Home
Mobile

8000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ വാങ്ങാം; റെഡ്മി, ലാവ, പോക്കോ... എല്ലാം ഉണ്ട്!

5G സ്മാർട്ട്ഫോണുകളിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽപ്പോലും 4ജി ഫോണുകൾ ഇടയ്ക്കിടയ്ക്ക് ഇറങ്ങുന്നുണ്ട്. ഈ 4ജി ഫോണുകൾ പലതും ഇറങ്ങുന്നത് കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിട്ടുകൊണ്ടാണ്. ഇത്തരം 4ജി ഫോണുകൾ കൂടുതലായും എത്തുന്നത് 8000 രൂപയിൽ താഴെ വിലയിലാണ്. കാരണം 10000 രൂപയോട് അ‌ടുത്ത വിലയിൽ ഇപ്പോൾ ധാരാളം 5ജി സ്മാർട്ട്ഫോണുകൾ ഇറങ്ങുന്നുണ്ട്. അ‌തിനാൽ അ‌വയോട് നേരിട്ട് മത്സരിക്കാൻ കഴിയാത്തതിനാൽ വില അ‌ൽപ്പം കുറച്ച് 6000 മുതൽ 8000 വരെ വിലയ്ക്കുള്ളിലാണ് 4ജി ഫോണുകൾ കൂടുതലായി എത്തുന്നത്.

വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ തേടിനടക്കുന്ന നിരവധി പേർ ഈ 4ജി ഫോണുകൾ വാങ്ങാറുണ്ട്. അ‌ത് പലപ്പോഴും കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുള്ള 5ജി ഫോണുകളെപ്പറ്റി അ‌റിയാത്തതുകൊണ്ട് കൂടി ആകാം. ഈ സാഹചര്യത്തിൽ ഇവിടെ വെറും 8000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഒരു 5ജി സ്മാർട്ട്ഫോൺ ഡീൽ പരിചയപ്പെടുത്തുന്നു.

8000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ വാങ്ങാം; റെഡ്മി, ലാവ... എല്ലാം ഉണ്ട്!

കഴിഞ്ഞ വർഷത്തിന്റെ അ‌വസാനത്തോടെ, അ‌തായത് 2024 നവംബറിൽ ഷവോമി ഇന്ത്യയിൽ പുറത്തിറക്കിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആണ് റെഡ്മി എ5 5ജി (Redmi A4 5G). ഇതിന്റെ 4GB + 64GB അ‌ടിസ്ഥാന വേരിയന്റിന് 8499 രൂപയും 4GB + 128GB വേരിയന്റിന് 9,499 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഇതിനെക്കാൾ കുറഞ്ഞ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

നിലവിൽ ആമസോണിൽ ഈ സ്മാർട്ട്ഫോൺ 7,998 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തിനാൽ ബജറ്റ് വിലയിൽ ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ഇത് മാത്രമല്ല, 8000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന മറ്റ് 5ജി ഫോണുകളും ആമസോണിൽ ഉണ്ട്. അ‌തിലൊന്നാണ് പോക്കോ സി75 5ജി (POCO C75 5G).

8000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ വാങ്ങാം; റെഡ്മി, ലാവ... എല്ലാം ഉണ്ട്!

പോക്കോ സി75 5ജി 7,699 രൂപ വിലയിൽ ആണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ യഥാർഥ വില 10999 രൂപയാണ് എന്നും ആമസോൺ പറയുന്നു. ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവയുടെ ചില 5ജി മോഡലുകളും 8000 രൂപയിൽ താഴെ വിലയിൽ ആമസോണിൽ ഉണ്ട്.

ലാവ ഷാർക്ക് 5ജി (Lava Shark 5G) ഇപ്പോൾ ആമസോണിൽ വെറും 7,999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ വിവിധ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ലഭ്യമായ ബാങ്ക് ഓഫറുകളുടെ സഹായത്താൽ 6999 രൂപ വിലയിൽ ഈ 5ജി ഫോൺ വാങ്ങാനുള്ള സൗകര്യം ആമസോണിൽ ലഭ്യമാണ്.

ഈ പറഞ്ഞ സ്മാർട്ട്ഫോണുകളിൽ ലാവ ഷാർക്ക് 5ജി ഈ വർഷം ലോഞ്ച് ചെയ്ത മോഡൽ ആണ്. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും കാഴ്ചയിൽ ഒരു പ്രീമിയം ഫോണിന്റെ പ്രതീതി ലാവ ഷാർക്ക് 5ജിക്ക് ഉണ്ട്. യൂണിസോക് T765 ചിപ്സെറ്റ് കരുത്താക്കിയാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

8000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ വാങ്ങാം; റെഡ്മി, ലാവ... എല്ലാം ഉണ്ട്!

6.75 ഇഞ്ച് HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 18W ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ IP54 റേറ്റിങ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. സ്റ്റെല്ലാർ ഗോൾഡ്, സ്റ്റെല്ലാർ ബ്ലൂ നിറങ്ങളിൽ ഈ ഫോൺ ലഭിക്കും.

More from GizBot

Best Mobiles in India

English summary
Amazon has a number of 5G smartphones available for under Rs 8,000. The Lava Shark 5G is currently listed on Amazon for just Rs 7,999. There are also various bank offers available. With the help of available bank offers, you can buy this 5G phone for as low as Rs 6,999 on Amazon. The Poco C75 5G is listed on Amazon for Rs 7,699.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X