എന്തുകൊണ്ട് 4 വർഷം കൊണ്ട് വൺപ്ലസ് വിപണിയിൽ ഒന്നാമതെത്തി?

By Shafik
|

ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ ഇപ്പോൾ എന്തുകൊണ്ടും നല്ല കാലമാണ്. ഒരുപിടി മികച്ച സ്മാർട്ഫോണുകൾ കയ്യിലൊതുങ്ങുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ബജറ്റ് സ്മാർട്ഫോണുകളെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ വിപണികളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. അതോടൊപ്പം തന്നെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വിൽപ്പനയിലും രാജ്യത്ത് കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്.

എന്തുകൊണ്ട് 4 വർഷം കൊണ്ട് വൺപ്ലസ് വിപണിയിൽ ഒന്നാമതെത്തി?

ഈയടുത്തിറങ്ങിയ വൺപ്ലസ് 6 അതിന് ഏറ്റവും മികച്ച ഒരു ഉദാഹരണമാണ്. 2018 രണ്ടാം പാദത്തിലെ കണക്കുകൾ വെച്ച് നോക്കുമ്പോൾ വമ്പന്മാരായ സാംസങ്ങിനെയും ആപ്പിളിനെയും പിറകിലാക്കി ഈ കാലയളവിൽ ഏറ്റവുമധികം വിലക്കപ്പെട്ട പ്രീമിയം ഫോൺ മോഡലായി വൺപ്ലസ് 6 മാറിയിരിക്കുകയാണ്. 284 ശതമാനം അധിക വളർച്ചയാണ് കമ്പനി വിപണിയിൽ ഇപ്പോൾ നേടിയിരിക്കുന്നത്.

കുറഞ്ഞ വില, മികച്ച സവിശേഷതകൾ

കുറഞ്ഞ വില, മികച്ച സവിശേഷതകൾ

കുറഞ്ഞ വിലയിൽ മികച്ച പ്രീമിയം സ്മാർട്ഫോൺ സവിശേഷതകൾ എന്ന ആശയമാണ് കമ്പനിയുടെ ഓരോ മോഡലുകളും ഉപഭോക്താക്കൾ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ കാരണമായത്. ഇതേ ഹാർഡ്‌വെയർ സവിശേഷതകളുള്ള പല പ്രീമിയം ഫോണുകളുടെയും വില അറുപതിനായിരവും എഴുപതിനായിരവും കടക്കുമ്പോൾ അതിന്റെ പകുതി വിലയിൽ അതെ സൗകര്യങ്ങൾ വൺപ്ലസ് നൽകുന്നു. ഇപ്പോഴിറങ്ങിയ വൺപ്ലസ് 6 മോഡലും ഇതിൽ നിന്നും വ്യത്യസ്തമല്ല.

മികച്ച കരുത്തുള്ള ഫോണുകൾ

മികച്ച കരുത്തുള്ള ഫോണുകൾ

വൺപ്ലസ് പോലൊരു കമ്പനിയുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുക ഇവിടെയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയിലും ഒപ്പം ലോകത്ത് തന്നെയും തങ്ങളുടേതായ മുഖമുദ്ര പതിപ്പിച്ച വൺപ്ലസ് ദീർഘകാലാടിസ്ഥാനത്തിൽ സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ലഭ്യമാക്കേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ ഏറെ ശ്രദ്ധാലുവാണ്. അതിനാൽ തന്നെ ഏറെ മികവുറ്റ ഈട് നിൽക്കുന്നതാകുന്നു കമ്പനിയുടെ ഓരോ മോഡലുകളും. 2014 ൽ ആണ് കമ്പനി തങ്ങളുടെ ആദ്യ മോഡൽ വിപണിയിൽ എത്തിച്ചിരുന്നത്. അതിന് ശേഷം കമ്പനിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ആരാധകർക്ക് ഏറെ പ്രാധാന്യം

ആരാധകർക്ക് ഏറെ പ്രാധാന്യം

ഇവിടെ മികച്ച ഫോണുകൾ അവതരിപ്പിക്കുന്നതോടൊപ്പം അവയ്ക്ക് പിന്നീട് നൽകുന്ന പരിഗണനകളും അപ്‌ഡേറ്റുകളും എല്ലാം തന്നെ നിരവധി ആളുകളെ കമ്പനിയുടെ ആരാധകർ ആക്കി മാറ്റിയിട്ടുണ്ട്. അത്തരത്തിൽ വലിയൊരു ആരാധക കൂട്ടം തന്നെ വൺപ്ലസിന് ഉണ്ട്. ഈ ആരാധകർക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്നതിലും വൺപ്ലസ് ഏറെ ശ്രദ്ധ പുലർത്താറുമുണ്ട്. ആരാധകർക്ക് എന്നും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന കമ്പനിയാണ് വൺപ്ലസ് എന്നത് പലപ്പോഴും തെളിയിക്കപ്പെട്ട മറ്റൊരു വസ്തുതയാണ്. ഓരോ പുതിയ ഫോൺ മോഡലുകൾ അവതരിപ്പിക്കുമ്പോളും അവയുടെ ചടങ്ങുകളിൽ പങ്കെടുക്കാൻ ആരാധകരെ പലപ്പോഴും കമ്പനി ക്ഷണിക്കാറുണ്ട്. പങ്കെടുക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും കമ്പനി നൽകാറുമുണ്ട്.

ആരാധകർക്കായി പല പരിപാടികളും

ആരാധകർക്കായി പല പരിപാടികളും

തങ്ങളുടെ ആരാധകർക്ക് വേണ്ടി പല തരത്തിലുള്ള പരിപാടികളും കമ്പനി ആഗോളതലത്തിൽ നടത്താറുണ്ട്. അതിന്റെ ഭാഗമായി ഇന്ത്യയിലും പല തരത്തിലുള്ള പരിപാടികൾ കമ്പനി നടത്തിയിട്ടുണ്ട്. ആരാധകരുടെ ഒരു കമ്മ്യൂണിറ്റി തന്നെ കമ്പനിക്കുണ്ട് എന്നുമാത്രമല്ല ഈ ആരാധകക്കൂട്ടത്തിന് വേണ്ടി പ്രവർത്തിക്കാൻ കമ്പനിയുടെ പ്രത്യേകം ഒരു വിഭാഗം തന്നെയുണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്.

കമ്പനിയുടെ ഓരോ പുതിയ ഉൽപ്പന്നങ്ങളും ഇറക്കുമ്പോഴും ഈ ആരാധകരെ എല്ലാം തന്നെ ചേർത്ത് മീറ്റുകളും കമ്പനി വെക്കാറുമുണ്ട്. അപ്പോൾ പറഞ്ഞുവന്നത് വെറുതെ വന്ന് കുറച്ചു സവിശേഷതകൾ കുത്തിനിറച്ച ഫോൺ മോഡലുകൾ ഇറക്കി അവയുടെ വിൽപ്പന നടത്തി അടങുത്ത മോഡൽ ഇറങ്ങും വരെ യാതൊരു വിവരവുമില്ലാത്ത കമ്പനികളുടെ ഗണത്തിൽ വൺപ്ലസിനെ ഉൾപെടുത്താൻ പറ്റില്ല എന്നതാണ്.

 

 

Best Mobiles in India

English summary
4 Years of 'Creating Together with its Fans' Has Brought OnePlus to the Top.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X