ഏത് ആന്‍ഡ്രോയിഡ് ഉപകരണത്തിലും പാറ്റേണ്‍ ലോക്ക് തുറക്കാന്‍ മികച്ച വഴികള്‍

Posted By: Samuel P Mohan

പാറ്റേണ്‍ ലോക്കിനെ കുറിച്ച് നിങ്ങള്‍ കൂടുകല്‍ ആലോചിച്ചിട്ടുണ്ടോ? സ്മാര്‍ട്ട്‌ഫോണുകളില്‍ ലോക്ക് ഉപയോഗിക്കുന്നതിനുളള പ്രധാന കാരണം നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ നിന്നും മറ്റുളളവരെ അകറ്റി നിര്‍ത്തുന്നതിനാണ്. സാധാരണയായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണിന്റെ സ്‌ക്രീനില്‍ വിവിധ വഴികളിലൂടെ ലോക്ക് ചെയ്യാം. അതാണ് പിന്‍, പാസ്‌വേഡ്, പാറ്റേണ്‍, അല്ലെങ്കില്‍ ഫിങ്കര്‍പ്രിന്റ്.

ഏത് ആന്‍ഡ്രോയിഡ് ഉപകരണത്തിലും പാറ്റേണ്‍ ലോക്ക് തുറക്കാന്‍ മികച്ച വഴിക

ചില അടിയന്തര സന്ദര്‍ഭങ്ങളില്‍ പിന്‍ നമ്പര്‍ അല്ലെങ്കില്‍ പാറ്റേണ്‍ ലോക്ക് നിങ്ങള്‍ മാറ്റാറുണ്ട്. പിന്നീടി ചിലപ്പോള്‍ നിങ്ങള്‍ അതു മറന്നേക്കാം. ഈ സാഹചര്യത്തില്‍ ലോക്ക് ഒഴിവാക്കി നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ചില പരീക്ഷണങ്ങള്‍ ഇവിടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രീതി 1: റക്കവറി മോഡ്

ലോക്ക് സ്‌ക്രീന്‍ കൈമാറുകയോ നീക്കം ചെയ്യുകയോ ചെയ്യാനുളള ഏറ്റവും ലളിതമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്, ഫാക്ടറി പുന: സ്ഥാപിക്കാന്‍ ക്രമീകരണങ്ങളിലേക്ക് നിങ്ങളുടെ ഫോണ്‍ പുന:സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി നിങ്ങളുടെ ഉപകരണം റക്കവറി മോഡിലേക്ക് ഇടുക. അങ്ങനെ ചെയ്യാനായി,

സ്‌റ്റെപ്പ് 1: ആദ്യം നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് റക്കവറി മോഡില്‍ പ്രവേശിക്കുന്നതിനായി വോളിയം ആപ്പ്, ഹോം, പവര്‍ ബട്ടണുകള്‍ എന്നിവ അമര്‍ത്തിപ്പിടിക്കുക.

സ്റ്റെപ്പ് 2: ബൂട്ട്‌ലോഡര്‍ തുറന്നു കഴിഞ്ഞാല്‍ 'റക്കവറി മോഡ് തിരഞ്ഞെടുത്ത് അതിലേക്ക് പ്രവേശിക്കാനായി പവര്‍ ബട്ടണ്‍ പ്രസ് ചെയ്യുക.

സ്റ്റെപ്പ് 3: നിങ്ങള്‍ റക്കവറി മോഡില്‍ ആയിരിക്കുമ്പോള്‍, താഴത്തെ വോളിയം ഉപയോഗിച്ച് Wipe /data factory reset ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇനി നിങ്ങളുടെ മൊബൈല്‍ സ്വന്തമായി റീബൂട്ട് ചെയ്യും.

രീതി 2: സേഫ് മോഡില്‍ ഫോണ്‍ ബൂട്ട് ചെയ്യുക

മൂന്നാം പാര്‍ട്ടി ലോക്ക് സ്‌ക്രീനാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ രീതി നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങളുടെ ഫോണ്‍ ഓഫാക്കാന്‍ ആവശ്യപ്പെടുന്നതു വരെ കുറച്ചു സെക്കന്‍ഡുകള്‍ പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. ഫോണ്‍ സേഫ് മോഡില്‍ സ്ഥിരീകരിക്കുന്നതു വരെ കുറച്ചു സെക്കന്‍ഡുകള്‍ പവര്‍ ഓഫ് ചെയ്യുകയും ചെയ്യുക. ഈ മോഡ് ലോക്ക് സ്‌ക്രീന്‍ ആപ്ലിക്കേഷന്റെ ഡാറ്റ മായ്ക്കും അല്ലെങ്കില്‍ അത് അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്ത് റീബൂട്ട് ചെയ്തു കൊണ്ട് സുരക്ഷിത മോഡില്‍ നിന്നും പുറത്തു കടക്കും.

രീതി 3: ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍

ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജറിലൂടെ നിങ്ങള്‍ക്ക് ലോക്ക് സ്‌ക്രീന്‍ നീക്കം ചെയ്യാനും അതു കൈമാറാനും കഴിയും. ഇത് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് വഴി മാത്രമേ പ്രവര്‍ത്തിക്കൂ.

സ്റ്റെപ്പ് 1: ഗൂഗിള്‍ ഐഡി ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ തുറക്കുക. പാസ്‌വേഡ് ഉപയോഗിച്ച് ഫോണില്‍ ചെയ്യാം.

സ്‌റ്റെപ്പ് 2: ഡിവൈസ് കണക്ടായി കഴിഞ്ഞതിനു ശേഷം 'Lock Button'ല്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ഒരു പുതിയ വിന്‍ഡോ തുറക്കുന്നതാണ്. അവിടെ നിങ്ങളുടെ നിലവിലുളള പാസ്‌വേഡ്, പാറ്റേണ്‍, അല്ലെങ്കില്‍ പിന്‍ എന്നിവ മാറ്റി പുതിയത് നല്‍കാന്‍ ആവശ്യപ്പെടും.

സ്റ്റെപ്പ് 3: പുതിയ പാസ്‌വേഡ് നല്‍കി സ്ഥിരീകരിക്കുക.

ഫേസ്ബുക്ക് ആഡ്‌സില്‍ ക്ലിക്-ടൂ-വാട്ട്‌സാപ്പ് ബട്ടണ്‍

രീതി 4: ADB ഉപയോഗിക്കുക

ഈ രീതി ചെയ്യണമെങ്കില്‍ USB ഡീബഗ്ഗിങ്ങ് ചെ്തതിനു ശേഷമാണ്. അതിനു ശേഷം നിങ്ങളുടെ ഫോണ്‍ പിസിയിലേക്ക് കണക്ട് ചെയ്യുക, അവിടെ നിന്നും ADB-യിലേക്ക്. ഇനി കമാന്റ് പ്രോംറ്റ് തുറന്ന് അവിടെ ഈ കമാന്റ് അട്രിബ്യൂട്ട് ടൈപ്പ് ചെയ്യുക: adb shell rm/data/system/gesture.key, അതിനു ശേഷം എന്റര്‍ അമര്‍ത്തുക. ഇതു വഴി ഫോണ്‍ റീബൂട്ട് ചെയ്യുകയും നിങ്ങളുടെ ലോക്ക് സ്‌ക്രീന്‍ മാറ്റുകയും ചെയ്യാം.

രീതി 5: 'ഫൈന്‍ഡ് മൈ മൊബൈല്‍' സേവനം ഉപയോഗിക്കാം

നിങ്ങള്‍ സാംസങ്ങ് മൊബൈലാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് നിങ്ങള്‍ക്ക് അനുയോജ്യമാണ്. ഇത് ചെയ്യാനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പിന്തുടരുക.

സ്റ്റെപ്പ് 1: സാംസങ്ങ് അക്കൗണ്ട് ലോഗിന്‍ ചെയ്തു എന്ന് ഉറപ്പുവരുത്തുക.

സ്റ്റെപ്പ് 2: 'Lock my screen' ല്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3: ഇതു ചെയ്തു കഴിഞ്ഞാല്‍, പുതിയ പിന്‍ എന്റര്‍ ചെയ്ത് ലോക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4: ഇപ്പോള്‍ പുതിയ പിന്‍ ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
One of the main reason to apply a lock on our smartphone is to keep others away from checking our personal information. In the worst case, you could change PIN or pattern lock in some urgency and later forget it. If you have been in that situation or in that situation currently, we have compiled some tested method that you can use to bypass the lock.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot