തളരാത്ത പോരാളികൾ...! 30000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ!
സ്മാർട്ട്ഫോണുകൾ പൊതുവെ എല്ലാവരും ഉപയോഗിക്കുമെങ്കിലും കോളിങ്ങിനും ബ്രൗസിങ്ങിനും അപ്പുറം മറ്റ് പല ആവശ്യങ്ങളും സ്മാർട്ട്ഫോൺ ഉപയോഗിച്ച് നിർവഹിക്കുന്നവർ ധാരാളമുണ്ട്. തങ്ങളുടെ അത്തരം താൽപര്യങ്ങൾ കൂടി കണക്കിലെടുത്താണ് പലരും സ്മാർട്ട്ഫോണുകൾ തെരഞ്ഞെടുക്കുക. ചിലർക്ക് ഫോട്ടോഗ്രഫിയാണ് താൽപര്യമെങ്കിൽ മറ്റ് ചിലർക്ക് ഗെയിമിങ്ങിനോടാണ് താൽപര്യം. അത്തരത്തിൽ ഓരോരുത്തരുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്.
യുവതലമുറയിലെ നിരവധി പേർക്ക് താൽപര്യം ഗെയിമിങ് ഫോണുകളോടാണ്. സ്മാർട്ട്ഫോൺ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം തന്നെ മെച്ചപ്പെട്ട ഫീച്ചറുകളോടെ തടസമില്ലാതെ ഇഷ്ടഗെയിം ആസ്വദിക്കാൻ സാധിക്കുന്ന മൊബൈൽ ആണ് കൂടുതൽ പേരും തെരഞ്ഞെടുക്കുക. അത്തരം ഉപയോക്താക്കൾക്ക് 30000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന ചില മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

ഐക്യൂ നിയോ 7 5ജി: ഐക്യൂ ഫോണുകളുടെ ഗെയിമിങ് മികവ് ഏറെ പ്രശസ്തമാണ്. അതിനാൽത്തന്നെ നിരവധി ഗെയിമിങ് പ്രേമികൾ ഐക്യൂ ആരാധകരായിട്ടുണ്ട്. 30000 രൂപയിൽ താഴെ വിലയിൽ മികച്ച ഗെയിമിങ് അനുഭവം സമ്മാനിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ നിയോ 7. ആമസോണിൽ 27,999 രൂപ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ശക്തമായ പ്രോസസറും മികച്ച ബാറ്ററിയും ഉഗ്രൻ ഡിസ്പ്ലേയും ഗെയിമിങ്ങിന് അത്യന്താപേക്ഷിതമാണ്. ഈ ആവശ്യത്തോട് നീതിപുലർത്തി, മീഡിയടെക് ഡിമെൻസിറ്റി 8200 ചിപ്‌സെറ്റും 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയും 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ എത്തുന്നത്. ഗെയിമിങ്ങിനപ്പുറം, 64MP നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും മികച്ചതുതന്നെ!
റിയൽമി 11 പ്രോ: റിയൽമി അടുത്തിടെ പുറത്തിറക്കിയ 11 പ്രോ മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ് കരുത്തുമായാണ് എത്തിയത്. 5000 എംഎഎച്ച് ബാറ്ററി, 67W വയർഡ് ചാർജിങ് പിന്തുണ, 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ തുടങ്ങി മികച്ച ഫീച്ചറുകളുമായി എത്തുന്ന റിയൽമി 11 പ്രോ ആമസോണിൽ 25550 രൂപയ്ക്ക് ലഭ്യമാണ്.
റെഡ്മി കെ50ഐ: മാന്യമായ നിരക്കിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന റെഡ്മി കെ50 ഐ ഗെയിമിങ് ഫോൺ എന്ന നിലയിലും ഉപയോഗിക്കാം. മീഡിയടെക് ഡിമെൻസിറ്റി 8100 ചിപ്‌സെറ്റ് കരുത്തുറ്റ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. 144Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഡിസ്‌പ്ലേയാണ് റെഡ്മി കെ50i അവതരിപ്പിക്കുന്നത്. ആമസോണിൽനിന്ന് 20999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.
റെഡ്മി നോട്ട് 12 പ്രോ 5ജി: 30000 രൂപയിൽ താഴെ വിലയിൽ ഗെയിമിങ് പ്രേമികൾക്ക് വാങ്ങാവുന്ന മറ്റൊരു ഓപ്ഷനാണ് റെഡ്മി നോട്ട് 12 പ്രോ. മീഡിയടെക് ഡിമെൻസിറ്റി 1080 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തിസ്രോതസ്. 67W വയർഡ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. ആമസോണിൽ 22379 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഗൂഗിൾ പിക്സൽ 6എ: ടെൻസർ ചിപ്‌സെറ്റ് കരുത്തിൽ, ലാഗില്ലാത്ത, മികച്ച ഗെയിമിങ് അനുഭവം സമ്മാനിക്കുന്ന ഗൂഗിൾ പിക്സൽ 6എ ഇപ്പോൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. 12.2 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ സെക്കൻഡറി ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത.
ഫുൾ എച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയും ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,410എംഎഎച്ച് ബാറ്ററിയും ഗൂഗിളിന്റെ പിക്സൽ 6എ സ്മാർട്ട്ഫോണിനെ ഗെയിമിങ് പ്രേമികൾക്ക് പരിഗണിക്കാവുന്ന മികച്ചൊരു ഓപ്ഷനാക്കി മാറ്റുന്നു. 43,900 രൂപ വിലയിലെത്തിയ പിക്സൽ 6എ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 27999 രൂപ വിലയിൽ ലഭ്യമാണ്.


Click it and Unblock the Notifications








