മോട്ടറോള മോട്ടോ E വാങ്ങാതിരിക്കാന്‍ 5 കാരണങ്ങള്‍!!!

Posted By:

മോട്ടറോളയുടെ ബഡ്ജറ്റ് ആനഡ്രോയ്ഡ് സ്മാര്‍ട്‌ഫോണായ മോട്ടോ E കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്. 6,999 രൂപയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഫോണ്‍ തന്നെയാണ് ഇതെന്നതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. എന്നാല്‍ അതോടൊപ്പം ചില പോരായ്മകളും ഉണ്ട് ഈ ഫോണിന്. അതെന്തെല്ലാമെന്നാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പ്രധാനമായും ക്യാമറതന്നെയാണ് ഇതില്‍ എടുത്തുപറയേണ്ടത്.

എന്നാല്‍ അതിനുമുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം. 4.3 ഇഞ്ച് qHD ഡിസ്‌പ്ലെ, 256 ppi പിക്‌സല്‍ ഡെന്‍സിറ്റി, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.2 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 5 എം.പി. പ്രൈമറി ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 1980 mAh ബാറ്ററി.

ഇനി ഫോണിന്റെ പോരായ്മകള്‍ പരിശോധിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്രണ്ട് ക്യാമറയില്ല എന്നതാണ് മോട്ടോ E യുടെ പ്രധാന പോരായ്മകളില്‍ ഒന്ന്. സെല്‍ഫികള്‍ വ്യാപകമായ ഈ കാലത്ത് ഫ്രണ്ട് ക്യാമറ സ്മാര്‍ട്‌ഫോണില്‍ ഒരവിഭാജ്യ ഘടകം തന്നെയാണ് എന്ന വസ്തുത മോട്ടറോള മറന്നു.

 

ഹൈഡെഫ്‌നിഷ്യന്‍ വീഡിയോകള്‍ റെക്കോഡ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് മോട്ടോ E യുടെ മറ്റൊരു പരിമിതി. വില വച്ചു നോക്കുമ്പോള്‍ ഇതൊരു കുറവല്ലെങ്കിലും സ്മാര്‍ട്‌ഫോണില്‍ വീഡിയോ എടുക്കേണ്ടി വരുമ്പോള്‍ ഇത് പോരായ്മതന്നെയാണ്.

 

ഫ് ളാഷ് ഇല്ല എന്നതും മോട്ടോ E ക്യാമറയുടെ പ്രധാന കുറവാണ്. കുറഞ്ഞ വെളിച്ചമുള്ളപ്പോള്‍ ഫ് ളാഷ് ഇല്ലാതെ 5 എം.പി. ക്യാമറയില്‍ ചിത്രങ്ങള്‍ എടുത്താലുള്ള അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.

 

മോട്ടോ E സ്മാര്‍ട്‌ഫോണില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് ശരാശരി നിലവാരമേ ഉണ്ടാകു എന്ന് വ്യക്തമാണ്. മികച്ച ക്യാമറകളുമായി ഇടത്തരം ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ ഇറങ്ങുമ്പോള്‍ മോട്ടോ E ക്യാമറയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ് എന്നതില്‍ തര്‍ക്കമില്ല.

 

4 ജി.ബി. ഇന്റേണല്‍ മെമ്മറിയാണ് മോട്ടോ E ക്കുള്ളത്. അതില്‍ 2.2 ജി.ബിയാണ് ഉപയോഗിക്കാന്‍ കഴിയുക. 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി ഉണ്ടെങ്കിലും കൂടുതല്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഫോണ്‍ സ്ലോ ആകും എന്നുറപ്പാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot