സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സിന്റെ അവിശ്വസനീയമായ സവിശേഷതകള്‍!

Written By:

സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സ് ഇപ്പോള്‍ ടെക് മേഖലകളില്‍ ഒരു സംഭാഷണ വിഷയമാണ്. ഇപ്പോഴത്ത പുതിയ സാംസങ്ങ് ഫോണായ സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സ് പല സവിശേഷതകള്‍ കൊണ്ടു നിറഞ്ഞതാണ്. ഈ ഫോണ്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ഈ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്.

എന്നാല്‍ എന്തു കൊണ്ട് ഈ ഫോണ്‍ നിങ്ങള്‍ക്കു നോക്കിക്കൂട? ഗാലക്‌സി നോട്ട് ഓണ്‍ മാക്‌സിന്റെ അഞ്ച് അവിശ്വസനീയമായ സവിശേഷതകള്‍ ഇവിടെ പറയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

f/1.7 ഫ്‌ളാഗ്ഷിപ്പ് ക്യാമറ

ഇന്ത്യന്‍ വിലണിയില്‍ സാംസങ്ങും മറ്റു ഹൈഎന്‍സ് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്കെപ്പം ഉയര്‍ന്ന ബാറിലാണ് നില്‍ക്കുന്നത്. ഓണ്‍ മാക്‌സിന് 13എംബി (f/1.7) റിയര്‍ ക്യാമറ, 13എംബി (f/1.9) മുന്‍ ക്യാമറ എന്നിവയാണ്. ഈ സെഗ്മെന്റില്‍ മറ്റു സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഇരുട്ടില്‍ ഇത്ര സുതാര്യമായ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യാന്‍ കഴിയില്ല എന്നു മേണമെങ്കില്‍ പറയാം.

സോഷ്യല്‍ ക്യാമറ മോഡ്

ഈ ഫോണിലെ ഏറ്റവും മികച്ചൊരു സവിശേഷതയാണ് ഇതിലെ സോഷ്യല്‍ ക്യാമറ മോഡ്. തത്സമയ ഫില്‍ട്ടറുകളും സ്റ്റിക്കറുകളും ഉപയോഗിച്ച് തല്‍ക്ഷണം എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക് വാട്ട്‌സാപ്പ് എന്നിവയില്‍ അയയ്ക്കാം.

അത്ഭുതകരമായ ഡിസ്‌പ്ലേ

സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സിന് 14.47cm (5.7 ഇഞ്ച്) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റെസൊല്യൂഷന്‍ എന്നിവയാണ്. ഇതിലെ ചിത്രങ്ങള്‍ മൂര്‍ച്ചയുളളതും ക്രിസ്പുമാണ്. അതിനാല്‍ ഫോണില്‍ ഗെയിമുകളും ഫിലിമുകളും ആസ്വദിക്കാം. തിളക്കമുളള സൂര്യപ്രകാശത്തില്‍ പോലും ഡിസ്‌പ്ലേയില്‍ പ്രകാശം ക്രമീകരിക്കേണ്ട ആവശ്യം ഇല്ല.

മികച്ച പ്രകടനം

നിങ്ങള്‍ ഒരു ഗെയിമര്‍ ആണെങ്കില്‍ ഈ ഫോണ്‍ പരിഗണിക്കുമ്പോള്‍ ഇത് മറ്റൊരു പോയിന്റാണ്. ഈ ഫോണിന് 2.39GHz, 1.69GHz ഒക്ടാകോര്‍ പ്രോസസര്‍ ഉളളതിനാല്‍ അനിമേഷനുകള്‍ മികച്ച പ്രകടനം നല്‍കുന്നു. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256 ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയും പ്രധന സവിശേഷതയാണ്.

സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സിന് 16,900 രൂപയാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The new Samsung phone is packed with features and is now available exclusively at Flipkart at a very competitive price, compared to other phones in this segment.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot