പാവങ്ങൾക്ക് വാങ്ങാനും എന്തെങ്കിലുമൊക്കെ വേണ്ടേ! ഫ്ലിപ്പ്കാർട്ടിൽ 10000 രൂപയിൽ താഴെ വിലയുള്ള 5G ഫോണുകൾ
ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് (Flipkart Big Billion Days 2025) സെയിലുകൾ ആരംഭിച്ചിരിക്കുന്നു. വിവിധ വില വിഭാഗങ്ങളിലെ നിരവധി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഫെസ്റ്റിവൽ ഡിസ്കൗണ്ടുകളുടെ സഹായത്തോടെ കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരമുണ്ട്. കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും ഇത് ഒരു സുവർണാവസരമാണ്. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ 10000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള റിയൽമി, മോട്ടറോള, ഓപ്പോ, ഇൻഫിനിക്സ്, പോക്കോ, വിവോ ബ്രാൻഡുകളുടെ 5ജി ഫോണുകൾ ഏതൊക്കെയെന്നും അവയുടെ ഇപ്പോഴത്തെ വില എത്രയെന്നും ഇവിടെ പരിചയപ്പെടാം.
റിയൽമി P3 ലൈറ്റ് 5G
റിയൽമി ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഏറ്റവും പുതിയ ബജറ്റ് 5ജി ഫോൺ ആണ് ഇത്. ഇതിന്റെ 4GB + 128GB മോഡലിന് 10,499 രൂപയും 6GB + 128GB മോഡലിന് 11,499 രൂപയുമാണ് വില. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 9999 രൂപ വിലയിൽ വാങ്ങാനാകും.

മോട്ടോ g35 5G
മോട്ടറോള കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ബജറ്റ് 5ജി ഫോൺ ആണിത്. ഇതിന്റെ സിംഗിൾ 4GB + 128GB മോഡിന് 9999 രൂപയായിരുന്നു പ്രാരംഭ വില. ഇപ്പോൾ ഇത് വെറും 8999 രൂപ വിലയിൽ ആണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
വിവോ T4 ലൈറ്റ് 5G
ഈ വർഷം ജൂണിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ബജറ്റ് 5ജി ഫോൺ ആണിത്. ഇതിന്റെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB + 128GB വേരിയന്റിന് 10,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 12,999 രൂപയുമായിരുന്നു വില. എന്നാൽ ഇപ്പോൾ ഇത് 9999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

ഓപ്പോ K13x 5G
ഈ വർഷം ജൂണിൽ അവതരിപ്പിക്കപ്പെട്ട ഈ ഓപ്പോ 5ജി ഫോണിന്റെ 4GB + 128GB മോഡലിന് 11,999 രൂപയും 6GB + 128GB മോഡലിന് 12,999 രൂപയും 8GB + 256GB മോഡലിന് 14,999 രൂപയുമാണ് യഥാർഥ വില. ഇപ്പോൾ അടിസ്ഥാന മോഡൽ 11,499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ബാങ്ക് ഡിസ്കൗണ്ടുകളും പ്രയോജനപ്പെടുത്തിയാൽ 10000 രൂപ വിലയിൽ ഇത് സ്വന്തമാക്കാനാകും.
ഇൻഫിനിക്സ് ഹോട്ട് 60i 5G
കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ബജറ്റ് 5ജി ഫോൺ ആണിത്. ഇതിന്റെ സിംഗിൾ 4GB + 128GB മോഡൽ ഇപ്പോൾ 9,499 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തിയാൽ 9000 രൂപയിൽ താഴെ വിലയിൽ ഈ 5ജി ഫോൺ സ്വന്തമാക്കാം.
പോക്കോ എം7 5G
പോക്കോയുടെ രണ്ട് സ്മാർട്ട്ഫോൺ മോഡലുകൾ 10000 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിലുണ്ട്. അതിൽ ഏറ്റവും പുതിയ മോഡൽ പോക്കോ എം7 5ജി ആണ്. ഇതിന്റെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും 8GB + 128GB വേരിയന്റിന് 10,999 രൂപയും ആണ് വില. ഇപ്പോൾ ഇത് 8,499 രൂപ പ്രാരംഭ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

സാംസങ് ഗാലക്സി A06 5G
ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ബജറ്റ് 5ജി ഫോൺ ആണിത്. ഇതിന്റെ 4GB+ 64GB മോഡലിന് 10,499 രൂപയും 4GB+ 128GB മോഡലിന് 11,499 രൂപയും 6GB+ 128GB മോഡലിന് 12,999 രൂപയുമാണ് വില. ഇപ്പോൾ ഇതിന്റെ അടിസ്ഥാന മോഡൽ 9,032 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്.


Click it and Unblock the Notifications








