അന്വേഷണം ഇവിടെ അവസാനിപ്പിക്കാം! 10000 രൂപയിൽ താഴെ വിലയിലെ പുതിയ മികച്ച 5G ഫോണുകൾ ഏതൊക്കെയെന്ന് ഇതാ
ബജറ്റ് 5ജി ഫോണുകൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. അതിനാൽത്തന്നെ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ എല്ലാംതന്നെ ബജറ്റ് വിലയിൽ 5ജി ഫോണുകൾ പുറത്തിറക്കുന്നുമുണ്ട്. നിലവിലെ 4ജി ഫോൺ മാറ്റി 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കും ഒരു പുതിയ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും പരിഗണിക്കാൻ ധാരാളം പുതിയ 5ജി ഫോണുകൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് തങ്ങളുടെ 5ജി ഫോണിനായുള്ള അന്വേഷണത്തിന്റെ ഉത്തരം ഇവിടെ നിന്ന് കണ്ടെത്താനാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഇപ്പോൾ വിപണിയിൽ 10000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള 5 5ജി ഫോണുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.
ഐക്യൂ Z10 ലൈറ്റ് 5ജി (iQOO Z10 Lite 5G): ഈ വർഷം ജൂണിൽ ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ച ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആണ് ഇത്. ഇതിന്റെ 4GB+ 128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB + 128GB വേരിയന്റിന് 10,999 രൂപയും, ടോപ്പ്-എൻഡ് 8GB+ 256GB വേരിയന്റിന് 12,999 രൂപയുമാണ് ലോഞ്ച് വില. ബാങ്ക് ഓഫർ ലഭ്യമായതിനാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങാനാകും.

6.74-ഇഞ്ച് HD+ 20:9 LCD സ്ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, 8GB വെർച്വൽ റാം, സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, 15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി തുടങ്ങിയവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. ആമസോൺ, ഐക്യൂ ഇന്ത്യ വെബ്സൈറ്റ് എന്നിവ വഴി വാങ്ങാം.
വിവോ T4 ലൈറ്റ് 5ജി (vivo T4 Lite 5G): വിവോ കഴിഞ്ഞ മാസം, അതായത് ജൂൺ അവസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയും ജൂലൈയിൽ വിൽപ്പന ആരംഭിക്കുകയും ചെയ്ത ഏറ്റവും പുതിയ ബജറ്റ് 5ജി ഫോൺ ആണിത്. ഇതിന്റെ 4GB+128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB+128GB വേരിയന്റിന് 10,999 രൂപയും, 8GB+256GB വേരിയന്റിന് 12,999 രൂപയുമാണ് വില. ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വില ഇതിലും കുറയ്ക്കാം.

വിവോ T4 െെലറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.74 ഇഞ്ച് HD+ LCD സ്ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ, IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട്, 15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാം.
ലാവ സ്റ്റോം പ്ലേ (Lava Storm Play), ലാവ സ്റ്റോം ലൈറ്റ് 5ജി (Lava Storm Lite 5G): ലാവ അടുത്തിടെ പുറത്തിറക്കിയ ബജറ്റ് 5ജി ഫോണുകൾ ആണിവ. ലാവ സ്റ്റോം ലൈറ്റ് 5ജിയുടെ 4GB+ 64GB വേരിയന്റ് 7,999 രൂപ പ്രാരംഭവിലയിലും ലാവ സ്റ്റോം പ്ലേ 5G യുടെ 6GB+ 128GB അടിസ്ഥാന വേരിയന്റ് 9,999 രൂപ പ്രാരംഭ വിലയിലും ആമസോൺ വഴി വാങ്ങാം.
മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസർ ആണ് ലാവ സ്റ്റോം 5ജിയുടെ കരുത്ത്. സ്റ്റോം പ്ലേ 5ജി എത്തിയിരിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസർ കരുത്തിലാണ്. 18W (സ്റ്റോം പ്ലേ) / 15W (സ്റ്റോം ലൈറ്റ്) ചാർജിങ് പിന്തുണകളോടെ 5000mAh ബാറ്ററി, സോണി IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇവയിലുണ്ട്.

ഇൻഫിനിക്സ് ഹോട്ട് 60+ 5ജി (Infinix Hot 60 5G+): ഈ ജൂലൈയിൽ ഇൻഫിനിക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഏറ്റവും പുതിയ ബജറ്റ് 5ജി ഫോൺ ആണിത്. ഇൻഫിനിക്സ് ഹോട്ട് 60+ 5ജിയുടെ 6GB + 128GB മോഡലിന് 10,499 രൂപയാണ് വില. എന്നാൽ ബാങ്ക് ഓഫർ ലഭ്യമായതിനാൽ 9999 രൂപ വിലയിൽ വാങ്ങാനാകും. ഫ്ലിപ്കാർട്ട്, ഇൻഫിനിക്സ് ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് HD+ LCD സ്ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രോസസർ, 50MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ക്യാമറയും, IP64 റേറ്റിങ്, 18W ചാർജിങ്, ബൈപാസ് ചാർജിങ്, റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണകളുള്ള 5200mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.
Ai+ നോവ 5ജി (Ai+ Nova 5G): ഒരു പുതിയ ബ്രാൻഡിൽ നിന്നുള്ള പുതിയ 5ജി സ്മാർട്ട്ഫോൺ പരീക്ഷിക്കാൻ തയാറുള്ളവർക്കായാണ് ഈ മോഡൽ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. NxtQuantum Shift Technologies-ൽ നിന്നുള്ള പുതിയ സ്മാർട്ട്ഫോൺ ബ്രാൻഡായ എഐ+ സ്മാർട്ട്ഫോൺ. ഇവർ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച രണ്ട് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഇത്. Ai+ നോവ 5ജിയുടെ 6GB/128GB അടിസ്ഥാന വേരിയന്റ് 7,999 രൂപയും 8GB/128GB വേരിയന്റിന് 9,999 രൂപയുമാണ് വില.
ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും. അതിനാൽ ഈ ലിസ്റ്റിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാനാകുന്ന 5ജി ഫോൺ Ai+ നോവ 5ജി ആണെന്നുപറയാം. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേ, Unisoc T8200 ചിപ്സെറ്റ്, 50MP മെയിൻ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, 10W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








