ഭാവിയിലെ മൊബൈല്‍ ഫോണുകള്‍

By Bijesh
|

നിരവധി പരിണാമങ്ങള്‍ക്കു വിധേയമായാണ് ഇന്നുകാണുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളും സ്മാര്‍ട്ട് ഫോണുകളും രൂപംകൊണ്ടത്. ആദ്യകാലത്ത് 'കൊമ്പു'ള്ളതും കൈയിലൊതുങ്ങാത്തതുമായ മൊബൈല്‍ ഫോണുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് മടക്കാവുന്നതും വിരലിന്റെ വലിപ്പമുള്ളതുമായ ഫോണുകള്‍ വരെയിറങ്ങി. ഇപ്പോള്‍ ടച്ച് സ്‌ക്രീനും സെന്‍സറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫോണുകളുമാണ് വിപണിയില്‍ നിറയുന്നത്. എങ്കില്‍ ഭാവിയില്‍ മൊബൈല്‍ ഫോണുകളുടെ പരിണാമങ്ങള്‍ എങ്ങനെയായിരിക്കും.

 

ഭാവിയില്‍ വിപണിയിലെത്താന്‍ സാധ്യതയുള്ള ഫോണുകളെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ ഇതാ...

മോസില സീബേഡ്

മോസില സീബേഡ്

ഉപഭോക്താക്കളുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് രൂപകല്‍പന ചെയ്യുന്ന ഫോണാണ് മോസില സീ ബേഡ്. റിമോട് കണ്‍ട്രോളായിക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബ്ലൂടൂത്ത് ഹെഡ്‌സെറ്റാണ് ഇതിന്റെ ഒരു പ്രത്യേകത. വര്‍ച്വല്‍ കീ ബോര്‍ഡ് ആയി പ്രവര്‍ത്തിക്കുകയും വീഡിയോയും ചിത്രങ്ങളും കാണാന്‍ സാധിക്കുന്നതുമായ ഇരട്ട പ്രൊജക്റ്ററുകളും സീ ബേഡിന്റെ സവിശേഷതയാണ്. 8 മെഗാപിക്‌സല്‍ കാമറ, 3.5 എം.എം. ഹെഡ്‌ഫോണ്‍, യു.എസ്.ബി. കണക്റ്റിവിറ്റി, വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം തുടങ്ങി നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സൗകര്യങ്ങളും ഈ ഫോണില്‍ ഉണ്ടാകും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സീ ബേര്‍ഡ് നിര്‍മിക്കാന്‍ തല്‍ക്കാലം മോസില ഉദ്ദേശിക്കുന്നില്ല.

നോക്കിയ കൈനറ്റിക്

നോക്കിയ കൈനറ്റിക്

മേശപ്പുറത്തോ മേറ്റാ ഫോണ്‍ വച്ചിരിക്കുന്നസമയത്ത് കോളോ, മെസേജോ വന്നാല്‍ ഫോണ്‍ തനിയെ നിവര്‍ന്നു നില്‍ക്കുമെന്നതാണ് നോക്കിയ കൈനറ്റിക്കിന്റെ പ്രത്യേകത. ഡിജിറ്റല്‍ ഡാറ്റകള്‍ കൈനറ്റിക് എനര്‍ജിയായി മാറ്റിയാണ് ഇത് സാധ്യമാക്കുന്നത്. ഫോണില്‍ വീഡിയോ കാണുമ്പോഴും ഇത്തരത്തില്‍ നിവര്‍ന്നു നില്‍ക്കും. ചെറുതായി തള്ളിയാല്‍ ഫോണ്‍ പൂര്‍വസ്ഥിതിയിലാവുകയും ചെയ്യും. ഒരു ഡിസൈനിംഗ് വിദ്യാര്‍ഥിയുടെ ആശയമായ ഈ ഫോണ്‍ നോക്കിയ യാദാര്‍ഥ്യമാക്കുമോ എന്ന് കാത്തിരുന്നു കാണാം.

റിവൈവ് സ്മാര്‍ട് ഫോണ്‍ ഡയഗണോസ്റ്റിക്‌സ്
 

റിവൈവ് സ്മാര്‍ട് ഫോണ്‍ ഡയഗണോസ്റ്റിക്‌സ്

യൂ.കെ. ആസ്ഥാനമായുള്ള കിന്നര്‍ ഡുഫോര്‍ട്ട് എന്ന ഡിസൈനിംഗ് കമ്പനി വ്യത്യസ്തമായ ഒരാശയമാണ് അവതരിപ്പിക്കുന്നത്. റിവൈവ്. പഴയ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്നതിനു പകരം അപ്‌ഗ്രേഡ് ചെയ്യുക, അതുവഴി ഇ- വേസ്റ്റ് കുറയ്ക്കുക എന്നതാണ് റിവൈവ് ഫോണിന്റെ സങ്കല്‍പം. ബാറ്ററി മാറ്റുന്നതുപോലെ മറ്റെല്ലാ ഭാഗങ്ങളും, മാറുന്ന സാങ്കേതിക വിദ്യകള്‍ക്കനുസരിച്ച് മാറ്റാന്‍ പറ്റുന്ന ഫോണാണ് ഇവര്‍ സ്വപ്‌നം കാണുന്നത്. ഒരേസമയം ഫോണിന്റെ ഗുണമേന്മ വര്‍ദ്ധിക്കുകയും ഇ- വേസ്റ്റ് കുറയുകയും ചെയ്യും എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. ഒരു ഫോണ്‍ തന്നെ കുറെകാലം ഉപയോഗിക്കുമ്പോള്‍ പഴഞ്ചന്‍ ലുക്ക് വരാതിരിക്കാനും കമ്പനി ചില മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. ലെതര്‍ പോലെ കാലം ചെല്ലുന്തോറും ഭംഗി വര്‍ദ്ധിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഹാന്‍ഡ്‌സെറ്റിന്റെ കവര്‍ നിര്‍മിക്കുക എന്നതാണിത്. ഭാവിയില്‍ ഏതെങ്കിലും മൊബൈല്‍ഫോണ്‍ നിര്‍മാതാക്കള്‍ ഈ ആശയം കടമെടുത്തുകൂടെന്നില്ല.

എച്ച്.ടി.സി. 1

എച്ച്.ടി.സി. 1

ഒരേസമയം ഭംഗിയുള്ളതും ഉപയോഗിക്കാന്‍ സൗകര്യപ്രദമായതുമായ ഫോണാണ് എച്ച്.ടി.സി. വിഭാവനം ചെയ്യുന്നത്. താഴ്ഭാഗത്ത് സ്റ്റാന്‍ഡോടുകൂടിയ ഫോണാണ് എച്ച്.ടി.സി.1. ചിത്രങ്ങളോ, പാട്ടോ മറ്റു വീഡിയോകളോ കാണുന്നതിന് ഇത് സൗകര്യപ്രദമാണ്. അല്ലാത്ത സമയങ്ങളില്‍ ഒരു ക്ലോക്കിന്റെയോ വാച്ചിന്റേയോ ഉപയോഗവും ഇതുകൊണ്ടു സാധിക്കും. ഫോണിന്റെ സ്‌ക്രീനില്‍ പറ്റിപ്പിടിക്കുന്ന ബാക്റ്റീരിയകളെ നശിപ്പിക്കാന്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള സംവിധാനവും ഈ ഫോണ്‍ വിഭാവനം ചെയ്യുന്നു.

സിനാപ്റ്റിക് ഫ്യൂസ്

സിനാപ്റ്റിക് ഫ്യൂസ്

നിരവധി കമ്പനികള്‍ ചേര്‍ന്ന് രൂപീകരിച്ച ആശയമാണ് സിനാപ്റ്റിക് ഫ്യൂസ്.
സെന്‍സറുകള്‍ മാത്രമുപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ഒറ്റക്കൈകൊണ്ട് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. പിന്‍വശത്താണ് ഈ ഫോണില്‍ പ്രധാന സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നത്. വശങ്ങളിലുള്ള സെന്‍സറുകള്‍ വഴി സ്‌ക്രോള്‍ ചെയ്യാനും സാധിക്കും. ഈ ആശയം നിലവില്‍ തന്നെ ചെറിയരീതിയില്‍ പ്രാവര്‍ത്തികമായി തുടങ്ങിയിട്ടുണ്ട്. മോട്ടറോളയുടെ ബാക്ക് ഫഌപ്‌ ഫോണിലും പിന്‍വശത്താണ് സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X