Home
Mobile

'ഏതെടുത്താലും' വില 9999 രൂപ മാത്രം! മാസ് കാ ബാപ്: ഇൻഫിനിക്സ് ഹോട്ട് 40i ഇന്ത്യയിൽ

ഇന്ത്യയിൽ ചുവടുറപ്പിക്കാൻ എല്ലാ തന്ത്രവും പുറത്തെടുത്തുകൊണ്ടിരിക്കുന്ന പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവരെ ലക്ഷ്യമിട്ട് ഇൻഫിനിക്സ് ഹോട്ട് 40i (Infinix HOT 40i) എന്ന മോഡലാണ് കമ്പനി പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം പുറത്തിറക്കിയ ​ഹോട്ട് 30i യുടെ പിൻഗാമിയായിട്ടാണ് ഇൻഫിനിക്സ് ഇപ്പോൾ ഹോട്ട് സീരീസിലെ കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായി ഇൻഫിനിക്സ് HOT 40i പുറത്തിറക്കിയിരിക്കുന്നത്. മുൻഗാമിയുടേതിന് സമാനമായി 6.6 ഇഞ്ച് HD+ ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഇൻഫിനിക്സ് ഫോൺ എത്തുന്നത്.

വില 9999 രൂപ മാത്രം! മാസ് കാ ബാപ്: ഇൻഫിനിക്സ് ഹോട്ട് 40i ഇന്ത്യയിൽ

എന്നാൽ, മുൻഗാമിയുടെ അ‌തേ ഡിസ്പ്ലേ ​സൈസുമായി എത്തുമ്പോൾ തന്നെ അ‌ൽപ്പം ചില പരിഷ്കരണങ്ങളും ഇൻഫിനിക്സ് ഹോട്ട് 40iയിൽ കാണാം. മുൻ മോഡലിൽ നിന്ന് വ്യത്യസ്തമായി ഒരു പഞ്ച് ഹോളോടെയാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. കൂടാതെ 90Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട്ഫോണിലുണ്ട്.

മുൻ മോഡലിലെ ഹീലിയോ G37 നെ അപേക്ഷിച്ച് പുതിയ ഇൻഫിനിക്സ് ഹോട്ട് 40iയിൽ യൂണിസോക് ഒക്ടാ കോർ T606 ചിപ്സെറ്റ് ആണ് ഉള്ളത്. 8 ജിബി റാം, 8 ജിബി വെർച്വൽ റാം, 256 ജിബി സ്റ്റോറേജ് തുടങ്ങിയ ഫീച്ചറുകളും ഈ ഇൻഫിനിക്സ് സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

വില 9999 രൂപ മാത്രം! മാസ് കാ ബാപ്: ഇൻഫിനിക്സ് ഹോട്ട് 40i ഇന്ത്യയിൽ

എഐ പിന്തുണയുള്ള 50 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഇൻഫിനിക്സ് ഹോട്ട് 40i എത്തിയിരിക്കുന്നത്. ഇതോടൊപ്പം മികച്ച സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറാണ് ഈ സ്മാർട്ട്ഫോണിൽ ഇൻഫിനിക്സ് നൽകിയിരിക്കുന്നത്.

റേഡിയൻ്റ് ഗ്ലോ ഡിസൈനിലാണ് ഇൻഫിനിക്സ് ഹോട്ട് 40i അ‌വതരിപ്പിച്ചിരിക്കുന്നത്. പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്‌ക്കായി IP53 റേറ്റിങ്ങും ഉണ്ട്, കൂടാതെ മാജിക് റിംഗ് ഫെയ്‌സ് അൺലോക്ക്, ബാക്ക്‌ഗ്രൗണ്ട് കോൾ, ചാർജിംഗ് ആനിമേഷൻ, ചാർജ് കംപ്ലീഷൻ റിമൈൻഡർ, ലോ ബാറ്ററി റിമൈൻഡർ എന്നിവയും ഈ ബജറ്റ് സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 802.11 ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് + GLONASS, യുഎസ്ബി ​ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകളും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ് എന്ന് ഇതിൽനിന്ന് മനസിലാക്കണം. സാധാരണ ആവശ്യങ്ങൾക്കായി ഒരു സ്മാർട്ട്ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി ഇത് അ‌വതരിപ്പിച്ചിരിക്കുന്നത്.

വില 9999 രൂപ മാത്രം! മാസ് കാ ബാപ്: ഇൻഫിനിക്സ് ഹോട്ട് 40i ഇന്ത്യയിൽ

18W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് ഇൻഫിനിക്സ് ഹോട്ട് 40i വാഗ്ദാനം ചെയ്യുന്നത്. സ്റ്റാർലിറ്റ് ബ്ലാക്ക്, പാം ബ്ലൂ, ഹൊറൈസൺ ഗോൾഡ്, സ്റ്റാർഫാൾ ഗ്രീൻ എന്നീ നിറങ്ങളിൽ വരുന്നു. ഇതിൽ ഏത് നിറം വേണമെങ്കിലും തെരഞ്ഞെടുക്കാം, വില വെറും 9999 രൂപ മാത്രമേ ആകൂ.

ഇൻഫിനിക്സ് ഹോട്ട് 40i യുടെ 16 ജിബി റാം (8 ജിബി റാം+ 8 ജിബി വെർച്വൽ റാം)+ 256 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ 9999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത് എങ്കിലും തുടക്കത്തിൽ ലോഞ്ച് ഓഫറുകൾ ലഭ്യമാണ്.

എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തി ഇൻഫിനിക്സ് ഹോട്ട് 40i വാങ്ങുമ്പോൾ 1000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാണ്. ഫെബ്രുവരി 21 മുതൽ ഫ്ലിപ്കാർട്ടിൽനിന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങാം. ഇൻഫിനിക്സിന്റെ 5ജി ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇൻഫിനിക്സ് ഹോട്ട് 30 5ജി പരിഗണിക്കാം. 12,499 രൂപ പ്രാരംഭവിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Leading Chinese smartphone brand Infinix has launched a new smartphone in the Indian market. The Infinix HOT 40i model has been introduced for those who are ready to buy a smartphone at a budget price. It is priced at Rs 9999. This smartphone will be available through Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X