Home
Mobile

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് എത്തി; ക്യാമറ മികവ് അ‌റിയാൻ ഏറെയുണ്ട്!

ടെക് പ്രേമികളുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ആപ്പിൾ ഐ​ഫോൺ 15 സീരീസ് ഫോണുകൾ അ‌വതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിങ്ങനെ നാല് സ്മാർട്ട്ഫോണുകളാണ് ​ഒട്ടേറെ പ്ര​ത്യേകതകളുമായി പുതിയ സീരീസിൽ ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്.

ഐഫോൺ 15 സീരീസിനൊപ്പം തന്നെ ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി. ലൈറ്റ്‌നിംഗ് ചാർജിങ് പോർട്ട് ഇല്ലാതെ എത്തുന്ന ആദ്യത്തെ ഐഫോൺ സീരീസ് എന്ന പ്രത്യേകതയുമായാണ് ആപ്പിൾ പുതിയ ഫോണുകൾ അ‌വതരിപ്പിച്ചിരിക്കുന്നത്.

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് എത്തി; ക്യാമറ മികവ്

ഐഫോൺ 15 സീരീസിലെ ഫോണുകളിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് ആണ് ആപ്പിൾ നൽകിയിരിക്കുന്നത്. ഇതൊരു വലിയ മാറ്റമായാണ് ടെക് ലോകം കാണുന്നത്. ക്രാഷ് ഡിറ്റക്ഷൻ 3, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്‌ഒ‌എസ് ഫീച്ചർ ഉൾപ്പെടെ കഴിഞ്ഞ തവണ കണ്ട ജനപ്രിയ ഫീച്ചറുകൾ പുതിയഫോണുകളിലും ഉണ്ട്. ഐഫോൺ 15 മോഡലുകളുടെ പ്രധാന സവിശേഷതകളിൽ ചിലത് പരിചയപ്പെടാം.

എ17 ബയോണിക് ചിപ്: ഐ​ഫോൺ 15 പ്രോ മോഡലുകളുടെ കരുത്ത് പുതിയ എ17 ബയോണിക് ചിപ്പ് ആണ്. ഗെയിമിങിന്റെ കാര്യത്തിൽ ഐഫോണുകളെ ശക്തരാക്കാൻ എ17 ബയോണിക് പ്രൊസസറിന്റെ കരുത്ത് സഹായിക്കുന്നു. ഈ നിർണായക മാറ്റത്തിലൂടെ ഗെയിമർമാരെ ആകർഷിക്കാൻ ആപ്പിളിന് സാധിക്കും എന്ന് കരുതപ്പെടുന്നു.

48എംപി ക്യാമറ: ഐഫോൺ 15 നിരയിലെ കൂടുതൽ മികച്ച മോഡലുകൾ ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നിവയാണ്. മെച്ചപ്പെട്ട ക്യാമറ ഈ മോഡലുകൾക്കായി ആപ്പിൾ ഒരുക്കിയിരിക്കുന്നു. 48എംപി സെൻസർ ആണ് ഈ ഫോണുകളിൽ നൽകിയിരിക്കുന്നത്. പ്രധാന ക്യാമറ മൂന്നു ഫോക്കൽ ലെങ്തുകളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന രീതിയിലാണ് ആപ്പിൾ ഇറക്കിയിരിക്കുന്നത്.

പുതിയ 48എംപി ക്യാമറയുടെ പ്രത്യേകത: ക്യാമറ ആപ്പ് തുറക്കുമ്പോൾ 24, 28, 35എംഎം ഫോക്കൽ ലെങ്തുകളിൽ ഒന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാം. പ്രധാന ക്യാമറയുടെ ലെൻസിന്റെ കോട്ടിങ് ഇത്തവണ ആപ്പിൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഫെയ്‌സ്ഡിറ്റെക്ട് ഓട്ടോഫോക്കസും ഉണ്ട്. ഇതിനെ ആപ്പിൾ വിളിക്കുന്നത് ഫോക്കസ് പിക്‌സൽസ് എന്നാണ്. സെൻസർ ഷിഫ്റ്റ് സ്റ്റബിലൈസേഷൻ ഉള്ളതിനാൽ ഇളക്കമില്ലാതെ വീഡിയോയും ഫോട്ടോയും പകർത്താം.

ടെട്രാപ്രിസം ടെലിഫോട്ടോ ക്യാമറ: ക്യാമറകളിൽ എപ്പോഴും ഒരു നിലവാരം പുലർത്താൻ ആപ്പിൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഐഫോണുകളെ മറ്റ് സ്മാർട്ട്ഫോണുകളിൽനിന്ന് വ്യത്യസ്തമാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഈ ക്യാമറ മികവാണ്. ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണത്തില്‍ ഏറ്റവുമധികം ശ്രദ്ധ ആകര്‍ഷിച്ച ഫീച്ചറുകളിലൊന്ന് 120എംഎം വരെ എത്തുന്ന ടെലി ലെന്‍സാണ്.

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് എത്തി; ക്യാമറ മികവ്

ഏറ്റവും വില കൂടിയ ഐഫോൺ 15 പ്രോ മാക്സ് മോഡലിൽ ആണ് ആപ്പിൾ ടെട്രാപ്രിസം ടെലിഫോട്ടോ ക്യാമറ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രീമിയം ആൻഡ്രോയിഡ് ഫോണുകളിൽ കണ്ടിരുന്ന ടെലി സൂം ഫങ്ഷൻ ഇത്തവണ പുതിയ ഫീച്ചറിലൂടെ ഐഫോണിലും സാന്നിധ്യം അ‌റിയിക്കുന്നു. ഇതുവഴി ഇതിലെ ക്യാമറയുടെ സൂമിങ് ശേഷി കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു.

ഐഫോണ്‍ 15 മാക്‌സ് മോഡലുകള്‍ക്ക് 5 മടങ്ങും പ്രോ മോഡലുകള്‍ക്ക് 3 മടങ്ങുമാണ് ഒപ്ടിക്കല്‍ സൂം. മാക്‌സ് മോഡലിന്റെ 120എംഎം ലെന്‍സിന് 3-ആക്‌സിസ് സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബിലൈസേഷനും ഉണ്ട്. പുതിയ ഐഫോണുകളില്‍ പെരിസ്‌കോപ് ക്യമറ പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് ടെട്രാപ്രിസം ടെക്‌നോളജിയാണ് ആപ്പിള്‍ അ‌വതരിപ്പിച്ചിരിക്കുന്നത്. പ്രകാശത്തെ സെന്‍സറിലേക്ക് ബൗണ്‍സ് ചെയ്യിച്ചാണ് 120എംഎം ഫോക്കല്‍ ലെങ്തിലേക്ക് എത്തുന്നത്.

എസ്എസ്ഡിയിലേക്ക് റെക്കോഡ് ചെയ്യാം: ഐഫോണുകൾ വാങ്ങുന്നവരിൽ നിരവധി പേർ മികച്ച വീഡിയോകളും ഫോട്ടോകളും ഷൂട്ട് ചെയ്യാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അ‌വർക്ക് സൗകര്യ പ്രദമാകുന്ന പുതിയ സൗകര്യം ഇത്തവണ അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ പ്രോറെസ് 4കെ/60പി ഫുട്ടെജ് എക്‌സ്റ്റേണല്‍ എസ്എസ്ഡിയിലേക്ക് നേരിട്ടു പകര്‍ത്തിയെടുക്കാം എന്നതാണ് അ‌ത്.

Best Mobiles in India

English summary
iPhone 15 Pro models are powered by the new A17 Bionic chip. Apple has provided an improved camera for the iPhone 15 Pro and Pro Max models. 48MP sensor is provided in these phones. One of the features that attracted the most attention this year is the telephoto lens that reaches up to 120mm. The iPhone 15 Max model has 5x optical zoom and the Pro model has 3x optical zoom.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X