Home
Mobile

ലോഞ്ച് ചെയ്ത് ആഴ്ചകൾക്ക് ശേഷവും OPPO Reno14 Series പുതുമ നിലനിർത്തുന്നതിന്റെ 5 കാരണങ്ങൾ

സാധാരണയായി സ്മാർട്ട്ഫോണുകൾ ഉപയോഗം തുടങ്ങി അ‌ൽപ്പ നാളുകൾ പിന്നി​ടുമ്പോൾ തന്നെ പുതുമ നഷ്ടപ്പെടാറുണ്ട്, അ‌തിന്റെ തിളക്കം ആഴ്ചകൾക്കുള്ളിൽത്തന്നെ മങ്ങുകയും ഹൈപ്പ് മങ്ങുകയും ചെയ്യുന്നു, ദിവസവും പുതിയ എന്തെങ്കിലുമൊക്കെ പ്രശ്നം നേരിടേണ്ടിവരുന്നു. എന്നാലിവിടെ ഒരു ഫോൺ സീരീസ് തുടർച്ചയായ മികച്ച രീതിയിൽ പ്രവർത്തിക്കുകയും കോളുകൾ, ഫോട്ടോഷൂട്ടുകൾ ഭംഗിയായി നിർവഹിക്കുകയും വീക്കെൻഡിൽ ഉൾപ്പെടെ മുഴുവൻ സമയ ഉപയോഗത്തിലും പുതുമ നിലനിർത്തുകയും ചെയ്യുന്നു.

OPPO Reno14 Series അത്തരം അപൂർവ സീരീസുകളിൽ ഒന്നാണ്. ലോഞ്ച് ചെയ്ത് ആഴ്ചകൾക്ക് ശേഷവും, Reno14 5G, Reno14 Pro 5G എന്നിവ പെർഫോമൻസ്, ക്യാമറ വിശ്വാസ്യത, മികച്ച AI-ഫീച്ചറുകൾ എന്നിവയുടെ മികച്ച കൂട്ടുകെട്ടിന്റെ ബലത്തിൽ ഉപയോക്താക്കളിൽ മതിപ്പുളവാക്കുന്നത് തുടരുന്നു, ഇത് മാർക്കറ്റിങ്ങിന് വേണ്ടിയുള്ളതുപോലെയല്ല, ​ദൈനംദിന ഉപയോഗത്തിന് വേണ്ടി നിർമിക്കപ്പെട്ടതുപോലെയാണ് അ‌നുഭവപ്പെടുന്നത്. Reno14 Series ഇപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് എന്തുകൊണ്ടാണെന്ന് ഇതാ.

ആഴ്ചകൾക്ക് ശേഷവും OPPO Reno14 Series പുത്തനായിരിക്കുന്നതിലെ 5 കാരണങ്ങൾ

ഇപ്പോഴും ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് എക്സ്പീരിയൻസ് നൽകുന്ന ക്യാമറ സജ്ജീകരണം

വിപുലമായ പരിശോധനയ്ക്ക് ശേഷവും, Reno14 Series ക്യാമറകൾ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന നിലയിൽ തുടരുന്നു, പ്രത്യേകിച്ച് പോർട്രെയിറ്റ്, ലോ ​ലൈറ്റ് കണ്ടീഷനുകളിൽ. Reno14 Pro സ്മാർട്ട്ഫോണിൽ ഹൈപ്പർടോൺ 50MP ക്വാഡ് ക്യാമറ സിസ്റ്റം ഉണ്ട്, സ്റ്റാൻഡേർഡ് Reno14 ഹൈപ്പർടോൺ 50MP ട്രിപ്പിൾ ക്യാമറ സിസ്റ്റം ഉൾപ്പെടുത്തി സജ്ജീകരിച്ചിരിക്കുന്നു - രണ്ടും 3.5x ഒപ്റ്റിക്കൽ സൂമുള്ള ഡെഡിക്കേറ്റഡ് 50MP ടെലിഫോട്ടോ ക്യാമറ വാഗ്ദാനം ചെയ്യുന്നു, അത് ഇപ്പോഴും സെഗ്മെന്റിലേ ഇതേ വിലയിൽ എത്തുന്ന മറ്റ് നിരവധി എതിരാളികളെ മറികടക്കുന്നു.

ആഴ്ചകൾക്ക് ശേഷവും OPPO Reno14 Series പുത്തനായിരിക്കുന്നതിലെ 5 കാരണങ്ങൾ

മെയിൻ, അൾട്രാ-വൈഡ് ക്യാമറകൾക്കായി രണ്ട് ഫ്ലാഷ് യൂണിറ്റുകൾ ഉൾപ്പെടുന്ന OPPO's Triple AI Flashlight സിസ്റ്റത്തിനും ടെലിഫോട്ടോ ലെൻസിനായി വ്യവസായത്തിലെ ആദ്യത്തെ ഡെഡിക്കേറ്റഡ് ഫോക്കസ് ഫ്ലാഷിനും നന്ദി, രാത്രിയിൽ പോലും ഷാർപ്പായ റിസൾട്ട് ലഭിക്കുന്നത് പ്രശംസനീയവും, സ്ഥിരമായി വിശ്വസനീയവുമാണ്. ഫോണുകൾ 60fps-ൽ 4K HDR വീഡിയോയെയും പിന്തുണയ്ക്കുന്നു, ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങൾ ആഗ്രഹിക്കുന്ന ക്രിയേറ്റേഴ്സിനും വ്ലോഗർമാർക്കും ഇത് വിലപ്പെട്ട ഒരു അപ്‌ഗ്രേഡാണ്.

ആഴ്ചകൾക്ക് ശേഷവും OPPO Reno14 Series പുത്തനായിരിക്കുന്നതിലെ 5 കാരണങ്ങൾ

ഇതിൽ AI ലെയർ സ്റ്റൈൽ മാത്രമല്ല, സാരാംശവും ചേർക്കുന്നു. പുതിയ AI Editor 2.0, AI Perfect Shot പോലുള്ള ടൂളുകൾ കൊണ്ടുവരുന്നു, ഇത് ഫോട്ടോകൾ തൽക്ഷണം ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്നു. AI Flash ഫോട്ടോഗ്രാഫിയും വികസിച്ചു, ഇപ്പോൾ രണ്ട് പ്രൊഫഷണൽ ലൈറ്റിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു: ഫ്ലാഷ് മോഡ്, ഫിൽ ലൈറ്റ്. ഇവ മങ്ങിയ അന്തരീക്ഷത്തിൽ പോലും സമ്പന്നവും ത്രിമാനവുമായ റിസൾട്ട് നൽകുന്നു - രാത്രി യാത്രകൾക്ക് ഏറെ അനുയോജ്യം.

സമയം ലാഭിക്കുന്ന AI എഡിറ്റിംഗ് ടൂളുകൾ

തുടർച്ചയായി ആശ്രയിക്കാൻ തുടങ്ങുന്നതു വരെ AI എഡിറ്റിംഗ് ടൂളുകളെ ഗിമ്മിക്കുകളായി തള്ളിക്കളയുന്നത് എളുപ്പമാണ്. തുടർച്ചയായ ഉപയോഗത്തിലൂടെ, OPPO യുടെ Editor 2.0 സ്യൂട്ട് അവിശ്വസനീയമാംവിധം ഉപയോഗപ്രദമാണെന്ന് തെളിയിക്കപ്പെടുന്നു. ഗ്ലാസ് റിഫ്ലക്ഷനുകൾ നീക്കം ചെയ്യുകയാണെങ്കിലും, പശ്ചാത്തലത്തിൽ നിന്ന് അപരിചിതരെ ഒഴിവാക്കുകയാണെങ്കിലും, ഒരു ചരിഞ്ഞ ഷോട്ട് റീഫ്രെയിം ചെയ്യുകയാണെങ്കിലും, ഈ ടൂളുകൾ ഏറ്റവും സാധാരണമായി കാണുന്ന ഇത്തരം പ്രശ്നങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കൈകാര്യം ചെയ്യുന്നു.

ആഴ്ചകൾക്ക് ശേഷവും OPPO Reno14 Series പുത്തനായിരിക്കുന്നതിലെ 5 കാരണങ്ങൾ

കഴിഞ്ഞ കുറച്ച് ആഴ്ചകളായട്ടുള്ള ഉപയോഗത്തിൽ, AI Recompose, AI Eraser പോലുള്ള ഫീച്ചറുകൾ യാത്രാ ഫോട്ടോഗ്രാഫിക്ക് ഏറെ സഹായകരമായിരുന്നു. ഒരു വിൻഡോയിലൂടെ ഒരു ലാൻഡ്മാർക്ക് ഷൂട്ട് ചെയ്യണോ? ഈസി. ഒരു മികച്ച ഷോട്ടിൽ എന്തെങ്കിലും പ്രശ്നം നേരിട്ടോ? സിംപിളായി പ്രശ്നം പരിഹരിച്ചു. മാത്രമല്ല, വളർത്തുമൃഗങ്ങളെയോ കുട്ടികളുടെ കളികളോ പകർത്തുന്നതിന് AI Unblur ടൂൾ രക്ഷകനായി എത്തുന്നു, അവിടെ ബ്ലർ ഉണ്ടാകുന്നില്ല. ഇതൊക്കെ വെറും സഹായങ്ങളല്ല,- യാത്രയ്ക്കിടയിൽ എഡിറ്റ് ചെയ്യുന്ന ഏതൊരാൾക്കും സമയം ലാഭിക്കാൻ സഹായിക്കുന്ന വലിയ കാര്യം തന്നെയാണ്.

മഴ മുതൽ അ‌ശ്രദ്ധമായ ഉപയോഗം വരെയുള്ള എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കും വിധം നിർമ്മിച്ചിരിക്കുന്നു

Reno14 Series ന്റെ അ‌ധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന നേട്ടം ഇതിന്റെ ഈടാണ്. IP66, IP68, IP69 റേറ്റിംഗുകൾ ഉള്ളതിനാൽ, Reno14 5G, Reno14 Pro 5G എന്നിവ പൊടി, വെള്ളം, ഉയർന്ന മർദ്ദത്തിലുള്ള സ്പ്ലാഷുകൾ എന്നിവയെ പോലും പ്രതിരോധിക്കുമെന്ന് പരീക്ഷിണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിലെ Underwater Photography mode വെള്ളം നിറഞ്ഞ ചുറ്റുപാടുകളിലും മഴക്കാലങ്ങളിലും 4K റെസല്യൂഷൻ വരെയുള്ള ഫോട്ടോകളും വീഡിയോകളും പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു, ഇത് ശരിക്കും ആവേശം പകരുന്ന ഒരു കാര്യമാണ്.

ആഴ്ചകൾക്ക് ശേഷവും OPPO Reno14 Series പുത്തനായിരിക്കുന്നതിലെ 5 കാരണങ്ങൾ

ആഴ്ചകളുടെ ഉപയോഗത്തിനുശേഷവും, OPPO വെൽവെറ്റ് ഗ്ലാസ് ഫിനിഷ് ഇപ്പോഴും മനോഹരമായി കാണപ്പെടുന്നു. ഗ്ലാസ് ബാക്കുമായി ജോടിയാക്കിയ സമാനതകളില്ലാത്ത ഫിനിഷ്, വിഷ്വൽ അപ്പീലും കൈയിൽ പിടിക്കുമ്പോഴുള്ള സുഖവും വർദ്ധിപ്പിക്കുന്നു. എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിമും ഇന്റേണൽ കുഷ്യനിംഗും ഇതിലുണ്ട്. അ‌തിനാൽ സ്റ്റൈലിഷായ ഒരു ഫോൺ മാത്രമല്ല, അതിശയകരമാംവിധം കരുത്തുള്ള ഒരു ഫോണുമാണ് ഇതിലൂടെ ലഭിക്കുന്നത്.

പണികൾ വേഗത്തിൽ തീർക്കാൻ സഹായിക്കുന്ന AI-ഫീച്ചറുകൾ

തുടക്കത്തിൽ AI ഫീച്ചറുകൾ വെറും വാഗ്ദാനങ്ങൾ മാത്രമാണ് എന്ന് കരുതിയെങ്കിൽ ഉപയോഗിച്ചപ്പോൾ അ‌ത് ​ദൈനംദിന ജോലികൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു മികച്ച നീക്കമായാണ് അ‌നുഭവപ്പെട്ടത്. AI Call Summary, AI VoiceScribe പോലുള്ള ടൂളുകൾ നമ്മുടെ ദൈനംദിന ജോലികളിൽ അതിശയകരമാംവിധം സഹായിക്കാൻ കഴിയുന്ന വിധത്തിൽ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. അഭിമുഖങ്ങൾക്കിടയിലോ കോളുകൾക്കിടയിലോ ഉള്ള ട്രാൻസ്ക്രിപ്ഷനുകൾ, മീറ്റിംഗുകൾക്കിടയിലുള്ള തൽക്ഷണ വിവർത്തനം, ഗൂഗിൾ ജെമിനി സംയോജനം വഴിയുള്ള ക്വിക്ക് കണ്ടന്റ് സംഗ്രഹങ്ങൾ എന്നിവ Reno14 Series ഒരു ആശയവിനിമയ ഉപകരണത്തേക്കാൾ ഒരു പേഴ്‌സണൽ അസിസ്റ്റന്റായി തോന്നിപ്പിക്കുന്നു.

ജെമിനിയുമായി സഹകരിച്ചുകൊണ്ടുള്ള OPPO Notes, കലണ്ടർ, ക്ലോക്ക് എന്നിവ ഏറെ സൗകര്യപ്രദമായ പുതിയ തലങ്ങൾ വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ ജോലിയുമായി ബന്ധപ്പെട്ടുള്ള ഒരു യാത്രയ്ക്കിടെ, ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കാതെ തന്നെ ദൈർഘ്യമേറിയ ഡോക്യുമെന്റുകൾ സംഗ്രഹിക്കാനും വാചകത്തിൽ നിന്ന് ഓട്ടോ- റി​മൈൻഡറുകൾ സജ്ജീകരിക്കാനും വോയ്‌സ് നോട്ടുകളെ ആക്ഷൻ പോയിന്റുകളാക്കി മാറ്റാനും കഴിഞ്ഞു. നമ്മൾ ഇത് കൂടുതൽ ഉപയോഗിക്കുന്തോറും കൂടുതൽ സമയം ലാഭിക്കാനും കൂടുതൽ പ്രിയപ്പെട്ടതായി മാറുകയും ചെയ്യും.

ആഴ്ചകൾക്ക് ശേഷവും OPPO Reno14 Series പുത്തനായിരിക്കുന്നതിലെ 5 കാരണങ്ങൾ

പുതിയ AI Mind Space ഫീച്ചറും എടുത്തുപറയേണ്ട ഒന്നാണ് - നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ, ആശയങ്ങൾ, മനസിൽ തോന്നുന്നവയുടെ കുറിപ്പുകൾ എന്നിവ കൂടുതൽ സംഘടിതവും ബുദ്ധിപരവുമായ ലേഔട്ടിൽ ദൃശ്യവൽക്കരിക്കാൻ ഇത് അനുവദിക്കുന്നു. ഇത് ഡിജിറ്റൽ പ്രൊഡക്ടിവിറ്റിയെ വളരെയധികം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനും അലങ്കോലമില്ലാതെ എല്ലാ കാര്യങ്ങളും നടത്താനും വളരെ സഹായിക്കുന്നു.

ബാറ്ററിയും പെർഫോമൻസും ഒരിക്കലും നിരാശപ്പെടുത്തില്ല

പെർഫോമൻസിന്റെ കാര്യത്തിൽ, Reno14 Pro 5G ആഴ്ചകൾ കഴിഞ്ഞിട്ടും മികച്ചതായി തോന്നുന്നു. ദൈർഘ്യമേറിയ ഗെയിമിംഗ് അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗ് സെഷനുകളിൽ പോലും ചൂടാകുകയോ, സ്ലോ ആകുകയോ ചെയ്യുന്നില്ല. വ്യവസായത്തിലെ ആദ്യത്തെ മോഡലായ Dimensity 8450 ചിപ്‌സെറ്റിനും കാര്യങ്ങൾ സുഗമമായി പ്രവർത്തിപ്പിക്കുന്ന OPPO യുടെ Nano Dual-Drive കൂളിങ് സിസ്റ്റത്തിനും ആണ് ഇതിന്റെ ക്രെഡിറ്റ്. പ്രധാനപ്പെട്ട ആപ്പുകൾ തുടർച്ചയായി പ്രവർത്തിപ്പിക്കുകയോ, 4K വീഡിയോകൾ എഡിറ്റ് ചെയ്യുകയോ, ക്യാമറ മോഡുകൾക്കിടയിൽ മാറുകയോ ചെയ്താലും ഫോൺ റെസ്പോൺസീവായി തുടരും.

ആഴ്ചകൾക്ക് ശേഷവും OPPO Reno14 Series പുത്തനായിരിക്കുന്നതിലെ 5 കാരണങ്ങൾ

ഇനി ബാറ്ററിയുടെ കാര്യമെടുത്താൽ, Pro മോഡലിൽ 6200mAh ബാറ്ററിയും സ്റ്റാൻഡേർഡ് Reno14 ൽ 6000mAh ബാറ്ററിയും ഉണ്ട്. ശക്തമായ ക്യാമറയും AI ഉപയോഗവും ഉണ്ടെങ്കിലും, ഈ ഫോണുകൾ രണ്ടും ഒന്നര ദിവസത്തിലധികം ഉപയോഗം ഈസിയായി വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല, റീചാർജ് തീരാറായാൽ, വളരെപ്പെട്ടെന്ന് ചാർജ് ചെയ്യാൻ കഴിയുന്ന 80W SuperVOOCTM ചാർജിംഗ് ഉള്ളതിനാൽ ഒന്നും പേടിക്കാനില്ല. Pro വേരിയന്റിൽ, OPPO 50W AirVOOC വയർലെസ് ചാർജിംഗും നൽകിയിട്ടുണ്ട്. ഇത് കേബിൾ ഇല്ലാതെയുള്ള പവർ സെറ്റപ്പ് ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഏറെ സൗകര്യപ്രദമാണ്.

വിലയിരുത്തൽ

ലോഞ്ച് ചെയ്ത ആഴ്ചയ്ക്ക് ശേഷം ഉപയോഗം മടുപ്പാകുന്ന ഒരു ഫോണല്ല Reno14 Series. മറിച്ച് ഓരോ ദിവസത്തിന് ശേഷവും ഇത് കൂടുതൽ ഇഷ്ടപ്പെടും. ക്യാമറ സ്ഥിരതയുള്ളതായി തുടരുന്നു. AI ഒരു ബുദ്ധിമുട്ടായി തോന്നുന്നില്ല. ബാറ്ററി ലൈഫ്, ഈട്, ഡിസൈൻ എന്നിവ ഉയർന്ന വിലയുള്ള മറ്റ് പല ഫോണുകളേക്കാളും മികച്ചതായി നിലനിൽക്കുന്നു. മറ്റുള്ളവ വാർത്തകളിൽ ഇടം നേടാൻ ശ്രമിക്കുമ്പോൾ, ഇവിടെ OPPO ഹാർഡ്‌വെയറിലും യൂട്ടിലിറ്റിയിലും മികച്ചു നിലനിൽക്കുന്ന വിധത്തിൽ നിർമിച്ച ഒന്ന് നിശബ്ദമായി നൽകിയിരിക്കുന്നു.

ആഴ്ചകൾക്ക് ശേഷവും OPPO Reno14 Series പുത്തനായിരിക്കുന്നതിലെ 5 കാരണങ്ങൾ

ലോഞ്ച് ചെയ്തതിന് ശേഷം Reno14 സീരീസ് ശക്തമായിരിക്കുമോ എന്ന് നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, വിധി ഇതാണ്: അത് തീർച്ചയായും ഉണ്ട്.

ഒരു പുതിയ കൂൾ ഷേഡ് കൂടി

ആഴ്ചകൾക്ക് ശേഷവും OPPO Reno14 Series പുത്തനായിരിക്കുന്നതിലെ 5 കാരണങ്ങൾ

OPPO Reno14 5G അടുത്തിടെ ഒരു പുതിയ മിന്റ് ഗ്രീൻ വേരിയന്റിൽ അ‌വതരിപ്പിക്കപ്പെട്ടു, അതിന്റെ സ്ലീക്ക് ഡിസൈനിനെ തികച്ചും പൂരകമാക്കുന്ന ഒരു ഉന്മേഷദായകമായ ട്വിസ്റ്റ്. പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ കൂൾ നിറം ഉപയോക്താക്കളുടെ ദൈനംദിന ടെക്നോളജി പങ്കാളിക്ക് കൂടുതൽ മിഴിവ് നൽകുന്നു. ഇത് സൂക്ഷ്മമാണെങ്കിലും സ്റ്റൈലിഷാണ്, അ‌ധികം കൊട്ടിഘോഷിക്കാതെ എത്തിയത് ഈ ഉപകരണത്തെ വേറിട്ടു നിർത്തുന്നു. നിങ്ങൾ ഫോട്ടോകൾ എടുക്കുകയാണെങ്കിലും നിങ്ങളുടെ ഫീഡിലൂടെ സ്ക്രോൾ ചെയ്യുകയാണെങ്കിലും, മിന്റ് ഗ്രീൻ ഫിനിഷ് ഓരോ നിമിഷത്തിനും ഒരു പുതിയ വൈബ് നൽകുന്നു, ശരിക്കും ഒരു പുതിയ കൂൾ ഷേഡ്.

More from GizBot

Best Mobiles in India

English summary
The Reno 14 Series isn't a phone that fades into the background after launch week. Instead, it grows on you. The camera stays consistent. The AI doesn't feel forced. And the battery life, durability, and design hold up better than many phones priced higher. While others may be chasing headlines, OPPO has quietly delivered something built to last-in both hardware and utility.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X