ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയുന്ന ഫോണുകള്‍

Posted By: Super

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയുന്ന ഫോണുകള്‍

ഒരു ആഢംഭരം എന്നതിനേക്കാള്‍ ഒരു ആവശ്യമാണ് മൊബൈല്‍ ഫോണുകള്‍ ഇന്ന്.  ദിനേനെന്നോണം പുതിയ പുതിയ ഹാന്‍ഡ്‌സെറ്റുകല്‍ വിപണിയിലെത്തിക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ മത്സരിക്കുന്നതിനാല്‍ ഏതു ഫോണ്‍ വാങ്ങും എന്ന് സ്വാഭാവികമായും ആളുകള്‍ക്ക് തീരുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

എന്നാല്‍ ഇത്രയധികം മൊബൈല്‍ ഫോണുകല്‍ക്കിടയ്ക്കും ചില ഹാന്‍ഡ്‌സെറ്റുകള്‍ ആലുകള്‍ താല്‍പര്യത്തോടെ തിരഞ്ഞെടുക്കുന്നുണ്ട്.  ഇങ്ങനെ തിരഞ്ഞെടുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് ഫീച്ചറുകള്‍ തന്നെയാണ്.

ഇന്റര്‍നെറ്റിലൂടെ ഇന്ത്യക്കാര്‍ ഏതൊക്കെ മൊബൈല്‍ ഫോണുകളെ കുറിച്ച് അറിയാനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് എന്ന് അറിയുന്നത് രസകരമായിരിക്കും.

അങ്ങനെ ഇന്ത്യക്കര്‍ ഏറ്റവും കൂടതല്‍ സേര്‍ച്ച് ചെയ്ത് അഞ്ച് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഏതൊക്കെയാണ് എന്നു നോക്കാം.

1) നോക്കിയ സി5-03:

സിംബിയന്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണിത്.  വളരെ മികച്ച ഫീച്ചറുകളും, സാങ്കേതികവിദ്യും ഉപയോഗപ്പെടുത്തുന്ന ഈ ഫോണിന്റെ വില 7,300 രൂപയാണ് ഇന്ത്യയില്‍.

2) സാംസംഗ് ഗാലക്‌സി വൈ:

സാംസംഗിന്റെ ഏറ്റവും പ്രധാന ഉല്‍പന്നമായ ഈ മൊബൈല്‍ ഇന്ത്യക്കാര്‍ ഹൃദയത്തിലേക്കേറ്റു വാങ്ങിയിരിക്കുന്നു.  ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.  ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ വില 7,350 രൂപയാണ്.

3) എല്‍ജി ഒപ്റ്റിമസ് നെറ്റ്

ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആണിതും.  കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്. മികച്ച ബാറ്ററി ബാക്ക്അപ്പ് കൈമുതലായുള്ള ഈ എല്‍ജി ഫോണിന്റെ ഇന്ത്യയിലെ വില 10,450 രൂപയാണ്.

4) നോക്കിയ ആഷ 200:

QWERTY കീപാഡോടെ എത്തുന്ന ഒരു ഡ്യുവല്‍ സിം ഫോണ്‍ ആണ് നോക്കിയ ആഷ 200.  മള്‍ട്ടിമീഡിയ ഒപ്ഷനുകള്‍ ഉള്‍പ്പെടെ മികച്ച ഫീച്ചറുകളോടെയെത്തുന്ന ഈ നോക്കിയ ഫോണിന് 4,370 രൂപയാണ് ഇന്ത്യയില്‍ വില.

5) മൈക്രോമാക്‌സ് എ75 സൂപ്പര്‍ഫോണ്‍ ലൈറ്റ്:

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണത്തിന് ചേര്‍ന്ന ഒരു ഹാന്‍ഡ്‌സെറ്റ് ആണിത്.  ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണും പ്രവര്‍ത്തിക്കുന്നത്.  ഇരട്ട ക്യാമറയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot