യാദൃച്ഛികമായി നിങ്ങളുടെ ഫോൺ കേട് വരുത്തുന്ന 5 കാര്യങ്ങൾ

Posted By: Midhun Mohan

സ്മാർട്ഫോണുകളും ഇന്റർനെറ്റും നാമിന്ന് സംവദിക്കുന്ന രീതികൾ മൊത്തത്തിൽ മാറ്റിയിരിക്കുന്നു. ഇതിനാൽ തന്നെ നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മൊബൈൽ മാറിയിരിക്കുന്നു.

യാദൃച്ഛികമായി നിങ്ങളുടെ ഫോൺ കേട് വരുത്തുന്ന 5 കാര്യങ്ങൾ

സംവദിക്കാനുള്ള മാധ്യമം മാത്രമല്ല മൊബൈലുകൾ ഇന്ന്. കൂടുതൽ ജനശ്രദ്ധയാകർഷിച്ചതിലൂടെ ഇത് ഒരു നിക്ഷേപമായി വരെ ഉയർന്നിരിക്കുന്നു.

15,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറുമായി മോട്ടോ എം സ്മാര്‍ട്ട്‌ഫോണ്‍!

നാം ഒരു ഫോൺ വാങ്ങിക്കഴിഞ്ഞാൽ അതിനെ പുതിയ പോലെ നിലനിർത്താൻ കഴിവതും നാം ശ്രമിക്കും. പഴയ ആപ്പുകൾ നീക്കി സോഫ്റ്റ്‌വെയർ പുത്തനായി സൂക്ഷിച്ചാലും ചിലപ്പോൾ പലവിധേന ഫോണുകൾ കേടുവരാം.

അങ്ങനെ നിങ്ങളുടെ ഫോൺ കേടുവരുന്ന 5 വഴികൾ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാൽവെയർ ഇൻസ്റ്റാൾ ചെയ്യൽ

ലാപ്ടോപ്പ്, കംപ്യുട്ടർ എന്നിവ പോലെ സുരക്ഷിതമായി മൊബൈൽ സൂക്ഷിക്കേണ്ട കാര്യമില്ല എന്നാണു പലരുടെയും ധാരണ. എന്നാൽ ഇത് തെറ്റാണ്. പലതരത്തിലുള്ള ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നതിലൂടെ നിങ്ങളുടെ മൊബൈലിൽ മാൽവെയർ കേറാം.

ആപ്പുകളിലൂടെയാണ് മാൽവെയർ ഫോണിൽ കടക്കുന്നത്. വിശ്വസനീയമല്ലാത്ത സൈറ്റുകൾ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. ആപ്പുകൾക്കു പെർമിഷൻ കൊടുക്കുമ്പോളും ശ്രദ്ധിക്കുക. പ്രത്യേകിച്ച് നിങ്ങൾ റൂട്ട് അല്ലെങ്കിൽ ജയിൽബ്രെക് ചെയ്ത ഫോണുകൾ ഉപയോഗിക്കുമ്പോൾ.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

അമിതമായി ചാർജ് ചെയ്യുന്നത്

രാത്രി മുഴുവൻ നിങ്ങളുടെ ഫോൺ ചാർജ് ചെയ്‌താൽ അത് ഒട്ടും നല്ലതല്ല. ഫോൺ 100%ത്തിൽ കൂടുതൽ ഒരിക്കലും ചാർജ് ചെയ്യാൻ സാധിക്കില്ല അതിനാൽ ഇങ്ങനെ ചെയ്യരുത്.

ഇതിലൂടെ ഫോൺ അമിതമായി ചൂടായി നശിച്ചുപോകാൻ ഇടയുണ്ട്.

 

വെയിലത്തു വെയ്ക്കൽ

അമിതമായി ചാർജ് ചെയ്തു ചൂടായി ഫോൺ നാശമാകുന്നത് പോലെ തന്നെയാണ് ഫോൺ വെയിലത്ത് വെച്ചാലും സംഭവിക്കുന്നത്. പുറത്തു പോകുമ്പോൾ ഫോൺ വെയിലത്ത് വെച്ചാൽ അത് ചൂടായി നാശമാകുവാൻ ഇടയുണ്ട്. ചൂടാകുമ്പോൾ ഫോൺ തനിയെ ഓഫായി സ്വയം സംരക്ഷിക്കുകയാണ് സാധാരണ സംഭവിക്കുന്നത്.

അതിനാൽ ഫോൺ എപ്പോളും മിതമായ താപനിലയിൽ സൂക്ഷിക്കുക.

 

ഫോണിലെ കുറഞ്ഞ സ്പേസ്

ഫോണിലെ ഫ്രീസ്‌പേസ് കുറഞ്ഞാൽ പെട്ടന്നൊന്നും ഫോൺ നാശമാകില്ലെങ്കിലും കാലക്രമേണ ഫോണിന്റെ വേഗത കുറയുവാൻ ഇത് ഇടയാക്കും. ഒരുപാട് ആപ്പ്, ഡാറ്റ എന്നിവയാണ് ഇതിനു കാരണം.

മാത്രമല്ല മെമ്മറി മുഴുവൻ ഉപയോഗിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് പുതിയൊരു ആപ്പ് ഡൌൺലോഡ് ചെയ്യാൻ കഴിയില്ല. വേണ്ടാത്ത ആപ്പുകൾ നീക്കി ബ്രൗസർ ഡാറ്റ ഒഴിവാക്കിയാൽ ഫോൺ നല്ല വേഗതയിൽ ഉപയോഗിക്കാനും മെമ്മറി പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും.

 

ഫോൺ താഴെയിടൽ

ഇത് സർവ്വസാധാരണയാണ്. നല്ല വിലയുള്ള ഫോൺ ആയാൽ പോലും യാദൃശ്ചികമായി അത് നമ്മുടെ കയ്യിൽ നിന്നും താഴെ വീഴാം. ഈ വീഴ്ചയിൽ മൊബൈലിനു കേടുപറ്റാം.

പുറമെ പൊട്ടൽ, ചളുങ്ങൽ എന്നിവ പെട്ടെന്ന് കണ്ടില്ലെങ്കിൽ പോലും ചിലപ്പോൾ വീഴ്ചയിൽ ഫോണിന്റെ അകമേ കേടുകൾ പറ്റാം.

വെള്ളത്തിൽ ഫോൺ വീണാൽ അത് ഫോണിനെ നശിപ്പിക്കും. അതിനാൽ ഫോൺ കയ്യിൽ നിന്ന് വീഴാതെ ശ്രദ്ധിക്കുക.

മാസങ്ങൾക്കുള്ളിൽ പുതിയ ഫോൺ എടുക്കാൻ നിങ്ങൾ തീരുമാനിക്കുന്നു അല്ലെങ്കിൽ ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ കുറച്ചു വർഷങ്ങൾ കൂടെ കേടുകൂടാതെ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ അമിതമായി ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്ട്സപ്പ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുറഞ്ഞ ഉപയോഗം ഫോണിന്റെ കാലാവധി നീട്ടിക്കിട്ടാൻ സഹായിക്കും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
5 ways you"re inadvertently damaging your smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot