Home
Mobile

ഓപ്പോ A83-യെ സ്മാര്‍ട്ടെസ്റ്റ് ആക്കുന്ന 5 സവിശേഷതകള്‍

By Lekshmi S

മികവുറ്റ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനിയാണ് ഓപ്പോ. യുവാക്കളെ മുന്നില്‍ കണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഓപ്പോ ഫോണുകള്‍ മികച്ച ഹാര്‍ഡ്‌വെയറിന്റെയും സോഫ്റ്റ് വെയറിന്റെയും കരുത്തോടെയാണ് ഇന്ത്യന്‍ വിപണിയില്‍ പിടിമുറുക്കിയത്. മികച്ച ക്യാമറകളും ഓപ്പോ സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതയാണ്.

ഓപ്പോ A83-യെ സ്മാര്‍ട്ടെസ്റ്റ് ആക്കുന്ന 5 സവിശേഷതകള്‍

എഐ-യോട് കൂടിയ ഏറ്റവും പുതിയ ഫോണുമായി ഓപ്പോ എത്തിക്കഴിഞ്ഞു. 13999 രൂപ വിലയുള്ള ഫോണ്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചലനങ്ങളുണ്ടാക്കിക്കഴിഞ്ഞു. 15000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തില്‍ ഓപ്പോ A83-യെ സ്മാര്‍ട്ടെസ്റ്റ് ആക്കുന്നത് എന്ത്? അതറിയാന്‍ തുടര്‍ന്ന് വായിക്കുക.

എഐ മികവില്‍ ക്യാമറകള്‍

എഐ മികവില്‍ ക്യാമറകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് ഓപ്പോ A83-യെ ആകര്‍ഷകമാക്കുന്ന ഒരു ഘടകം. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റ്, f/2.2 അപെര്‍ച്ചര്‍ എന്നിവയോട് കൂടിയ 13 MP പ്രൈമറി ക്യാമറയും 8MP സെല്‍ഫി ക്യാമറയും മികച്ചതാണ്. f/2.2 അപെര്‍ച്ചറും 1/2.8 സെന്‍സറും മുന്നിലെ ക്യാമറയുടെ പ്രത്യേകതകളാണ്.

നിറവ്യത്യാസം, പ്രായം, ലിംഗം എന്നിവയൊക്കെ തിരിച്ചറിഞ്ഞ് മികച്ച ചിത്രങ്ങള്‍ നല്‍കാന്‍ എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ക്ക് കഴിയും. എഐ ബ്യൂട്ടി ടെക്‌നോളജി മുഖത്തിന്റെ ആകൃതി, നിറം തുടങ്ങിയ സവിശേഷതകള്‍ ഏറ്റവും കൃത്യമായി സെല്‍ഫികളില്‍ പോലും ഒപ്പിയെടുക്കും.

മുന്നിലെ ക്യാമറ പോട്രയ്റ്റ് മോഡില്‍ ഉപയോഗിക്കുമ്പോള്‍ ബോക്കെ ഇഫക്ടും പ്രയോഗിക്കാനാകും. സെല്‍ഫിയില്‍ പശ്ചാത്തലം മങ്ങുകയും നിങ്ങളുടെ മുഖം തിളങ്ങിനില്‍ക്കുകയും ചെയ്യും. ഫോട്ടോകളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുയോജ്യമായ നിരവധി മോഡുകളും ഫില്‍റ്ററുകളും ഓപ്പോ A83-യില്‍ നിങ്ങളെയും കാത്തിരിക്കുന്നു.

18:9 ആസ്‌പെക്ട് റേഷ്യോയുള്ള 5.7 ഇഞ്ച് സ്‌ക്രീന്‍

18:9 ആസ്‌പെക്ട് റേഷ്യോയുള്ള 5.7 ഇഞ്ച് സ്‌ക്രീന്‍

16:9 ആസ്‌പെക്ട് റേഷ്യോ കാലഹരണപ്പെടുകയും 18:9 പുതിയ കാലത്തിന്റെ മുദ്രയായി മാറുകയും ചെയ്തിരിക്കുകയാണ്. ഓപ്പോ A83-യിലെ 5.7 ഇഞ്ച് സ്‌ക്രീനിന്റെ ആസ്‌പെക്ട് റേഷ്യോയും 18:9 ആണ്. ഇത് മള്‍ട്ടിമീഡിയി അനുഭവം മികച്ചതാക്കുന്നു.

ഗെയിമിംഗ്, എഡ്ജ് ടു എഡ്ജ് വീഡിയോ പ്ലേബാക്ക്, സ്പ്ലിറ്റ് സ്‌ക്രീന്‍ ഫീച്ചറോട് കൂടിയ മള്‍ട്ടി ടാസ്‌കിംഗ് എന്നിവ പ്രദാനം ചെയ്യുന്ന നീളമുള്ള സക്രീനും എടുത്തുപറയേണ്ടതാണ്.

ഈ വിലയില്‍ ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചറും

ഈ വിലയില്‍ ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചറും

ഫേഷ്യല്‍ അണ്‍ലോക്ക് ഫീച്ചറോട് കൂടിയ ഫോണ്‍ ആണ് ഓപ്പോ A83. 0.4 സെക്കന്റില്‍ ഇതുപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാനാകും. ഇതിനായി ഫോണ്‍ മുഖത്തിന് നേരേ പിടിച്ചാല്‍ മതി. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും ഇത് മികച്ചരീതിയില്‍ പ്രവര്‍ത്തിക്കും.

മികച്ച ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും

മികച്ച ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും

2.5 GHz ഒക്ടാകോര്‍ സിപിയുവോട് കൂടിയ ഈ വിലയിലെ ഏക സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഓപ്പോ A83. മീഡിയടെക് 6763T പ്രവര്‍ത്തന മികവ് ഉറപ്പുനല്‍കുന്നു. 3GB റാം ഉള്ളതിനാല്‍ ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഒരേസമയം ഉപയോഗിക്കാന്‍ കഴിയും.

ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും മെയില്‍ അയക്കാനും ഒന്നിലധികം വെബ് പോജുകള്‍ തുറക്കാനുമൊക്കെ കഴിയുമെന്ന് ചുരുക്കം. ഫോണിന്റെ ഇന്റേണല്‍ സ്‌റ്റോറേജ് 32 GB ആണ് ഇത് 256 GB വരെ ഉയര്‍ത്താനാകും.

ഓപ്പോയുടെ ColorOS 3.2ന് ഒപ്പം ആന്‍ഡ്രോയ്ഡ് 7.1.1 ആണ് A83-യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉപയോഗം മികച്ചതും അനായാസവും ആക്കുന്ന കസ്റ്റമൈസ്ഡ് യുഐയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡ് ഉപയോഗിച്ച് ഒരേ സമയം വീഡിയോ കാണാനും സമൂഹ മാധ്യമങ്ങളില്‍ ഉല്ലസിക്കാനും കഴിയും.

ഇതിനെല്ലാം പുറമെ സ്‌ക്രീന്‍ കളര്‍ ടോണുകള്‍ ക്രമീകരിക്കാനും മൂന്ന് വിരലുകള്‍ കൊണ്ട് സ്‌ക്രീന്‍ഷോട്ട് എടുക്കാനും ഓപ്പോയുടെ O ഷെയര്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ ബ്ലൂടൂത്തിനെക്കാള്‍ 100 മടങ്ങ് വേഗതയില്‍ ഫയലുകള്‍ പങ്കുവയ്്ക്കാനും ഓപ്പോ ക്ലൗഡില്‍ ഡാറ്റ സേവ് ചെയ്യാനും സൗകര്യമുണ്ട്.

ദീര്‍ഘനേരം നിലനില്‍ക്കുന്ന ബാറ്ററി

ദീര്‍ഘനേരം നിലനില്‍ക്കുന്ന ബാറ്ററി

3180mAh ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പോ A83 ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കും. പവര്‍ സേവിംഗ് മോഡ് പ്രവര്‍ത്തന സജ്ജമാക്കി ബാറ്ററി ചാര്‍ജ് സംരക്ഷിക്കാനും കഴിയും. ഷാമ്പോന്‍ ഗോള്‍ഡ്, കറുപ്പ് നിറങ്ങളില്‍ ലഭിക്കുന്ന ഫോണ്‍ ഓപ്പോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
OPPO A83 is priced at Rs.13,999 and utilizes the power of Artificial Intelligence to enhance mobile user experience. The camera uses machine learning to deliver a reliable everyday performance to enhance your photography experience
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X