48 എംപി ട്രിപ്പിൾ ക്യാമറയുമായി സാംസങ് ഗാലക്‌സി എ 90 5G

|

സാംസങ് തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ഗാലക്‌സി എ-സീരീസ് സ്മാർട്ട്‌ഫോണായ സാംസങ് ഗാലക്‌സി എ 90 5 ജി കൊറിയയിൽ അവതരിപ്പിച്ചു. ഗാലക്‌സി എ-സീരീസിന് കീഴിൽ സ്‌നാപ്ഡ്രാഗൺ 855 SoC അവതരിപ്പിക്കുന്ന ആദ്യത്തെ ഹൈ-എൻഡ് മുൻനിര സ്മാർട്ട്‌ഫോണാണ് ഗാലക്‌സി എ 90 എന്നത് ശ്രദ്ധേയമാണ്. ഗാലക്‌സി എ 90 5 ജിയിൽ 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 48 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 4,500 എംഎഎച്ച് ബാറ്ററി എന്നിവയാൽ സജ്ജമായിരിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 855-യുമായി സാംസങ് ഗാലക്‌സി എ 90 5G
 

നിലവിൽ കൊറിയൻ വിപണിയിൽ സാംസങ് ഗാലക്‌സി എ 90 5 ജി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് മറ്റുള്ള വിപണിയിലേക്ക് ഉടൻ വ്യാപിപ്പിക്കാൻ സാംസങ് പദ്ധതിയിടുന്നുണ്ട്. ഗാലക്‌സി എ 90 5 ജി ഇന്ത്യയിലും വിപണിയിലെത്താം, സാംസങ് ഈ പുതിയ 5ജി സ്മാർട്ഫോൺ എപ്പോൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സാംസങ് ഗാലക്‌സി എ 90 5G സവിശേഷതകൾ

വാസ്തവത്തിൽ, ഗാലക്‌സി എ 90 ന്റെ വിലനിർണ്ണയം സാംസങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ സെപ്റ്റംബർ 4 മുതൽ കൊറിയയിൽ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഗാലക്‌സി എ 90 5 ജിയിൽ 6.7 ഇഞ്ച് എഫ്‌എച്ച്ഡി + (2400x1080) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയുണ്ട്.

4,500 എംഎഎച്ച് ബാറ്ററിയോടപ്പം 25W ഫാസ്റ്റ് ചാർജിഗുമായി സാംസങ് ഗാലക്‌സി എ 90 5G

ഗാലക്‌സി എ 70 പോലെ സ്മാർട്ട്‌ഫോൺ മുൻവശത്ത് വലിയ, എഡ്ജ്-ടു-എഡ്ജ് വാട്ടർ ഡ്രോപ്പ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. പിൻ പാനലിൽ രസകരമായ ഡ്യുവൽ-ടോൺ ഫിനിഷും പാനലിന്റെ ഒരു പകുതിയിൽ കടും കറുപ്പ് അല്ലെങ്കിൽ വെള്ള നിറവും മറ്റേ പകുതിയിൽ ഗ്രേഡിയന്റ് ടോണും ചേർന്ന നിറങ്ങളാണ്. ഗാലക്‌സി എ 90 5 ജി യുടെ യു‌എസ്‌പി തീർച്ചയായും 5 ജി പിന്തുണയോടെയാണ് വരുന്നത്.

48 എംപി ട്രിപ്പിൾ ക്യാമറയുമായി സാംസങ് ഗാലക്‌സി എ 90 5G
 

സ്‌നാപ്ഡ്രാഗൺ എക്‌സ് 50 5 ജി മോഡം ഉൾക്കൊള്ളുന്ന സ്‌നാപ്ഡ്രാഗൺ 855 സോസിയിൽ പ്രവർത്തിക്കുന്ന ഗാലക്‌സി എ 90 5 ജി 5 ജി സേവനങ്ങൾ വിന്യസിച്ചിരിക്കുന്ന കൊറിയ പോലുള്ള വിപണികളിൽ 5 ജി നെറ്റ്‌വർക്ക് വേഗത വർദ്ധിപ്പിക്കും. ഗാലക്‌സി എ 90 5 ജി 6 ജിബി, 8 ജിബി റാം ഓപ്ഷനുകളിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്, മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാനാകും (6 ജിബി റാം മോഡലിന് മാത്രം).

ഫിംഗർപ്രിന്റ് സെൻസറുമായി സാംസങ് ഗാലക്‌സി എ 90 5G

ഗാലക്‌സി എ 90 5 ജിയിൽ 48 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. 48 മെഗാപിക്സൽ പ്രൈമറി സെൻസറിന് പുറമേ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 5 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. മുൻവശത്ത് ഗാലക്‌സി എ 90 5 ജിക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറ ലഭിക്കും. സ്മാർട്ട്‌ഫോൺ 4,500 എംഎഎച്ച് ബാറ്ററിയോടപ്പം 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് 164.8x76.4x8.4 മിമി അളക്കുകയും 206 ഗ്രാം ഭാരം കാണിക്കുകയും ചെയ്യുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേഷ്യൽ റെക്കഗ്നിഷനും ഇതിലുണ്ട്.

Most Read Articles
Best Mobiles in India

English summary
The Galaxy A90 is the first high-end flagship smartphone under the Galaxy A-series to feature a Snapdragon 855 SoC. The Galaxy A90 5G also touts a large 6.7-inch Super AMOLED display, a 48MP triple camera setup and a 4,500mAh battery, among other things.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more