എതിരാളികളെ കടത്തിവെട്ടിയ 'ലാവ വി5'..!!

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ലാവ അവരുടെ കുടുംബത്തില്‍ നിന്ന് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ലാവ വി5നെ അവതരിപ്പിച്ചിരിക്കുന്നു. ഈ ഫ്ലാഗ്ഷിപ്പ് ഫോണില്‍ ലാവ പ്രാധാന്യം നല്‍കിയിരിക്കുന്നത് എടുത്താല്‍ പൊങ്ങാത്ത സവിശേഷതകള്‍ക്കല്ല, മറിച്ച് ഉപഭോകതാക്കളുടെ ആവശ്യമറിഞ്ഞ്, അവര്‍ വേണ്ട കാര്യങ്ങളിലാണ് കമ്പനി മുന്‍‌തൂക്കം നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭൂതി നല്‍കുന്ന ലാവ വി5ന്‍റെ ചില സവിശേഷതകളിലേക്ക് നമുക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എതിരാളികളെ കടത്തിവെട്ടിയ 'ലാവ വി5'..!!

ബ്ലൂ ഗ്ലാസ് ഫില്‍റ്ററും ലാര്‍ഗന്‍ 5പി ലെന്‍സും അടങ്ങിയ 13എംപി പിന്‍ക്യാമറയാണിതിലുള്ളത്. എഫ്/2.0 അപ്പര്‍ച്ചറുള്ള ഈ ക്യാമറയില്‍ സാംസങ്ങ് 3എം2 ഐസോസെല്‍ സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോക്കസ് ചെയ്യാന്‍ വെറും 0.18സെക്കന്റുകള്‍ മാത്രമേ വേണ്ടൂ. കൂടാതെ എല്‍ഇഡി ഫ്ലാഷുള്ള 84ഡിഗ്രി വൈഡ് ആങ്കിള്‍ 8എംപി മുന്‍ക്യാമറയുമിതിലുണ്ട്.

എതിരാളികളെ കടത്തിവെട്ടിയ 'ലാവ വി5'..!!

പ്രതിഭലനങ്ങള്‍ കുറഞ്ഞതും സൂര്യപ്രകാശത്തിലും മികവുറ്റ ദൃശ്യങ്ങള്‍ നല്‍കുന്ന കോര്‍ണിംഗ് ഗ്ലാസിന്‍റെ സംരക്ഷണമുള്ള 5.5ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയാണ് ലാവ വി5ലുള്ളത്.

എതിരാളികളെ കടത്തിവെട്ടിയ 'ലാവ വി5'..!!

3ജിബി റാമിനൊപ്പം 64ബിറ്റ് 1.3ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ മീഡിയടെക്6753 പ്രോസസ്സറാണ് ലാവ വി5ന് കരുത്ത് പകരുന്നത്. 16ജിബി ഇന്റേണല്‍ മെമ്മറിയ്ക്ക് പുറമേ 32ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡിലൂടെ വര്‍ദ്ധിപ്പിക്കാനും സാധിക്കും.

എതിരാളികളെ കടത്തിവെട്ടിയ 'ലാവ വി5'..!!

ആന്‍ഡ്രോയിഡ്5.0 ലോലിപോപ്പിലാണ് ലാവ വി5 പ്രവര്‍ത്തിക്കുന്നത്. അധികം വൈകാതെ തന്നെ മാര്‍ഷ്മാലോ അപ്പ്‌ഡേറ്റ് നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.

എതിരാളികളെ കടത്തിവെട്ടിയ 'ലാവ വി5'..!!

11,299രൂപയ്ക്ക് വിപണിയിലെത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഓണ്‍ലൈനിലൂടെ മാത്രമല്ല നേരിട്ടും വാങ്ങാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 Reasons why Lava V5 has got an edge over its competitors.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot