ഷിയോമി Mi3 ഇന്ത്യയില്‍ 'സൂപ്പര്‍ ഹിറ്റ്'; 5 കാരണങ്ങള്‍
അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയില്‍ സാംസങ്ങിനെ മറികടന്ന് ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കാളയ ഷിയോമി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. കണക്കുകളും ഇത് സത്യമാണെന്നു സൂചിപ്പിക്കുന്നു. ഒന്നരക്കോടി സ്മാര്‍ട്‌ഫോണുകളാണ് ഷിയോമി കഴിഞ്ഞ പാദത്തില്‍ രാജ്യത്ത് വിറ്റഴിച്ചത്.
ചൈനയില്‍ മാത്രമല്ല, ഇന്ത്യയിലും ഇപ്പോള്‍ ഷിയോമി തരംഗമായിക്കഴിഞ്ഞു. ഈ മാസം ആദ്യം ലോഞ്ച് ചെയ്ത Mi3 എന്ന ഫോണ്‍ ചൂടപ്പം പോലൊണ് ഇന്ത്യയില്‍ വിറ്റഴിയുന്നത്. ആദ്യ ദിവസം ഫ് ളിപ്കാര്‍ട്ടില്‍ വില്‍പനയ്‌ക്കെത്തിയപ്പോള്‍ നാല്‍പതു മിനിറ്റ്‌കൊണ്ടാണ് ഫോണ്‍ തീര്‍ന്നുപോയത്.
എന്നാല്‍ രണ്ടാം തവണ 5 സെക്കന്റുകൊണ്ടും മൂന്നാം തവണ 2 സെക്കന്റുകൊണ്ടും സ്‌റ്റോക് മുഴുവനായും വിറ്റഴിഞ്ഞുവെന്ന് ഷിയോമി അറിയിച്ചു. ആകെ 35,000 യൂണിറ്റുകളാണ് മൂന്നുതവണയായി കമ്പനി വിറ്റത്.
എന്താണ് ഷിയോമി Mi3 ക്ക് ഇത്രയും പ്രചാരം ലഭിക്കാന്‍ കാരണം. അത് ചുവടെ വിവരിക്കുന്നു.

#1
13,999 രൂപയാണ് ഷിയോമി Mi3 യുടെ വില. ഈ വിലയില്‍ ലഭിക്കുന്ന മറ്റുഫോണുകളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന സാങ്കേതിക മേന്മകളാണ് ഫോണിനുള്ളത്. 5 ഇഞ്ച് IPS ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 2.3 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം, MIUI ഇന്റര്‍ഫേസ്, LED ഫ് ളാഷോടു കൂടിയ 13 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ സാങ്കേതിക മേന്മകള്‍.

#2
നിരവധി പേഴ്‌സണലൈസ്ഡ് തീമുകള്‍, ലോക് സ്‌ക്രീന്‍ എന്നിവ ഷിയോമി Mi3 യില്‍ ഉണ്ട്. MIUI ഇന്റര്‍ഫേസ് തന്നെയാണ് ഇതിനു പ്രധാന കാരണം.

#3
ആന്‍ഡ്രോയ്ഡിന്റെ പതിവ് ഫീച്ചറുകളെ മറികടക്കുന്ന MIUI ഇന്റര്‍ഫേസ് തന്നെയാണ് ഷിയോമി Mi3 യുടെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്ന്. ഫോണിന് വേറിട്ട സ്വഭാവം നല്‍കാന്‍ ഇതിന് സാധിക്കും.

#4
അന്യരാജ്യങ്ങളിലെ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുടെ ഫോണുകള്‍ വാങ്ങുമ്പോള്‍ ഏതൊരാളും ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നത് വില്‍പനാനന്തര സേവനത്തെ കുറിച്ചാണ്. ഫോണിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ എങ്ങനെ പരിഹരിക്കാമെന്നും മാറ്റാമെന്നും എല്ലാവര്‍ക്കും ആശങ്കയുണ്ടാവും. അക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് ഷിയോമി നല്‍കുന്നുണ്ട്. രാജ്യത്ത് ഇപ്പോള്‍തന്നെ ഏതാനും സര്‍വീസ് സെന്ററുകള്‍ കമ്പനി ആരംഭിച്ചുകഴിഞ്ഞു. ഭാവിയില്‍ എണ്ണം കൂട്ടാനും പദ്ധതിയുണ്ട്.

#5
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഹ്യൂഗോ ബറയെ കമ്പനിയിലേക്ക് കൊണ്ടുവരാനായതാണ് ഷിയോമിയുടെ ഇപ്പോള്‍ കാണുന്ന വളര്‍ച്ചയ്ക്കു പിന്നിലെ പ്രധാന ഘടകം. വിപണി വ്യാപിപ്പിക്കാനും വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരുമായി സഹകരിക്കുന്നതിനും ഹ്യൂഗോ ബറയുടെ ഇടപെടുലുകള്‍ സഹായകരമായി.


Click it and Unblock the Notifications