Home
Mobile

നമ്മുടെ റേഞ്ചിലും ഇറങ്ങിയിട്ടുണ്ട് ഒന്നല്ല, ഒരുപാട് എണ്ണം! 10000 രൂപ വിലയിൽ ലഭ്യമാകുന്ന 5ജി ഫോണുകൾ

5ജി സ്മാർട്ട്ഫോൺ വാങ്ങുക എന്നത് വലിയ ചിലവുവരുന്ന കാര്യമാണ് എന്ന ഒരു തെറ്റിദ്ധാരണ ചില ആളുകൾക്കടിയിലുണ്ട്. എന്നാൽ ബജറ്റ് വിലയിലും മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ് എന്നതാണ് സത്യം. പ്രമുഖ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട്ഫോണുകൾ 10000 രൂപയോട് അ‌ടുത്ത ബജറ്റിൽ ലഭ്യമാണ്. അ‌ത്യാവശ്യം മികച്ച ഫീച്ചറുകളോടെയാണ് ഈ ഫോണുകളെത്തുന്നത്. ബജറ്റ് വിലയിൽ എത്തുന്നതിനാൽത്തന്നെ ഈ 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പനയും വളരെ സുഗമമായി നടക്കുന്നുണ്ട്. ഇതിനകം ഉയർന്ന വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ചില 5ജി സ്മാർട്ട്ഫോൺ മോഡലുകൾ ഡിസ്കൗണ്ടിൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലഭ്യമാണ്. ഇപ്പോൾ 10000 ബജറ്റിൽ വാങ്ങാവുന്ന ചില 5ജി ഫോണുകൾ പരിചയപ്പെടാം.

മോട്ടറോള ജി34 5G (Motorola G34 5G): മോട്ടറോള G34 5G ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 10,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 1000 രൂപ ഡിസ്കൗണ്ടും ലഭിക്കും. അതിനാൽ ഈ 5ജി ഫോൺ ഇപ്പോൾ 9,999 രൂപയ്ക്ക് വാങ്ങാം.

നമ്മുടെ റേഞ്ചിലും ഇറങ്ങിയിട്ടുണ്ട് ഒന്നല്ല, ഒരുപാട് എണ്ണം!

സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ്, 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 50 എംപി ഡ്യുവൽ റിയർ ക്യാമറ, 16 എംപി സെൽഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, ഡോൾബി അറ്റ്‌മോസ് ഓഡിയോ സപ്പോർട്ട്, ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങി നിരവധി മികച്ച ഫീച്ചറുകളോടെയാണ് മോട്ടറോള G34 5G ഫോൺ വരുന്നത്.

റെഡ്മി 13സി 5ജി (Redmi 13C 5G): റെഡ്മി 13സി 5ജി ഇപ്പോൾ ആമസോണിൽ 10,499 രൂപയ്ക്ക് വിൽക്കുന്നു. എന്നാൽ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ വാങ്ങുകയാണെങ്കിൽ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ ഈ ഫോൺ 9,499 രൂപയ്ക്ക് വാങ്ങാം.

നമ്മുടെ റേഞ്ചിലും ഇറങ്ങിയിട്ടുണ്ട് ഒന്നല്ല, ഒരുപാട് എണ്ണം!

ലാവ ബ്ലേസ് 5ജി (Lava Blaze 5G): 6GB റാമും 128GB സ്റ്റോറേജുമുള്ള ലാവ ബ്ലേസ് 5ജി 9,099 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ഡൈമെൻസിറ്റി 700 ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫോണെത്തുന്നത്. 50എംപി ട്രിപ്പിൾ റിയർ ക്യാമറ, 8എംപി സെൽഫി ക്യാമറ, 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ, 5000എംഎഎച്ച് ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

പോക്കോ എം6 5ജി (POCO M6 5G): 6GB റാമും 128GB സ്റ്റോറേജുമുള്ള ഈ പോക്കോ 5G സ്മാർട്ട്‌ഫോണിന് ഫ്ലിപ്പ്കാർട്ടിൽ 9,999 രൂപയാണ് വില. മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്‌സെറ്റ് ചിപ്സെറ്റ്, 6.74-ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേ, 50എംപി ഡ്യുവൽ റിയർ ക്യാമറ, 5000എംഎഎച്ച് ബാറ്ററി, 18W ഫാസ്റ്റ് ചാർജിംഗ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ഇതിലുള്ളത്.

നോക്കിയ ജി42 5ജി (Nokia G42 5G): 6GB റാമും 128GB സ്റ്റോറേജുമുള്ള നോക്കിയ G42 5G സ്മാർട്ട്‌ഫോൺ ആമസോണിൽ 9,999 രൂപയ്ക്ക് ലഭ്യമാണ്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ വാങ്ങുകയാണെങ്കിൽ 750 രൂപ ഡിസ്കൗണ്ടും ലഭിക്കും, അ‌തിനാൽ 9249 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകും.

നമ്മുടെ റേഞ്ചിലും ഇറങ്ങിയിട്ടുണ്ട് ഒന്നല്ല, ഒരുപാട് എണ്ണം!

ഐടെൽ പി55 5ജി (itel P55 5G): 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഐടെൽ P55 5G ഫോൺ 9,399 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. മീഡിയടെക് ഡൈമൻസിറ്റി 6080 ചിപ്‌സെറ്റ്, 6.6 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ, 50എംപി റിയർ ക്യാമറ, 5000എംഎഎച്ച് ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

ഈ പറഞ്ഞ സ്മാർട്ട്ഫോണുകൾ എല്ലാം 10000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്നവയാണ്. എന്നാൽ കുറച്ചുകൂടി തുക മുടക്കാൻ തയാറുള്ളവർക്ക് ഇതിനെക്കാൾ മികച്ച ഓപ്ഷനുകൾ 12000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകും എന്നതും ശ്രദ്ധിക്കണം. ഞങ്ങളുടെ കഴിഞ്ഞ രണ്ടാഴ്ച​ത്തെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഇത്തരത്തിൽ വില കുറഞ്ഞ അ‌ഞ്ചിലേറെ സ്മാർട്ട്ഫോണുകൾ കാണാനാകും.

More from GizBot

Best Mobiles in India

English summary
There are many 5G smartphones available in India under Rs 10000. Motorola G34 5G, Lava Blaze 5G, Redmi 13C 5G, Poco M6 5G, Nokia G42 5G and Itel P55 5G smartphones can now be bought for under Rs 10,000. The Redmi 13C 5G is currently selling for Rs 10,499 on Amazon. It can be bought for Rs 9,499 if you avail the bank discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X