ലോകത്തിലെ ഏറ്റവും ജനപ്രിയമായ അഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആകാംഷയുണ്ടോ? പല സ്മാര്‍ട്ട്‌ഫോണുകളും ആഗോള വിപണിയില്‍ തന്നെ സ്ഥാനം പിടിച്ചെടുത്തിട്ടുണ്ട്.
ജിയോ ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം?
ഓരോ ദിവസവും ആകര്‍ഷിക്കുന്ന സവിശേഷതകളുമായാണ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത്. ദിവസേന സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ ഓരോ സൈറ്റുകളിലും വരുന്നതിനാല്‍ ഏതാണ് മികച്ച ഫോണെന്നു തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ട ആവശ്യം വരുന്നില്ല.
ലോകമെമ്പാടും വിറ്റഴിച്ച അഞ്ച് മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം.
ആപ്പിള്‍ ഐഫോണ്‍ 7
ആദ്യ സ്ഥാനം ഐഫോണ്‍ 7നാണ്. 2017ലെ ആദ്യത്തെ ക്വാര്‍ട്ടറില്‍ ഏറ്റവും അധികം ഷിപ്പിങ്ങ് നടത്തിയ സ്മാര്‍ട്ട്‌ഫോണാണ് ഐഫോണ്‍ 7. 2.5മില്ല്യന്‍ യൂണിറ്റുകളാണ് ഷിപ്പിങ്ങ് നടത്തിയത്. 6% ഗ്ലോബല്‍ മാര്‍ക്കറ്റ് ഷെയറും പിടിച്ചടക്കി.
ഗണേശ ചതുർത്ഥിക്ക് വന്‍ ഓഫറുമായി സ്മാര്‍ട്ട്‌ഫോണുകള്‍!
ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്
രണ്ടാമത്തെ സ്ഥാനം പിടിച്ചെടുത്തിരിക്കുന്നത് ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണായ ഐഫോണ്‍ 7 പ്ലസ് ആണ്. 17.4 മില്ല്യന്‍ ആണ് ഐഫോണ്‍ 7 പ്ലസ് ഷിപ്പിങ്ങ് നടത്തിയത്. 2017 ആദ്യത്തെ ക്വാര്‍ട്ടറില്‍ 5% ആണ് മാര്‍ക്കറ്റ് ഷെയര്‍.
ഓപ്പോ R9S
മൂന്നാം സ്ഥാനത്ത് ഓപ്പോ R9S ആണ്. ഈ ഫോണ്‍ ഇന്ത്യയില്‍ എത്തിയിട്ടില്ല. 2016 ഒക്ടോബറിലാണ് ഈ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. 8.9 മില്ല്യന്‍ യൂണിറ്റുകളാണ് ഷിപ്പിങ്ങില്‍ 2017ല്‍ ആദ്യ ക്വാര്‍ട്ടറില്‍ നടത്തിയത്.
സാംസങ്ങ് ഗാലക്‌സി ജെ3 (2016)
നാലാം സ്ഥാനത്തു നില്‍ക്കുന്നത് സാംസങ്ങ് ഗാലക്‌സി ജെ3 ആണ്. 6.1 യൂണിറ്റുകള്‍ വിറ്റഴിച്ചു. 1.7% ഗ്ലോബല്‍ മാര്‍ക്കറ്റ് ഷെയറിങ്ങും നടത്തി. 2016 മേയില്‍ 8,990 രൂപയ്ക്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
സാംസങ്ങ് ഗാലക്‌സി ജെ5 (2016)
അഞ്ചാം സ്ഥാനത്താണ് സാംസങ്ങ് ഗാലക്‌സി ജെ5 എത്തിയിരിക്കുന്നത്. അഞ്ച് മില്ല്യന്‍ യൂണിറ്റുകളാണ് വിറ്റഴിച്ചത്. 1.4% ഗ്ലോബല്‍ മാര്‍ക്കറ്റ് ഷെയറും. 2016 മേയിലാണ് ഈ ഫോണ്‍ 13,990 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ആന്‍ഡ്രോയിഡ് 8 ഓറിയോ: നിങ്ങളുടെ ഫോണില്‍ ലഭിക്കാത്തതിനുളള കാരണങ്ങള്‍?
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.