3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് അവതരിപ്പിക്കുന്ന മികച്ച 5 സ്മാർട്ട്‌ഫോണുകളെ പരിചയപ്പെടാം

|

ഒരു സ്മാർട്ട്‌ഫോണിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ടതും ഏതൊരു ഓഡിയോ പ്രേമിയുടെയും പ്രധാന ആവശ്യകതകളിലൊന്നുമാണ് 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്. ഇന്ന് മിക്ക ബ്രാൻഡുകളും ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളിൽ നിന്ന് ഈ ജാക്ക് ഒഴിവാക്കുന്നു. ചില സ്മാർട്ഫോൺ പ്രേമികൾക്ക് ഈ ഓഡിയോ ജാക്ക് ഉണ്ടായിരിക്കേണ്ടത് ഒരു ആവശ്യകതയായി മാറുകയും ചെയ്യുന്നു. ഈ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് അവതരിപ്പിക്കുന്ന മികച്ച 5 സ്മാർട്ട്‌ഫോണുകൾ ഏതൊക്കെയാണെന്ന് നമുക്ക് ഇവിടെ നോക്കാം.

അസ്യൂസ് റോഗ് ഫോൺ 5

അസ്യൂസ് റോഗ് ഫോൺ 5

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ കരുത്തേകുന്ന അസ്യൂസ് റോഗ് ഫോൺ 5 അഡ്രിനോ 660 ജിപിയു സപ്പോർട്ടുമായി വരുന്നു. 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഇതിൽ ഉള്ളത്. 2,448 x 1,080 പിക്സൽ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്‌പ്ലേയാണ് വരുന്നത്. ഫ്രണ്ട്, റിയർ പാനലുകളിൽ 2.5 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. മാത്രവുമല്ല, പുതിയ ഗെയിംകൂൾ 5 കൂളിംഗ് സിസ്റ്റവും നൽകിയിട്ടുണ്ട്. 3.5 എംഎം ഓഡിയോ ജാക്ക് ലഭ്യമായിട്ടുള്ള ഈ സ്മാർട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് റോഗ് യുഐ, സെൻയുഐ കസ്റ്റം ഇന്റർഫേസിൽ പ്രവർത്തിക്കുന്നു. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയും നൽകിയിട്ടുണ്ട്. 64 എംപി സോണി ഐഎംഎക്സ് 686 പ്രൈമറി ക്യാമറ, 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഈ ഹാൻഡ്‌സെറ്റിലുണ്ട്. സെൽഫികൾ പകർത്തുവാൻ 24 എംപി മുൻ ക്യാമറയാണ് ഈ ഫോണിൽ നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ

6.67 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിലുള്ളത്. എച്ച്ഡിആർ 10 സപ്പോർട്ടുള്ള ഈ ഡിസ്‌പ്ലേയിൽ ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റ് 100 ശതമാനം കവറേജ്, 1,200 നിറ്റസ് പീക്ക് ബൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നിവയുണ്ട്. ഇത് കൂടാതെ ടിയുവി റൈൻ‌ലാൻഡിന് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഈ ഡിസ്‌പ്ലേയ്ക്ക് ഉണ്ട്. റെഡ്മി നോട്ട് 10 പ്രോയ്ക്ക് കരുത്ത് നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി SoC പ്രോസസറാണ്. ഇതിനൊപ്പം അഡ്രിനോ 618 ജിപിയുവും ഉണ്ട്. നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളായി വരുന്നു. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ഫോണിൽ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ 52 5 ജി

സാംസങ് ഗാലക്‌സി എ 52 5 ജി

സാംസങ് ഗാലക്‌സി എ 52 5 ജി ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഒരു യുഐ 3.1ൽ പ്രവർത്തിക്കുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. മുൻപ് സൂചിപ്പിച്ചതുപോലെ, 8 ജിബി വരെ റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. സാംസങ് ഗാലക്‌സി എ 52 മികച്ച പ്രകടനം, നല്ല ബാറ്ററി ലൈഫ്, നല്ല ക്യാമറകൾ എന്നിവയുമായി ഒരു മികച്ച ഓൾറൗണ്ടർ സ്മാർട്ട്ഫോണാണ്. 26,499 രൂപ മുതൽ ആരംഭിക്കുന്ന എല്ലാ ഫീച്ചറുകൾക്കും പുറമേ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഇതിലുണ്ട്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാലക്‌സി എ 52 5 ജിയിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ പ്രൈമറി സെൻസർ ഉണ്ട്. 25W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 15W ചാർജറിനൊപ്പം 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്.

നോക്കിയ 5.4

നോക്കിയ 5.4

നോക്കിയ 5.4 സ്മാർട്ട്ഫോണിൽ 720 പിക്‌സൽ റെസല്യൂഷനും 60Hz റിഫ്രെഷ് റേറ്റുമുള്ള 6.39 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്‌പ്ലേയുടെ ഇടത് കോണിലായി പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് കരുത്ത് പകരുന്നത്. 64 ജിബി ഓൺബോർഡ് സ്റ്റോറേജുള്ള സ്മാർട്ട്ഫോണിൽ 6 ജിബി റാമും ഉണ്ട്. ഒരേസമയം നിരവധി ആപ്പുകൾ പ്രവർത്തിപ്പിക്കുന്നതിനും ദൈനംദിന ജോലികൾ ചെയ്യനും ഈ സ്മാർട്ട്ഫോണിന് സാധിക്കും. കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ പോലുള്ള ഗെയിമുകൾ കളിക്കാനും ഫോണിലൂടെ സാധിക്കും. നോക്കിയ 5.4 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഓൺ‌ബോർഡ് സെൻസറുകളായി ആമിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ് എന്നിവ നൽകിയിട്ടുണ്ട്.

പോക്കോ എം3

പോക്കോ എം3

1080 × 2340 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനുള്ള 6.53 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേ ഫോണിൽ ഉൾപ്പെടുന്നു. 8 മെഗാപിക്സൽ ക്യാമറ സെൻസർ അടങ്ങുന്ന വാട്ടർ ഡ്രോപ്പ് നോച്ചും ഇതിൽ ഉൾപ്പെടുന്നു. പിൻ പാനലിൽ, 48 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ലെൻസും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം പോക്കോ സ്മാർട്ട്ഫോണിൽ ഉൾപ്പെടുന്നു. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 622 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് കരുത്ത് പകരുന്നത്. ഈ പോക്കോ സ്മാർട്ട്ഫോണിൻറെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകളാണ്. ബോക്സിൽ 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും പോക്കോ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
The 3.5mm headphone jack is one of the most important features for any audiophile in a smartphone. However, with most OEMs removing the jack from their current smartphones, the options for enthusiasts are shrinking by the day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X