ഷവോമി റെഡ്മി നോട്ട് 4ജി വിറ്റത് വെറും ആറ് സെക്കന്‍ഡുകൊണ്ട്...!

Written By:

ഷവോമിയുടെ ഏറ്റവും പുതിയ ഫോണോയ റെഡ്മി നോട്ട് 4ജിയുടെ ഫ്‌ലിപ് കാര്‍ട്ട് വഴിയുള്ള ഫ്‌ലാഷ് സെയിലില്‍ 40,000 ഫോണുകള്‍ ആറു സെക്കന്‍ഡുകൊണ്ട് വിറ്റുപോയി. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നോട്ട് 4ജിയുടെ വില്‍പന ഫ്‌ലിപ്കാര്‍ട്ടില്‍ തുടങ്ങിയത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തര്‍വര്‍ക്കായിരുന്നു ഫോണ്‍ വാങ്ങാന്‍ അവസരം നല്‍കിയത്.

ഷവോമി റെഡ്മി നോട്ട് 4ജി വിറ്റത് വെറും ആറ് സെക്കന്‍ഡുകൊണ്ട്...!

വില്‍പന തുടങ്ങി ആറു സെക്കന്‍ഡ് കഴിഞ്ഞപ്പോഴേക്കും ഫോണ്‍ ഔട്ട് ഓഫ് സ്‌റ്റോക്കാകുകയായിരുന്നു. 9,999 രൂപയാണ് റെഡ് മി നോട്ട് 4ജിയുടെ വില. ജനുവരി ആറിനാണ് അടുത്ത ഫ്‌ലാഷ് സെയില്‍. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് ആറു മണിമുതല്‍ ആരംഭിച്ചു.

അതേസമയം രാജ്യത്തെ തിരഞ്ഞെടുത്ത ആറ് നഗരങ്ങളിലെ എയര്‍ടെല്‍ സ്‌റ്റോറുകളില്‍ നിന്നും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ശേഷം നോട്ട് 4ജി വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി അവസരം നല്‍കുന്നുണ്ട്.

Read more about:
English summary
40,000 XIAOMI REDMI NOTE 4G SMARTPHONES GO OUT OF STOCK IN 6 SECONDS.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot