ഈ ഭൂഗോളത്ത തന്നെ നിലനിര്‍ത്തുന്നത് ഒരുതരം ഊര്‍ജമാണ്. അതുപോലെത്തന്നെ ഒരു സ്മാര്‍ട്ട്‌ഫോണിന്റെ അടിസ്ഥാന ഘടകവും ഊര്‍ജം തന്നെ. അതിനാല്‍ത്തന്നെ ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ ആദ്യം ശ്രദ്ധിക്കുക ബാറ്ററിയുടെ ശേഷിയാണ്.

 
2019ല്‍ വാങ്ങാവുന്ന കരുത്തന്‍ ബാറ്ററിയുള്ള 25 സ്മാര്‍ട്ട്‌ഫോണുകളെ പരിച

ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഫിറ്റ്‌നസ് ബാന്‍ഡ്, വയര്‍ലെസ് ഇയര്‍ഫോണ്‍ എന്നീ ഗാഡ്ജറ്റുകളെ ഇടയ്ക്കിടെ നാം ചാര്‍ജ് ചെയ്യുന്നുണ്ടെങ്കിലും അതിലെ ഏറ്റവും വലിയ അവശ്യമുള്ള വസ്തു സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ്. കരുത്തുള്ള ബാറ്ററി ഉള്‍ക്കൊള്ളുന്നസ്മാര്‍ട്ട്‌ഫോണാണ് കയ്യിലുള്ളതെങ്കില്‍ ഇടയ്ക്കിടെ ചാര്‍ജര്‍ അന്വേഷിച്ച് പോകേണ്ടി വരില്ല. 2019 ല്‍ വാങ്ങാവുന്ന മികച്ച ബാറ്ററി കരുത്തോടു കൂടിയ സ്മാര്‍ട്ട്‌ഫോണുകളെ ജിസ്‌ബോട്ട് വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2

5,000 മില്ലി ആംപയറിന്റെ ബാറ്ററി കരുത്തോടു കൂടിയ മോഡലാണിത്. 2 ദിവസം വരെ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3ജിബി റാം/32 ജി.ബി മെമ്മറി, 4 ജി.ബി റാം/64 ജി.ബി മെമ്മറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായാണ് ഫോണ്‍ ലഭ്യമാവുക. 6.3 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍ ഫോണിനു കരുത്തു പകരുന്നുണ്ട്. വില 12,999 മുതല്‍ 14,999 രൂപവരെ.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1

5,000 മില്ലി ആംപയറിന്റേതു തന്നെയാണ് ബാറ്ററി കരുത്ത്. 35 ദിവസത്തെ 4ജി സ്റ്റാന്‍ഡ് ബൈ സമയമാണ് കമ്പനി അവകാശപ്പെടുന്നത്.12 മണിക്കൂര്‍ ഗെയിമിംഗ് സമയവും 28 മണിക്കൂര്‍ വൈഫൈ സമയവും കമ്പനി വാഗ്ദാനം നല്‍കുന്നു. 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയുള്ള മോഡലില്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സര്‍ ഉപയോഗിച്ചിരിക്കുന്നു. വില 9,999 രൂപ.

മൈക്രോമാക്‌സ് ഭാരത് 5 ഇന്‍ഫിനിറ്റി എഡിഷന്‍
 

മൈക്രോമാക്‌സ് ഭാരത് 5 ഇന്‍ഫിനിറ്റി എഡിഷന്‍

5,000 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഈ മോഡലിലുള്ളത്. പവര്‍ ബാങ്കായും ഫോണിനെ ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. ഇതിനായി പ്രത്യേകം ഓ.റ്റി.ജി സപ്പോര്‍ട്ടുണ്ട്. 2018 ഒക്ടോബറിലാണ് പുറത്തിറങ്ങിയതെങ്കിലും വിപണിയിലുണ്ട്. 5.45 ഇഞ്ച് എച്ച്.ഡി സ്‌ക്രീനാണ് ഫോണിലുള്ളത്. 5 മെഗാപിക്‌സലാണ് ക്യാമറ കരുത്ത്. വില 5,899 രൂപ.

ഇന്‍ഫിനിക്‌സ് നോട്ട് 5

ഇന്‍ഫിനിക്‌സ് നോട്ട് 5

2018 ആഗസ്റ്റ് മാസം പുറത്തിറങ്ങിയ ഈ മോഡലില്‍ 4,500 മില്ലി ആംപയറിന്റെ ബാറ്ററിയാണുള്ളത്. ഫോണ്‍ ഇപ്പോഴും വിപണിയില്‍ ലഭ്യമാണ്. മൂന്നു ദിവസം വരെ ഫോണില്‍ ചാര്‍ജ് നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡിയാണ് സ്‌ക്രീന്‍. മീഡിയാടെക്ക് ഹീലിയോ പി23 പ്രോസസ്സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും 16 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്. വില 9,999 രൂപ.

റിയല്‍മി 2

റിയല്‍മി 2

4,230 മില്ലി ആംപയറിന്റെ ബാറ്ററി കരുത്തോടെയാണ് ഈ മോഡലിന്റെ വരവ്. കൂടെ കൃതൃമബുദ്ധിയുടെ സഹായവുമുണ്ട്. ബാറ്ററി ലൈഫ് കൂടുതല്‍ നില്‍ക്കാനായി അനാവശ്യ ആപ്പുകളെ പരമാവധി മാറ്റിനിര്‍ത്തിയിട്ടുണ്ട്. 15 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും 10 മണിക്കൂര്‍ ഗെയിമിംഗ് പ്ലേബാക്കും കമ്പനി അവകാശപ്പെടുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിനു കരുത്തു പകരുന്നു. 6.2 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ മികച്ചതാണ്. 12+2 എംപി ഇരട്ട പിന്‍ ക്യാമറയും 8 എം.പി സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. വില 9,499 രൂപ.

ഓപ്പോ എ3

ഓപ്പോ എ3

4,230 മില്ലി ആംപയറിന്റെ ബാറ്ററി കരുത്താണ് ഈ മോഡലിലുള്ളത്. 18 മണിക്കൂര്‍ സംസാരസമയമാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. 6.2 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സറും ഫോണിലുണ്ട്. 12+2 എംപിടേതാണ് പിന്‍ക്യാമറ. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 8 എം.പി സെല്‍ഫി ക്യാമറയാണ്. വില 8,990 രൂപ.

റിയല്‍മി സി1

റിയല്‍മി സി1

4,230 മില്ലി ആംപയറാണ് ബാറ്ററി ശേഷി. കൃതൃമബുദ്ധിയോടു കൂടിയ പവര്‍ മാസ്റ്റര്‍ സപ്പോര്‍ട്ടുണ്ട്. ചാര്‍ജ് കൂടുതല്‍ നില്‍ക്കാനായി അനാവശ്യ ആപ്പുകളെ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. 6.2 ഇഞ്ച് എച്ച്.ഡി സ്‌ക്രീനുണ്ട്. കൂടാതെ കരുത്തിനായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ഒക്ടാകോര്‍ പ്രോസസ്സറുമുണ്ട്. 2 ജി.ബിയാണ് റാം ശേഷി. വില 7,499 രൂപ.

ഓപ്പോ എ7

ഓപ്പോ എ7

4,230 മില്ലി ആംപയര്‍ ബാറ്ററിയോടു കൂടിയതാണ് ഫോണ്‍. ബാറ്ററിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൃതൃമബുദ്ധി പ്രയോജനപ്പെടുത്തിയിരിക്കുന്നു. 6.2 ഇഞ്ചാണ് ഡിസ്‌പ്ലേ. കരുത്തിനായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സര്‍ ഉപയോഗിച്ചിരിക്കുന്നു. 13+2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറയും 16 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഫോണിലുണ്ട്. വില 16,990 രൂപ.

ഓപ്പോ എ5

ഓപ്പോ എ5

4,230 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഈ മോഡലിലുള്ളത.് 18 മണിക്കൂര്‍ വരെ സംസാരസമയം കമ്പനി വാഗ്ദാനം നല്‍കുന്നു. 6.2 ഇഞ്ച് എച്ച്.ഡി ഡ്‌സ്‌പ്ലേ, 4 ജി.ബി റാം, 32 ജി.ബി റോം, 8 എം.പി മുന്‍ ക്യാമറ എന്നിവ ഫോണിലുണ്ട്. വില 13,990 രൂപ.

ഓപ്പോ എ3

ഓപ്പോ എ3

2ജി.ബി റാം, 3 ജി.ബി റാം എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ഈ മോഡല്‍ പുറത്തിറങ്ങിയത്. 4,230 മില്ലി ആംപയര്‍ ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്. 18 മണിക്കൂറാണ് സംസാര സമയം. 6.2 ഇഞ്ച് എച്ച്.ഡി സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 450 ഒക്ടാകോര്‍ പ്രോസസ്സര്‍ എന്നിവ ഫോണിലുണ്ട്. പിന്നില്‍ 13+2 എം.പി ഇരട്ട ക്യാമറയും മുന്നില്‍ 8 എം.പി ക്യാമറയുമുണ്ട്. വില 8,990 രൂപ മുതല്‍ 10,990 രൂപവരെ.

ഹുവായ് മേറ്റ് 20 പ്രോ

ഹുവായ് മേറ്റ് 20 പ്രോ

4,200 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. 40 വാട്ട് ഹുവായ് സൂപ്പര്‍ ചാര്‍ജ് സവിശേഷതയുമുണ്ട്. 30 മിനിറ്റില്‍ 70 ശതമാനം ചാര്‍ജ് കയറുമെന്ന് കമ്പനി അവകാശപ്പെടുന്നു. 6.39 ഇ#്ച് ഓ.എല്‍.ഇ.ഡി സ്‌ക്രീനാണ് ഫോണിലുള്ളത്. കരുത്തു പകരുന്നതാകട്ടെ 6 ജി.ബി റാമും. വില 69,990 രൂപ.

 വിവോ വൈ95

വിവോ വൈ95

4,030 മില്ലി ആംപയര്‍ ബാറ്ററിയുണ്ട്. ചാര്‍ജ് ഉപയോഗം നിയന്ത്രിക്കാനായി സ്മാര്‍ട്ട് എനര്‍ജി പവര്‍ മാനേജ്‌മെന്റ് സിസ്റ്റം ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്. 6.22 ഇഞ്ച് എച്ച്.ഡി സ്‌ക്രീന്‍ 4 ജി.ബി റാം എന്നിവ ഫോണിലുണ്ട്. വില 16,990 രൂപ.

വിവോ വൈ93

വിവോ വൈ93

4,030 മില്ലി ആംപയര്‍ ബാറ്ററിയാണുള്ളത്. 4ജി.ബി/3 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 6.22 ഇഞ്ചാണ് സ്‌ക്രീന്‍. 12+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ പിന്നിലും 8 എം.പി ക്യാമറ മുന്നിലുമുണ്ട്. വില 12,990 മുതല്‍ 13,990 വരെ.

 സാംസംഗ് ഗ്യാലക്‌സി നോട്ട് 9

സാംസംഗ് ഗ്യാലക്‌സി നോട്ട് 9

സാംസംഗിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ നോട്ട് 9ല്‍ 4,000 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 17 മണിക്കൂര്‍ സംസാരസമയവും 20 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും കമ്പനി വാഗ്ദാനം നല്‍കുന്നു. വില 67,900 രൂപമുതല്‍ 84,900 രൂപ വരെ.

 ഷവോമി പോക്കോ എഫ് വണ്‍

ഷവോമി പോക്കോ എഫ് വണ്‍

ഷവോമിയുടെ കരുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളിലൊന്നായ പോക്കോ എഫ് വണ്ണില്‍ ഉപയോഗിച്ചിരിക്കുന്നത് 4,000 മില്ലി ആംപയറിന്റെ ബാറ്ററിയാണ്. 30 മണിക്കൂര്‍ സംസാര സമയവും 146 മണിക്കൂര്‍ ഓഡിയോ പ്ലേബാക്ക് സമയവും കമ്പനി വാഗ്ദാനം നല്‍കുന്നു. 3.0 ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറും ഒപ്പമുണ്ട്.6/8 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. വില 22,999 മുതല്‍ 27,999 വരെ.

ഹോണര്‍ 8സി

ഹോണര്‍ 8സി

4,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി. ചാര്‍ജ് കൂടുതല്‍ സമയം നില്‍ക്കാനായി പ്രത്യേക സോഫ്റ്റ്-വെയര്‍ ഫോണിലുണ്ട് 50 മണിക്കൂര്‍ സ്റ്റാന്റ് ബൈ സമയവും 12.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് സമയവും കമ്പനി നല്‍കുന്നു. വില 11,999 മുതല്‍ 12,999 വരെ.

ഷവോമി റെഡ്മി നോട്ട് 6 പ്രോ

ഷവോമി റെഡ്മി നോട്ട് 6 പ്രോ

4,000 മില്ലി ആംപയറാണ് ബാറ്ററി ശേഷി. ക്വിക്ക് ചാര്‍ജ് 3.0 സപ്പോര്‍ട്ടുണ്ട്. 390 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും 15 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും കമ്പനി വാഗ്ദാനം നല്‍കുന്നു. 4ജി.ബി/6 ജി.ബി വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. വില 13,999 മുതല്‍ 15,999 വരെ.

വിവോ നെക്‌സ്

വിവോ നെക്‌സ്

4,000 മില്ലി ആംപയര്‍ ബാറ്ററി, ഇരട്ട എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷത എന്നിവ ഫോണിലുണ്ട്. 6.59 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീനും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറും ഫോണിലുണ്ട്. വില 39,990 രൂപ.

റെഡ്മി നോട്ട് 6 പ്രോ

റെഡ്മി നോട്ട് 6 പ്രോ

രണ്ടു ദിവസം ചാര്‍ജ് നില്‍ക്കുന്ന 4,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി. 7.5 മണിക്കൂര്‍ ഗെയിമിംഗ് പ്ലേബാക്ക് കമ്പനി നല്‍കുന്നു. 4ജി.ബി/ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. വില 10,999 രൂപ മുതല്‍ 12,999 രൂപവരെ.

നോക്കിയ 2.1

നോക്കിയ 2.1

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്. ഒറ്റ ചാര്‍ജിംഗില്‍ 2 ദിവസം വരെ ഉപയോഗിക്കാം. 5.5 ഇഞ്ച് എച്ച്.ഡി സ്‌ക്രീന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസ്സര്‍ എന്നിവ ഫോണിലുണ്ട്. 1 ജി.ബിയാണ് റാം ശേഷി. വില 6,999 രൂപ മുതല്‍.

റെഡ്മി നോട്ട് 5 പ്രോ

റെഡ്മി നോട്ട് 5 പ്രോ

4,000 മില്ലി ആംപയറാണ് ബാറ്ററി ശേഷി. 19 ദിവസത്തെ സ്റ്റാന്റ് ബൈ സമയമുണ്ട്. 14 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് സമയവും കമ്പനി നല്‍കുന്നു. 4ജി.ബി/6ജി.ബി വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. വില 13,999 മുതല്‍ 15,999 രുപവരെ.

അസ്യൂസ് ROG

അസ്യൂസ് ROG

4,000 മില്ലി ആംപയര്‍ ബാറ്ററി, ഗെയിമിംഗിനായി പ്രത്യേകം സംവിധാനം, ക്വാല്‍കോമിന്റെ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവ ഫോണിലുണ്ട്. ഹാര്‍ഡ്-വെയറില്‍ ഏറെ മികവു പുലര്‍ത്തുന്നതാണ് ഈ മോഡല്‍. ഗെയിമിംഗ് പ്രേമികള്‍ക്ക് അനുയോജ്യം. വില 69,999 രൂപ.

ഹുവായ് പി20 പ്രോ

ഹുവായ് പി20 പ്രോ

4,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി. 23.9 മണിക്കൂര്‍ സംസാരസമയവും 422 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും കമ്പനി വാഗ്ദാനം നല്‍കുന്നു. 6.1 ഇഞ്ച് ഓ.എല്‍.ഇ.ഡി ഡിസ്‌പ്ലേയുള്ള ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് കിരിന്‍ 970 ഒക്ടാകോര്‍ പ്രോസസ്സറാണ്. റാം 6 ജി.ബി. വില 54,999 രൂപ.

മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍11

മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍11

4,000 മില്ലി ആംപയര്‍ തന്നെയാണ് ബാറ്ററി ശേഷി. 30 മണിക്കൂര്‍ സംസാരസമയവും 450 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും കമ്പനി നല്‍കുന്നു. 6.19 ഇഞ്ച് എച്ച്.ഡി സ്‌ക്രീനുണ്ട്. 18:9:9 ആണ് ആസ്‌പെക്ട് റേഷ്യോ. മീഡിയാടെക്ക് ഹീലിയോ പ്രോസസ്സറാണ് കരുത്തു പകരുന്നത്. 2 ജി.ബിയാണ് റാം ശേഷി. വില 8,999 രൂപ.

മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍12

മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍12

4,000 മില്ലി ആംപയറാണ് ബാറ്ററി. 18 മണിക്കൂര്‍ മ്യൂസിക്ക് പ്ലേബാക്ക്, 6 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് എന്നിവയുണ്ട്. 6.19 ഇഞ്ചാണ് സ്‌ക്രീന്‍. ഡിസ്‌പ്ലേ നോച്ചും കൂട്ടുണ്ട്. മീഡിയാടെക്ക് ഹീലിയോ പി22 പ്രോസസ്സര്‍ ഫോണിനു കരുത്തു പകരും. 2ജി.ബിയാണ് റാം. വില 9,999 രൂപ.

Best Mobiles in India

Read more about:
English summary
25 'best battery' smartphones to buy in 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X