നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ വൃത്തിയുളള 5 കാര്യങ്ങള്‍...!

Written By:

ഒരു ദിവസത്തില്‍ നിങ്ങള്‍ എത്ര തവണയാണ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ തൊടുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ ഫോണ്‍ എത്ര അഴുക്ക് നിറഞ്ഞതായിരിക്കുമെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

നമ്മള്‍ അഴുക്ക് നിറഞ്ഞ വസ്തുക്കള്‍ തൊടുകയും, അതോടൊപ്പം നമ്മുടെ ഫോണ്‍ എടുക്കുകയും ചെയ്യുന്നു. നമ്മുടെ ഡിവൈസുകളിലേക്ക് ബാക്ടീരിയ വ്യാപിക്കുന്നതിനുളള കാരണം ഇത് ആകുകയാണ്. നമ്മള്‍ നമ്മുടെ കൈ കഴുകാന്‍ ശ്രദ്ധ ചെലുത്താറുണ്ട്, പക്ഷെ ഫോണ്‍ വൃത്തിയാക്കാന്‍ സമയം കണ്ടെത്താറില്ല.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

ഏറ്റവും പൊതുവായ ബാക്ടീരിയകളില്‍ ( ഇവ ആളുകളുടെ വിരലുകളില്‍ കാണപ്പെടുന്നവയും ആണ്) 82 ശതമാനവും നമ്മള്‍ കൊണ്ട് നടക്കുന്ന ഫോണുകളില്‍ ഉണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ വൃത്തിയുളള കാര്യങ്ങള്‍ എന്താണെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ വൃത്തിയുളള 5 കാര്യങ്ങള്‍...!

പൊതു ശോച്യാലയങ്ങളില്‍ കാണപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയ നിങ്ങളുടെ സെല്‍ ഫോണുകളില്‍ ഉണ്ട്. ശരാശരി ടച്ച്‌സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 25,000 രോഗാണുക്കളാണ് കാണപ്പെടുന്നതെങ്കില്‍, പൊതു ശോച്യാലയങ്ങളില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 1,201 ബാക്ടീരിയകള്‍ ആണ് കാണപ്പെടുന്നത്.

92 ശതമാനം ഫോണുകളിലും ബാക്ടീരിയ കാണപ്പെടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു, കൂടാതെ മലമൂത്ര വിസര്‍ജ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒരു തരം ബാക്ടീരിയ ആയ ഇ.കോയില്‍ 16 ശതമാനം ആളുകളുടെ കൈകളിലും ഫോണുകളിലും ഉണ്ടെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

 

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ വൃത്തിയുളള 5 കാര്യങ്ങള്‍...!

സെല്‍ഫോണുകളില്‍ ഉളള ബാക്ടീരിയകളുടെ അടുത്ത് എത്തുന്ന മറ്റൊരു സ്ഥലമാണ് വാതില്‍ പടികള്‍. വാതില്‍ പടികളില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 8,643 ബാക്ടീരിയ എന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.

 

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ വൃത്തിയുളള 5 കാര്യങ്ങള്‍...!

കോഫി കപ്പുകള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍, വേവിക്കാത്ത ഇറച്ചി തുടങ്ങി അടുക്കള മേശകള്‍ നിത്യവും കീടാണുക്കള്‍ നിറഞ്ഞതായിരിക്കും. അടുക്കള മേശയുടെ മുകള്‍ ഭാഗത്തില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 1,736 ബാക്ടീരിയ എന്ന തോതില്‍ അടങ്ങിയിരിക്കുന്നു.

 

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ വൃത്തിയുളള 5 കാര്യങ്ങള്‍...!

മനുഷ്യ വായയേക്കാള്‍ ശുചിയുളളതാണ് നായകളുടെ വായ എന്ന് നമ്മള്‍ കേട്ടിരിക്കും. എന്നാല്‍ ഇതുകൊണ്ട് നായകളുടെ ഭക്ഷണ പാത്രത്തില്‍ നിന്ന് കീടാണുക്കള്‍ അകന്ന് നില്‍ക്കണം എന്നില്ല. ശരാശരി വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണ പാത്രത്തില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 2,110 ബാക്ടീരിയകള്‍ എന്ന തോതില്‍ അടങ്ങിയിരിക്കുന്നു.

 

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ വൃത്തിയുളള 5 കാര്യങ്ങള്‍...!

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധാരണയായി നമ്മള്‍ ചെക്ക്ഔട്ട് സ്‌ക്രീനുകള്‍ കുറച്ച് സമയം ലാഭിക്കുന്നതിനായും, നീണ്ട ക്യൂ ഒഴിവാക്കുന്നതിനായി എടിഎമുകളും നമ്മള്‍ ഉപയോഗിക്കാറുണ്ട്. ചെക്ക്ഔട്ട് സ്‌ക്രീന്‍ അല്ലെങ്കില്‍ എടിഎമില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 4,500 ബാക്ടീരിയ എന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.

 

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ വൃത്തിയുളള 5 കാര്യങ്ങള്‍...!

നിങ്ങളുടെ ഫോണിനെ ബാക്ടീരിയ വിമുക്തമാക്കാന്‍ പല ഉല്‍പ്പന്നങ്ങളും ഇറങ്ങുന്നുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണ്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്ന ഉല്‍പ്പന്നങ്ങളില്‍ ചിലവ സ്‌ക്രീനിന്റെ കോട്ടിങുകള്‍ കേട് വരുത്തുന്നതാണ്, മാത്രമല്ല മുഴുവന്‍ രോഗാണുക്കളേയും നീക്കം ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ ഫോണിന്റെ ഉപരിതലത്തെ കേടുവരുത്തുന്നതാണ് യുവി ലൈറ്റ് ക്ലീനറുകള്‍. മാത്രമല്ല ഇവയുടെ ലഭ്യത കുറവും വില കൂടുതലും ആണ്.

നിങ്ങളുടെ ഫോണ്‍ വൃത്തിയാക്കുന്നതിനുളള ഏറ്റവും ചിലവ് കുറഞ്ഞ മാര്‍ഗം, ഫോണിനെ വെളളം ഉപയോഗിച്ച് കഴുകുകയാണ്. അതെ, നമ്മുടെ കൈകള്‍ കഴുകുന്നതു പോലെ നമ്മുടെ സ്മാര്‍ട്ട്‌ഫോണും വെളളം ഉപയോഗിച്ച് കഴുകുകയാണ് വേണ്ടത്. കഴുകാവുന്ന സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ച് കൂടുതലറിയുന്നതിനായി Dirty Phones എന്ന ലിങ്ക് സന്ദര്‍ശിക്കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 Things That Are Cleaner Than Your Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot