ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ മുന്‍നിരക്കാര്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പാദത്തില്‍ മാത്രം ഒന്നരക്കോടിയിലധികം സ്മാര്‍ട്‌ഫോണുകളും ആറ് കോടിയിലധികം മൊബൈല്‍ ഫോണുകളുമാണ് നമ്മുടെ രാജ്യത്ത് വിറ്റഴിഞ്ഞത്. ഇന്ത്യന്‍ വിപണിയുടെ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.

ഇതില്‍ പതിവുപോലെ സാംസങ്ങ് തന്നെയാണ് ഒന്നാമത്. 57 ലക്ഷം യൂണിറ്റ് ഫോണുകള്‍ സൗത്‌കൊറിയന്‍ കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചു. അതോടൊപ്പം മൈക്രോമാക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

എന്തായാലും നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള കമ്പനികളെ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

കഴിഞ്ഞ പാദത്തില്‍ 57 ലക്ഷം സ്മാര്‍ട്‌ഫോണുകളാണ് സാംസങ്ങ് ഇന്ത്യയില്‍ വിറ്റഴിച്ചത്. ഇതില്‍ 50 ശതമാനവും താഴ്ന്ന ശ്രേണിയില്‍ പെട്ട ഗാലക്‌സി സീരീസിലുള്ള ഫോണുകളായിരുന്നു.

 

 

#2

രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് ആണ്. 24 ലക്ഷം യൂണിറ്റ് ആണ് വിറ്റഴിച്ചത്. ബോള്‍ട്, കാന്‍വാസ് സീരീസിലുള്ള ഫോണുകള്‍ ആണ് ഇതില്‍ ഭുരിഭാഗവും.

 

 

#3

മറ്റൊരു ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ കാര്‍ബണ്‍ കഴിഞ്ഞ പാദത്തില്‍ 15 ലക്ഷം യൂണിറ്റുകള്‍ വില്‍പന നടത്തി. A1+, A51 എന്നീ മോഡലുകളാണ് കൂടുതല്‍ വിറ്റത്.

 

 

#4

ജപ്പാനീസ് കമ്പനിയായ സോണിയാണ് ഇന്ത്യയില്‍ നാലാം സ്ഥാനത്ത്. ഏകദേശം ഏഴരലക്ഷം ഫോണുകള്‍ കമ്പനി വില്‍പന നടത്തി. എക്‌സ്പീരിയ സിയും എക്‌സ്പീരിയ എം മോഡലുമാണ് ഇതില്‍ ഭൂരിഭാഗവും.

 

 

#5

അഞ്ചാം സ്ഥാനത്ത് ലാവയാണ്. 7 ലക്ഷം ഫോണുകള്‍ വിറ്റഴിച്ചു. ലാവയുടെ സോളൊ A500S, ഐറിസ് 402S, ഐറിസ് 349 എന്നിവയാണ് ഏറെ വിറ്റഴിഞ്ഞ മോഡലുകള്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot