ആപ്പിള്‍ ഐഫോണ്‍ 5 സി ഇന്ത്യയിലും വന്‍ ദുരന്തമായേക്കും; എന്തുകൊണ്ട്?

By Bijesh
|

ആപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ ഐ ഫോണ്‍ 5 സി സ്മാര്‍ട്‌ഫോണിന് യു.എസ്. ഉള്‍പ്പെടെയുള്ള വിപണികളില്‍ നിന്ന് ഒട്ടും നല്ല പ്രതികരണമല്ല ലഭിക്കുന്നത്. പ്ലാസ്റ്റിക് ബോഡിയില്‍ നിര്‍മിച്ച ഫോണിന്റെ ഉത്പാദനം ഇതിനോടകം തന്നെ വന്‍തോതില്‍ കുറയ്‌ക്കേണ്ടതായി വന്നു കമ്പനിക്ക്. ആപ്പിള്‍ ഇതുവരെ നടത്താത്ത ഒരു പരീക്ഷണത്തിന് മുതിര്‍ന്നതാണ് ഐ ഫോണ്‍ 5 സിയുടെ പരാജയത്തിന് പ്രധാന കാരണം.

എന്നും ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന നിലപാടു കാരനായിരുന്നു ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ്. വിലയല്ല, നിലവാരമാണ് പ്രധാനം എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇതുവരെ ഇറങ്ങിയ ഐ ഫോണുകളുടെ വിജയരഹസ്യവും അതുതന്നെ.

ആപ്പിള്‍ ഐ ഫോണ്‍ 5 സി ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ പ്ലാസ്റ്റിക് ബോഡിയുമായി വലകുറഞ്ഞതെന്ന പ്രചാരണവുമായി വിപണിയിലെത്തിയതാണ് ഐ ഫോണ്‍ 5 സിക്ക് തിരിച്ചടിയായത്. ഒപ്പം പുതുമകള്‍ ഒന്നും ഇല്ലായിരുന്നുതാനും. എന്നാല്‍ വിലയില്‍ പ്രതീക്ഷിച്ച കുറവ് ഉണ്ടായതുമില്ല. എന്നും മികച്ച ഉത്പന്നങ്ങള്‍ മാത്രം പുറത്തിറക്കുന്ന കമ്പനി എന്ന സല്‍പേരിനും ഈ ഫോണ്‍ കാരണം ഇടിവുതട്ടി.

അടുത്തമാസം ഒന്നാം തീയതി ഐ ഫോണ്‍ 5 എസും ഐ ഫോണ്‍ 5 സിയും ഇന്ത്യയിലെത്തുകയാണ്. ഇവിടെയും ഐ ഫോണ്‍ 5സി വന്‍ പരാജയമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

#1

#1

ഒട്ടും ആകര്‍ഷണീയമല്ലാത്ത നിറങ്ങളിലാണ് ഐ ഫോണ്‍ 5 സി ഇറക്കിയിരിക്കുന്നത്. പിങ്ക്, മങ്ങിയ മഞ്ഞനിറം, നീല, പച്ച തുടങ്ങിയ നിറങ്ങള്‍ എത്രപേര്‍ ഇഷ്ടപ്പെടും. ചില നിറങ്ങള്‍ക്ക് സ്‌ക്രീകളെ ആകര്‍ഷിക്കാന്‍ കഴിയുമെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇത് ഇഷ്ടപ്പെടണമെന്നില്ല.

 

#2

#2

ഐ ഫോണുകള്‍ നിലവാരത്തിന്റെ കാര്യത്തില്‍ എന്നും മികച്ചതുതന്നെയാണ്. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ച് നിലവാരത്തോടൊപ്പം ഒരു അഭിമാന ചിഹ്നം കൂടിയായിരുന്നു ഐ ഫോണ്‍. ഇപ്പോള്‍ ഐ ഫോണ്‍ 5 സിക്ക് രണ്ടാം തരം ഫോണ്‍ എന്ന പേരാണ് ഉള്ളത്. അരലക്ഷത്തിനടുത്ത് രൂപ ചെലവാക്കി രണ്ടാംതരം ഫോണ്‍ വാങ്ങാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ തയാറാകില്ല.

 

#3

#3

ഐ ഫോണ്‍ 5 എസ് എല്ലാം കൊണ്ടും വ്യത്യസ്തമായ ഫോണാണ്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഉയര്‍ന്ന ശേഷിയുള്ള പ്രൊസസര്‍, ഡിസൈന്‍ എന്നിവയിലെല്ലാം ഏറെ മികവു പുലര്‍ത്തുന്നുണ്ട്. എന്നാല്‍ മുന്‍പ് ഇറങ്ങിയ ഐ ഫോണ്‍ 5-ല്‍ നിന്ന് യാതൊരു വ്യത്യാസവും ഐ ഫോണ്‍ 5 സിക്ക് ഇല്ല.

 

#4

#4

ഐ ഫോണ്‍ 5 സിയുടെ 16 ജി.ബി. േവരിയന്റിന് ഇന്ത്യയില്‍ 42000 രൂപയാണ് വിലയിട്ടിരിക്കുന്നത്. മെറ്റല്‍ ബോഡിയുള്ള ഐ ഫോണ്‍ 5 അതേ വിലയില്‍ ലഭിക്കുമ്പോള്‍ വിലകുറഞ്ഞ പ്ലാസ്റ്റിക് ബോഡിയുള്ള ഫോണ്‍ എന്തിനു വാങ്ങണം എന്ന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ചിന്തിച്ചേക്കാം.

 

#5

#5

53000 രൂപയ്ക്കാണ് ഐ ഫോണ്‍ 5 എസ് ഇന്ത്യയില്‍ വില്‍ക്കാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ 42000 രൂപകൊടുത്ത് ഐ ഫോണ്‍ 5 സി എത്രപേര്‍ വാങ്ങുമെന്നതും കാത്തിരുന്ന് കാണേണ്ടതുതന്നെയാണ്. കാരണം 42000 രൂപ സ്മാര്‍ട്‌ഫോണിനു ചെലവഴിക്കുന്നയാള്‍ പതിനൊന്നായിരം രൂപ കൂടി അധികം നല്‍കിയാലും മികച്ച ഒരു ആപ്പിള്‍ ഫോണ്‍ സ്വന്തമാക്കുന്നതിനെ കുറിച്ചായിരിക്കും ചിന്തിക്കുക. 20000 രൂപയോ 30000 രൂപയോ ആയിരുന്നു ഐ ഫോണ്‍ 5 സിക്ക് പിന്നെയും ആവശ്യക്കാര്‍ ഉണ്ടാവുമായിരുന്നു.

 

ആപ്പിള്‍ ഐഫോണ്‍ 5 സി ഇന്ത്യയിലും വന്‍ ദുരന്തമായേക്കും; എന്തുകൊണ്ട്?
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X