Home
Mobile

ഐക്യൂ 15 വേണ്ടെങ്കിൽ, കാത്തിരിക്കേണ്ട! 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ഈ ഓപ്ഷനുണ്ട്

ഐക്യൂ ആരാധകർ ഇപ്പോൾ ആകാംക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് ഏറ്റവും പുതിയ പ്രീമിയം മോഡലായ ഐക്യൂ 15 (iQOO 15) 5ജിയുടെ ഇന്ത്യൻ ലോഞ്ചിനായിട്ടാണ്. നവംബർ 26ന് ആണ് ഇതിന്റെ ഇന്ത്യൻ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്തതിനാൽ ഈ ഫോണിന്റെ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന കാര്യവും ഏതാണ്ട് വ്യക്തമാണ്. 55000 രൂപയോട് അ‌ടുത്ത വിലയിലാണ് ഐക്യൂ 15 ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഇത്രയും വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ ഐക്യൂ ആരാധകർ ഈ ലോഞ്ചിനായി കാത്തിരിക്കേണ്ടതില്ല.

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഐക്യൂ ആരാധകരും സ്മാർട്ട്ഫോൺ പ്രേമികളും തങ്ങളുടെ ബജറ്റ് 20000 രൂപയിൽ താഴെ വിലയാണ് എങ്കിൽ പരിഗണിക്കേണ്ട ഒരു മികച്ച ഓപ്ഷനാണ് ഐക്യൂ Z സീരീസിലെ ഐക്യൂ Z10r 5ജി (iQOO Z10R 5G). ഇപ്പോൾ ഇത് ഡിസ്കൗണ്ട് സഹിതം ആമസോണിലും ഐക്യൂ വെബ്​സൈറ്റിലും വാങ്ങാൻ ലഭ്യമാണ്.

ഐക്യൂ 15 വേണ്ടെങ്കിൽ, കാത്തിരിക്കേണ്ട! 20000 രൂപയിൽ താഴെ വിലയിൽ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ Z10R 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 19,499 രൂപയും, 8GB + 256GB വേരിയന്റിന് 21,499 രൂപയും, ടോപ്പ് എൻഡ് 12GB + 256GB വേരിയന്റിന് 23,499 രൂപയുമായിരുന്നു വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഈ മോഡലുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ലിസ്റ്റ് ചെയ്തിരിക്കുന്നത് യഥാർഥ വിലയിലാണെങ്കിലും ഐക്യൂ Z10R മോഡലിന് ബാങ്ക് ഡിസ്കൗണ്ടുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌ടിസ്ഥാന മോഡലിന് 1462 രൂപയുടെയും 256GB വേരിയന്റുകൾക്ക് 1500 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ടുകൾ ആണ് ആമസോണിൽ ലഭ്യമായിട്ടുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 18,036 രൂപ വിലയിൽ സ്വന്തമാക്കാനാകും.

ഐക്യൂ 15 വേണ്ടെങ്കിൽ, കാത്തിരിക്കേണ്ട! 20000 രൂപയിൽ താഴെ വിലയിൽ

അ‌ടുത്തിടെ നടന്ന ഫെസ്റ്റിവൽ ഓഫർ സെയിലുകളിൽ ഐക്യൂ Z10r മോഡലിന് മികച്ച ഡിസ്കൗണ്ട് ഓഫറുകൾ ലഭ്യമായിരുന്നു. എന്നാൽ ഇനി അ‌ത്തരം ഓഫറുകൾ എപ്പോഴാണ് ലഭ്യമാകുകയെന്ന് പറയാനാകില്ല. ഈ സാഹചര്യത്തിൽ അ‌ടുത്തുതന്നെ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഈ ഡീലുകൾ പരിഗണിക്കാവുന്നതാണ്.

ഐക്യൂ Z10R 5ജി പ്രധാന ഫീച്ചറുകൾ

6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED ക്വാഡ് കർവ്ഡ് ഡിസ്പ്ലേയാണ് ഈ ഐക്യൂ ഫോണിലുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ്, 19.9:9 ആസ്പക്ട് റേഷ്യോ, HDR10+, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, SCHOTT Xensation α ഗ്ലാസ് പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളും ഇതിലെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് വരുന്നു.

മാലി-G615 MC2 ജിപിയു സഹിതം 2.6GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഐക്യൂ Z10R 5ജിയിലുള്ളത്. 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ എത്തുന്നു. ഫൺടച്ച് OS 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഐക്യൂ 15 വേണ്ടെങ്കിൽ, കാത്തിരിക്കേണ്ട! 20000 രൂപയിൽ താഴെ വിലയിൽ

സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഗാലക്‌സികോർ GC02M1 സെൻസർ ഉള്ള 2MP ക്യാമറ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, വരെ 4K 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും Z10R 5ജിയിൽ ഐക്യൂ നൽകിയിരിക്കുന്നു.

44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Those looking for a 5G smartphone under Rs 20,000 can buy the iQoo Z10R at a discount on Amazon. The iQoo Z10R 5G is priced at Rs 19,499 for the 8GB + 128GB base variant, Rs 21,499 for the 8GB + 256GB variant, and Rs 23,499 for the top-end 12GB + 256GB variant. Amazon is offering bank discounts of Rs 1,462 for the base model and Rs 1,500 for the 256GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X