കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത വിലകുറഞ്ഞ 5 സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

താഴ്ന്ന ശ്രേണിയില്‍ പെട്ട നിരവധി സ്മാര്‍ട്‌ഫോണുകള്‍ കാലങ്ങളായി ഇന്ത്യയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ അതെല്ലാം ആന്‍ഡ്രോയ്ഡിന്റെ താഴ്ന്ന വേര്‍ഷന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ളവയാണ്. എന്നാല്‍ 6,999 രൂപയ്ക്ക് ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ഒ.എസുമായി മോട്ടറോള മോട്ടോ E ലോഞ്ച് ചെയ്തതോടെ കാര്യങ്ങള്‍ കുറെക്കൂടി മാറി.

 

പുതിയ ആന്‍ഡ്രോയ്ഡ് ഒ.എസുള്ള നിരവധി താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ കമ്പനികള്‍ പുറത്തിറക്കാന്‍ തുടങ്ങി. മൈക്രോമാക്‌സ് ആണ് യുണൈറ്റ് 2, കാന്‍വാസ് എന്‍ഗേജ് എന്നീ ഹാന്‍ഡ്‌സെറ്റുകളുമായി മോട്ടോ E യെ നേരിടാന്‍ ആദ്യമിറങ്ങിയത്. പിന്നാലെ സോളൊ, സെല്‍കണ്‍ തുടങ്ങിയ കമ്പിനകളും എത്തി.

2,999 രൂപയ്ക്കാണ് സെല്‍ക്കണ്‍ കാംപസ് A35K അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസിനു പുറമെ 3 ജി വീഡിയോ കോളിംഗ് സംവിധാനവും ഈ ഫോണിലുണ്ട്. എന്തായാലും നിലവില്‍ താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ക്ക് ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡാണ്.

ഈ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത വിലകുറഞ്ഞ 5 സ്മാര്‍ട്‌ഫോണുകള്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു.

സെല്‍കോണ്‍ കാംപസ് A35K

സെല്‍കോണ്‍ കാംപസ് A35K

3.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1 GHz പ്രൊസസര്‍
512 എം.ബി. റാം
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3.2 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
1400 mAh ബാറ്ററി
ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.ആര്‍.എസ്, മൈക്രോ യു.എസ്.ബി.

 

ലാവ ഐറിസ് 350 M

ലാവ ഐറിസ് 350 M

3.5 ഇഞ്ച് ഡിസ്‌പ്ലെ
1 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
വൈ-ഫൈ, ബ്ലുടൂത്ത്, 2 ജി, ഡ്യുവല്‍ സിം,
1200 mAh ബാറ്ററി

 

സൈ്വപ് കണക്റ്റ് 5.0
 

സൈ്വപ് കണക്റ്റ് 5.0

5 ഇഞ്ച് qHD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
8 എം.പി. പ്രൈമറി ക്യാമറ
3.2 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം
1950 mAh ബാറ്ററി

 

മൈക്രോമാക്‌സ് യുണൈറ്റ് A092

മൈക്രോമാക്‌സ് യുണൈറ്റ് A092

4 ഇഞ്ച് IPS ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍
വൈ-ഫൈ, ബ്ലുടൂത്ത്, 3 ജി, ഡ്യുവല്‍ സിം, ജി.പി.എസ്
1500 mAh ബാറ്ററി

 

കാര്‍ബണ്‍ A50s

കാര്‍ബണ്‍ A50s

3.5 ഇഞ്ച് TFT LCD ഡിസ്‌പ്ലെ
256 എം.ബി റാം
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
വൈ-ഫൈ, ബ്ലുടൂത്ത്, EDGE, ജി.പി.ആര്‍.എസ്, ജി.പി.എസ്

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X