വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാതിരിയ്ക്കാന്‍ 5 കാരണങ്ങള്‍

Posted By: Vivek

കൂടുതല്‍ ആളുകളും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ തെരഞ്ഞെടുക്കാനിഷ്ടപ്പെടുന്നു എന്നാണ് പുതിയ വിപണി പഠനങ്ങള്‍ തെളിയിയ്ക്കുന്നത്.ഒരു സ്മാര്‍ട്ട്‌ഫോണ്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം എന്ന ആഗ്രഹം പക്ഷെ ഫലത്തില്‍ തീരെ സ്മാര്‍ട്ടല്ലാത്ത ഒരു ഫോണിലായിരിയ്ക്കും അവസാനിയ്ക്കുക. സാധരണ ഫോണ്‍ ഉപയോഗങ്ങളായ വോയ്‌സ് കോളും, മെസ്സേജ് അയയ്ക്കലും, അടിസ്ഥാന ഇന്റര്‍നെറ്റ് ഉപയോഗവുമാണ് ലക്ഷ്യമെങ്കില്‍ ഒരു ഫീച്ചര്‍ ഫോണ്‍ വാങ്ങിയാല്‍ പോരെ. ഇനി വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാതിരിയ്ക്കാനുള്ള 5 പ്രധാന കാരണങ്ങള്‍ പറഞ്ഞു തരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും തരംതാണ ടച്ച്‌സ്‌ക്രീനുകള്‍

വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ ടച്ച്്‌സ്‌ക്രീനുകള്‍ 480x320 പിക്‌സല്‍സ് റെസല്യൂഷനിലും താഴെ റെസല്യൂഷനുള്ളവയായിരിയ്ക്കും. ചിത്രങ്ങളും, വീഡിയോകളുമൊക്കെ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത രീതിയില്‍ മാത്രമേ ഇവയില്‍ കാണാനാകൂ. മാത്രവുമല്ല, പലപ്പോഴും തെടലുകളോട് പ്രതികരിയ്ക്കാതിരിയ്ക്കുന്നതും ഇവയില്‍ സാധാരണമാണ്. ആന്‍ഡ്രോയ്ഡിന്റെ ഗുണങ്ങള്‍ കിട്ടണമെങ്കില്‍ അല്പം നല്ല സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ വാങ്ങണം.

 

 

വേഗത കുറഞ്ഞ സിംഗിള്‍ കോര്‍ പ്രൊസസ്സറുകള്‍ + അപര്യാപ്തമായ റാം

വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളില്‍ സിംഗിള്‍ കോര്‍ പ്രൊസസ്സറുകളും, 512 എംബിയിലും കുറഞ്ഞ റാമുമാണ് സാധാരണയായി ഉപയോഗിയ്ക്കാറ്. ക്വാഡ് കോറിന്റെ കലത്ത് സിംഗിള്‍ കോര്‍ പ്രൊസസ്സറും, ഒച്ചിഴയുന്ന വേഗതയുമുള്ള ഫോണിനെ എങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിളിയ്ക്കും. കാരണം പ്രൊസസ്സറും, റാമുമാണ് ഒരു സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തന വേഗത നിര്‍ണ്ണയിയ്ക്കുന്നത്.

 

 

തീരെ നിലവാരമില്ലാത്ത നിര്‍മ്മാണ ഘടകങ്ങള്‍

കാര്യം ശരിയാണ്, ഇതും അതും പ്ലാസ്റ്റിക് തന്നെ. പക്ഷെ പ്ലാസ്റ്റിക് തന്നെ പലതുണ്ടെന്ന് മറക്കേണ്ട. കുറച്ചധികം കാലം ഫോണ്‍ കൈയ്യില്‍ ഉണ്ടാകണമെന്നുണ്ടെങ്കില്‍ അല്പം ഗുണമേന്മയുള്ളത് തന്നെ വാങ്ങണം. കുറഞ്ഞ ഫോണുകളില്‍ വാട്ടര്‍ പ്രൂഫ് സംവിധാനങ്ങളോ, പോറല്‍ രഹിത ആവരണങ്ങളോ ഒന്നും ഉണ്ടാകില്ല.

 

 

ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകള്‍ പ്രതീക്ഷിയ്‌ക്കേണ്ട

പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളെല്ലാം തന്നെ അവരുടെ മുന്‍ നിര മൊബൈല്‍ ഫോണുകള്‍ക്കാണ് ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുക. അതു തന്നെ വൈകാറുണ്ട്. പിന്നെ വില കുറഞ്ഞ ഫോണുകള്‍ക്ക് ഏത് കാലത്ത് അപ്‌ഡേറ്റുകള്‍ കിട്ടാന്‍.

 

 

ഓഫറുകള്‍, സൗകര്യങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിയ്‌ക്കേണ്ട

വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ വിലയിലെ ഓഫറുകളോ, മറ്റ് സൗജന്യ സേവനങ്ങളോ ലഭ്യമാകില്ല. ഫോണിനുള്ളിലെ സംവിധാനങ്ങളും, നാമമാത്രമായിരിയ്ക്കും.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot