പ്രകടനത്തില്‍ കുറച്ചു കൂടി മെച്ചപ്പെടുത്തലുകള്‍ ആകാം എന്നു കരുതുന്ന 2018ലെ സ്മാര്‍ട്ട്‌ഫോണുകള്‍

|

2018ല്‍ വ്യത്യസ്ഥ സവിശേഷതയിലെ സ്മാര്‍ട്ട്‌ഫോണുകളാണ് എത്തിയിരിക്കുന്നത്. അതിലെ പല ഫോണുകളും ഗിസ്‌ബോട്ടിലെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ഇനിയും സവിശേഷതകള്‍ മെച്ചപ്പെടുത്താം എന്നു വിചാരിക്കുന്നവയും ഉണ്ട്.
അങ്ങനെയുളള സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടിക ചുവടെ കൊടുക്കുന്നു.

Apple iPhone XS/XS Max and XR

Apple iPhone XS/XS Max and XR

ഐഫോണുകളുടെ വിലയും നിങ്ങള്‍ക്ക് കൃത്യമായി അറിയാം. ഓരോ പുതിയ ഐഫോണിനും ഒരു പുതിയ തിളങ്ങുന്ന മെറ്റല്‍ ഗ്ലാസ് ഡിസ്‌പ്ലേയാണ്. അങ്ങനെയുളള പുതിയ സവിശേഷതകള്‍ ഉപയോക്താക്കളെ ഏറെ ആകര്‍ഷിക്കുകയും ചെയ്യും. എന്നാല്‍ അടുത്തിടെ അവതരിപ്പിച്ച ആപ്പിള്‍ ഐഫോണുകള്‍ ഇങ്ങനെ പരാജയപ്പെട്ടു എന്ന രീതിയില്‍ മികച്ച ഉദാഹരണമാണ്. മികച്ച ഹാര്‍ഡ്‌വയര്‍, വലിയ സ്‌ക്രീനുകള്‍, ചെറുതായി മെച്ചപ്പെട്ട ക്യാമറകള്‍, മികച്ച ബാറ്ററി ലൈഫ് എന്നിവ ഈ ഫോണുകള്‍ക്ക് നല്‍കുന്നു. എന്നാല്‍ നവീകരണത്തിന്റെ കാര്യത്തില്‍ അത്ര ഓഫറുകള്‍ നല്‍കുന്നതുമില്ല.

അതു പോലെ ഉയര്‍ന്ന വിലയുമാണ് ഈ ഫോണുകള്‍ക്ക്. എന്നാല്‍ ഇവയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ആന്‍ഡ്രോയിഡ് ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ മികച്ച ക്യാമറ, സ്‌ക്രീന്‍, സേഫ്റ്റ്‌വയര്‍ എന്നിവ നല്‍കുന്നു, അതു പോലെ വിലയും വളരെ കുറവാണ്. അതിന് ഉദാഹരണമാണ് സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9, ഗൂഗിള്‍ പിക്‌സല്‍ 3 XL, വാവെയ് മേറ്റ് 20 പ്രോ എന്നിവ.

അതിനാല്‍ ആദ്യമായി നിങ്ങളൊരു ഐഫോണ്‍ വാങ്ങുകയാണെങ്കില്‍ അതിനു മുന്‍പ് മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍ കൂടി പരിശോധിക്കുക.

Samsung Galaxy A9

Samsung Galaxy A9

ലോകത്തിലെ ആദ്യത്തെ ക്വാഡ് ലെന്‍സ് ക്യാമറയുമായി എത്തിയ ഈ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയത് വാഗ്ദാനം ചെയ്തുവെങ്കിലും റിയര്‍-ലൈഫ് ക്യാമറ പ്രകടനം മോശമായിരുന്നു. വില നിര്‍ണ്ണയത്തില്‍ നമുക്ക് സമാധനമാണെങ്കിലും ക്യാമറ പ്രകടനത്തെ നിരാശരാക്കിയിരിക്കുകയാണ് കമ്പനി.

OnePlus 6

OnePlus 6

പണത്തിന് മൂല്യം നല്‍കി, ഏറ്റവും കൂടുതല്‍ ജനപ്രീതി നല്‍കിയ ഫോണാണ് വണ്‍പ്ലസ് 6. സ്പീഡിലും അതു പോലെ മള്‍ട്ടിടാസ്‌കിംങ്, കംമ്പ്യൂട്ടിംഗ്, ഗെയിമിംഗ്, ചാര്‍ജ്ജിംഗ് സ്പീഡ് എന്നിവയിലും മികച്ച പ്രകടനം നല്‍കിയെങ്കില്‍ കൂടിയും ക്യാമറ പ്രകടനത്തില്‍ പരാജയമായിരുന്നു. കൂടാതെ IP റേറ്റിംഗ് ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല. ഈ ഒരു പരാജയം വണ്‍പ്ലസ് 7ല്‍ കൊണ്ടു വരുമെന്നു പ്രതീക്ഷിക്കാം.

Nokia 7 Plus

Nokia 7 Plus

വെറ്റേറന്‍ ഹാന്‍സെറ്റിലെ ഒരു സോളിഡ് ഹാന്‍സെറ്റ് ആണ് നോക്കിയ 7 പ്ലസ്. 18:9 ഇഞ്ച് ഡിസ്‌പ്ലേ, മികച്ച ബാറ്ററി ലൈഫ്, സോഫ്റ്റ്‌വയര്‍ പ്രകടനം, സ്‌നാപ്ഡ്രാഗണ്‍ 660 CPU എന്നിവ മികച്ചതാണെങ്കിലും ക്യാമറ സവിശേഷതയില്‍ പരാജയപ്പെട്ടിരിക്കുകയാണ്. അതായത് കുറഞ്ഞ വെളിച്ചത്തില്‍ എടുക്കുന്ന ചിത്രങ്ങള്‍ കുറച്ചു കൂടി മെച്ചപ്പെടുത്തുന്ന രീതിയില്‍ ക്യാമറ ഉപയോഗിക്കാമായിരുന്നു. ക്യാമറ പ്രകടനം കണക്കിലെടുക്കുമ്പോള്‍ 25,999 രൂപ ഈ ഫോണിന് കുറച്ചു വില അധികമാണെന്നു തോന്നും.

 Oppo Find X

Oppo Find X

ഇന്നത്തേതില്‍ വച്ച് കാണാന്‍ ഏറ്റവും മികവേറിയ ഫോണ്‍ ഓപ്പോ ഫൈന്‍ഡ് X തന്നെയാണ്. എന്നാല്‍ അതിലെ ColorOS Skin ഉും അതു പോലെ ഹാര്‍ഡ്‌വയറും ക്യാമറയും പ്രതീക്ഷിച്ചത്ര പ്രകടനം നടത്തിയിട്ടില്ല. ഫോണില്‍ വെറും ഡിസൈനാണ് നോക്കുന്നതെങ്കില്‍ ഓപ്പോ ഫൈന്‍ഡ് X നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

2018ല്‍ എത്തിയ മികച്ച മോട്ടോറോള ഫോണുകള്‍2018ല്‍ എത്തിയ മികച്ച മോട്ടോറോള ഫോണുകള്‍

Best Mobiles in India

Read more about:
English summary
5 Smartphone we think could have been better in the year 2018

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X