മൊബൈല്‍ ഫോണ്‍ കൊണ്ട് ഉപയോഗം മാത്രമല്ല, ദുരുപയോഗവുമുണ്ട്

Posted By:

ഇരുപതു വര്‍ഷം മുമ്പ് സ്വപനം കാണാന്‍ പോലും കഴിയാതിരുന്ന പലതുമാണ് ഇന്ന് സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ നമ്മള്‍ അനുഭവിച്ചറിയുന്നത്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും തന്നെയാണ് ഇക്കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ചത് എന്ന് നിസംശയം പറയാം.

ലോകത്തിന്റെ ഒരു അറ്റത്തിരിക്കുന്നയാള്‍ക്ക് മറ്റൊരു അറ്റത്തിരിക്കുന്ന വ്യക്തിയെ ആവശ്യമെന്നു തോന്നുമ്പോള്‍ കാണാനും സംസാരിക്കാനും വരെ സാധിക്കും ഇന്ന്. എന്നാല്‍ ഏതുകാര്യത്തിലുമെന്നപോലെ മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയും ആളുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്.

ആളുകള്‍ പ്രധാനമായും എങ്ങനെയൊക്കെയാണ് മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്‌ഫോണ്‍ ദുരുപയോഗം

പലരും സ്ഥലവും സന്ദര്‍ഭവും നോക്കാതെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ജോലി സ്ഥലത്തിരുന്നോ അല്ലെങ്കില്‍ പ്രധാനപ്പെട്ട എന്തെങ്കിലും സംഭവ വികാസങ്ങള്‍ ഉണ്ടാവുമ്പോഴോ അതില്‍ ശ്രദ്ധിക്കാതെ ഫോണുമായി 'സല്ലപിക്കുന്ന നിരവധി പേവെര നമ്മള്‍ കാണാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയിലെ മൂന്നു മന്ത്രിമാര്‍ പാര്‍ലമെന്റിനകത്തുവച്ച് അശ് ളീല ചിത്രങ്ങള്‍ സ്മാര്‍ട്‌ഫോണിലൂടെ കണ്ടതും അതുപുറത്തായി രാജി വയ്‌ക്കേണ്ടി വന്നതും.സമാനമായ സംഭവങ്ങള്‍ മറ്റു പല രാജ്യങ്ങളിലും സംഭവിച്ചിട്ടുണ്ട്.

 

സ്മാര്‍ട്‌ഫോണ്‍ ദുരുപയോഗം

ഇന്ന് നമ്മുടെ നാട്ടില്‍ കല്യണമോ മറ്റെന്തെങ്കിലും വിശേഷമോ നടക്കുമ്പോള്‍, ചടങ്ങു നടക്കുന്നതിന്റെ ചുറ്റുപാടും കുറെ മൊബൈല്‍ ക്യാമറകളാണ് കാണുക. എല്ലാവരും ചടങ്ങുകള്‍ നേരില്‍ കാണുന്നതിനു പകരം അവ ക്യാമറയില്‍ പകര്‍ത്താനാണ് ശ്രമിക്കുക. അതുപോലെ കലോത്സവ വേദികളിലും കുരുന്നുകള്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ രക്ഷിതാക്കള്‍ മൊബൈല്‍ കാമറയുമായി നില്‍ക്കുന്നതു കാണാം. അവരെ മുന്നില്‍ നിന്ന് പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഇത്തരത്തില്‍ കാമറയില്‍ പകര്‍ത്താന്‍ തിടുക്കം കൂട്ടുന്നത് തികച്ചും പരിതാപകരമായ അവസ്ഥയാണ്.

 

സ്മാര്‍ട്‌ഫോണ്‍ ദുരുപയോഗം

ഇന്ന് ചെറിയ കുട്ടികള്‍ പോലും സ്മാര്‍ട്‌ഫോണിലും ടാബ്ലറ്റിലും ഗെയിമുകളുമായാണ് സമയം കളയുന്നത്. പലപ്പോഴും രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കാറുമില്ല. ചുറ്റുപാടുമുള്ള കാര്യങ്ങളുമായി ഇടപഴകി വളരേണ്ട കുട്ടികള്‍ സദാ മൊബൈല്‍ ഫോണിനു മുന്നില്‍ ഇരിക്കുന്നത് തീര്‍ത്തും ദോഷം തന്നെയാണ്. അതുപോലെ പല കുട്ടികളും ചെറുപ്പത്തിലേ അശ് ളീല സൈറ്റുകള്‍ കാണാനും ഇത് കാരണമാകുന്നുണ്ട്.

 

സ്മാര്‍ട്‌ഫോണ്‍ ദുരുപയോഗം

സ്മാര്‍ട്‌ഫോണില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പലരും സദാസമയവും ഫോസ് ബുക്കിനു മുന്നില്‍ തന്നെയാണ്. ഊണിലും ഉറക്കത്തിലുമെല്ലാം ഫേസ് ബുക് ഉപയോഗിക്കുന്നവര്‍ കുറവല്ല.

 

സ്മാര്‍ട്‌ഫോണ്‍ ദുരുപയോഗം

ഇന്ന് സ്ഥിരമായി വാര്‍ത്തകളില്‍ കാണാറുള്ളതാണ് മിസ്ഡ് കോള്‍ പ്രണയവും അതുവഴി ഉണ്ടായ ദുരന്തങ്ങളും. ചിലര്‍ പെണ്‍കുട്ടികളെ വലവീശീപ്പിടിക്കാന്‍ കരുതിക്കൂട്ടി പ്രയോഗിക്കുന്ന തന്ത്രമാണ് ഇത്. അതുപോലെ പലപ്പോഴും വീട്ടമ്മമാരുള്‍പ്പെടെയുള്ളവര്‍ക്ക് ശല്യമായിമാറുകയും ചെയ്യാറുണ്ട് ഇത്തരം ഏര്‍പ്പാടുകള്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
മൊബൈല്‍ ഫോണ്‍ കൊണ്ട് ഉപയോഗം മാത്രമല്ല, ദുരുപയോഗവുമുണ്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot