മികച്ച ബാറ്ററി ബാക്കപ്പുള്ള 5 ആന്‍േഡ്രായ്ഡ് കിറ്റ്കാറ്റ് ഒ.എസ് സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണ്‍ വിപണി വന്‍തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുതന്നെ ദിവസവും പുതിയ ഫീച്ചറുകളുമായി നിരവധി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങുന്നുമുണ്ട്. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ എന്നിവയില്ലൊം പുതുമകള്‍ സൃഷ്ടിക്കാന്‍ ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നുമുണ്ട്.

ഇതിന്റെ ഭാഗമായി ഹെക്‌സകോര്‍, ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുകള്‍ ധാരാളമായി ഇറങ്ങാനും തുടങ്ങി. അതോടൊപ്പം സോഫ്റ്റ്‌വെയറിലും പുതുമകള്‍ ധാരാളമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കാര്യമെടുത്താല്‍ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റ് ആണ് ഇപ്പോള്‍ മിക്ക ഫോണുകളിലും ഉള്ളത്.

എന്നാല്‍ സാങ്കേതികമായ ഇത്തരം മേന്മകള്‍ക്കൊപ്പം പ്രധാനമാണ് ബാറ്ററി ദൈര്‍ഖ്യവും. മിക്ക ഫോണുകളും ദിവസത്തില്‍ രണ്ടുതവണയെങ്കിലും ചാര്‍ജ് ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ ബാറ്ററിയുടെ കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന ചില ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഉണ്ട്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ കൂടിയ ബാറ്ററി ദൈര്‍ഖ്യമുള്ളതും ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ളതുമായ 5 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

#1

#1

ബാറ്ററി ദൈര്‍ഖ്യത്തിന്റെ കാര്യത്തില്‍ സമാന റേഞ്ചില്‍ പെട്ട എല്ലാ ഫോണുകളെയും ലെനോവൊ S860 പിന്‍തള്ളുമെന്നതില്‍ തര്‍ക്കമില്ല. 4000 mAh ബാറ്ററിയാണ് ഇതിലുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 28 മണിക്കൂര്‍ ബാറ്ററി ബാക്അപ് ലഭിക്കുന്നുവെന്നതാണ് ഫോണിന്റെ പ്രത്യേകത. 16 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ പ്ലേ ചെയ്യാനും സാധിക്കും.

 

#2

#2

2,200 mAh ബാറ്ററിയാണ് മോട്ടോ X-ല്‍ ഉള്ളത്. ഒറ്റ ചാര്‍ജില്‍ സാധാരണ ഉപയോഗമാണെങ്കില്‍ 24 മണിക്കൂര്‍ ചാര്‍ജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്രൗസിംഗും ഗെയിമിംഗുമൊക്കെയാണെങ്കില്‍ പോലും 7 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ ചാര്‍ജ് ലഭിക്കും.

 

#3

#3

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണായ സാംസങ്ങ് ഗാലക്‌സി എസ് 5-ല്‍ 2800 mAh ബാറ്ററിയാണ് ഉള്ളത്. ഗാലക്‌സി എസ് 4-ലെ 2,600 mAh ബാറ്ററിയുമായി താരതമ്യം ചെയ്താല്‍ ഇത് ഏറെ മികച്ചതാണ്. സാധാരണ രീതിയില്‍ ഒരുദിവസം മുഴുവന്‍ ചാര്‍ജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

#4

#4

2013-ല്‍ ലോഞ്ച് ചെയ്ത എല്‍.ജി ജി 2-വില്‍ 3000 mAh ബാറ്ററിയാണ് ഉള്ളത്. ലോഞ്ച് ചെയ്യുമ്പോള്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ആയിരുന്നു ഒ.എസ് എങ്കിലും ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും. ഇതോടെ ബാറ്ററി ചാര്‍ജിന്റെ കാര്യത്തിലും കൂടുതല്‍ മികവ് കൈവന്നു.

 

#5

#5

2300 mAh ബാറ്ററിയാണ് നെക്‌സസ് 5-ല്‍ ഉള്ളത്. ഒരുദിവസത്തില്‍ കൂടുതല്‍ ചാര്‍ജ് നില്‍ക്കുന്നുണ്ട് എന്നതാണ് നെക്‌സസ് 5-ന്റെ പ്രത്യേകത. വെബ് സര്‍ഫിംഗ്, യൂട്യുബ് വീഡിയോ, ഇമെയില്‍ എന്നിവയെല്ലാം ഉപയോഗിച്ചശേഷമാണ് ഇത്രയും ബാറ്ററി ബാക് അപ് ലഭിക്കുന്നത്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X