40,000 രൂപയിൽ താഴെ വില വരുന്ന മികച്ച 5 ജി സ്മാർട്ട്‌ഫോണുകൾ
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിഭാഗം ക്രമേണ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ 5 ജി കണക്റ്റിവിറ്റിയുള്ള ധാരാളം സ്മാർട്ട്ഫോണുകൾ വിപണിയിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇന്ത്യയിൽ 5 ജി വാണിജ്യപരമായി അവതരിപ്പിക്കുവാൻ ഇനിയും മാസങ്ങൾ സമയമെടുത്തേക്കും. എന്നാൽ, ഫോണിൽ 5 ജി കണക്റ്റിവിറ്റി ഉണ്ടായിരിക്കുന്നത് ഒരു പ്രധാനപ്പെട്ട സവിശേഷത തന്നെയാണ്. കാരണം, ഭാവിയിൽ അല്ലെങ്കിൽ അടുത്തുതന്നെ 5 ജി കണക്റ്റിവിറ്റി ലഭ്യമാകുകയാണെങ്കിൽ അത് ഉപയോഗിച്ചുനോക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും എന്നതുതന്നെ. നിങ്ങൾ ഒരു പുതിയ 5 ജി സ്മാർട്ട്ഫോൺ വാങ്ങുവാനോ അല്ലെങ്കിൽ പഴയ സ്മാർട്ഫോണിൽ നിന്നും അപ്‌ഗ്രേഡ് ചെയ്യാനോ താല്പര്യമുണ്ടെങ്കിൽ ഇവിടെ പറയുന്ന ഏറ്റവും മികച്ച 5 ജി കണക്റ്റിവിറ്റിയുള്ള സ്മാർട്ഫോണുകൾ ഒന്ന് നോക്കുന്നത് നന്നായിരിക്കും.

നിങ്ങൾക്ക് ഇന്ത്യയിൽ നിന്നും 40,000 രൂപയിൽ താഴെ കണ്ടെത്താൻ കഴിയുന്ന ഏറ്റവും മികച്ച വൺപ്ലസ് 9 ആർ പോലുള്ള സ്മാർട്ട്ഫോണുകൾ പട്ടികയിൽ ഉണ്ട്. ഐക്യുഒ 7 ലെജന്റ്, എംഐ 11എക്‌സ് പ്രോ, ഓപ്പോ റെനോ 5 പ്രോ 5 ജി, റിയൽമി എക്‌സ് 7 പ്രോ 5 ജി തുടങ്ങിയ സ്മാർട്ട്ഫോണുകളും പട്ടികയിലുണ്ട്. ഇന്ത്യൻ വിപണി അടുത്ത മാസങ്ങളിൽ ഒന്നിലധികം ലോഞ്ചുകൾ കണ്ടു. 40,000 രൂപയിൽ താഴെയുള്ള 5 ജി കണക്റ്റിവിറ്റിയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ ഈ പറയുന്നവയാണ്.

വൺപ്ലസ് 9 ആർ 5ജി
ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 9 ആർ 5ജി. സ്മാർട്ട്‌ഫോണുകൾക്കുള്ള വേഗതയേറിയതും സുഗമവുമായ ചിപ്‌സെറ്റുകളിലൊന്നായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870യുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഹാർഡ്‌കോർ, കാഷ്വൽ ഗെയിമർമാർക്ക് വേണ്ടിയാണ് വൺപ്ലസ് 9 ആർ നിർമ്മിച്ചിരിക്കുന്നത്. 240 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ്, എക്‌സ്-ആക്സിസ് ലീനിയർ മോട്ടോർ, ഡോൾബി ഓഡിയോയുള്ള ശക്തമായ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, അത്യാധുനിക മൾട്ടി-ലെയർ കൂളിംഗ് സിസ്റ്റം എന്നീ സവിശേഷതകൾ വൺപ്ലസ് 9ആറിനെ സ്മാർട്ഫോണുകൾക്കിടയിൽ ഒരു മികച്ച ഗെയിമിങ് സ്മാർട്ട്‌ഫോണാക്കി മാറ്റുന്നു. 6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ ഒരു അൾട്രാ-സ്മൂത്ത് സ്ക്രോളിംഗ് ഇക്‌സ്‌പീരിയൻസ് നൽകുന്നു. 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ അടങ്ങുന്ന അഡ്വാൻസ്‌ഡ് ക്വാഡ് ക്യാമറ സെറ്റപ്പും വൺപ്ലസ് 9ആർ 5ജി നാക്കുന്നു. 16 എംപി അൾട്രാ-വൈഡ് ലെൻസ്, 5 എംപി മാക്രോ ഷൂട്ടർ, ഡെഡിക്കേറ്റഡ് മോണോ ഷൂട്ടർ എന്നിവയാണ് ഈ സ്മാർട്ഫോണിൽ ക്യാമറകൾ.

ഐക്യുഒ 7 ലെജന്റ്
120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള 6.62 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഐക്യുഒ 7 ലെജന്റ് സ്മാർട്ട്ഫോണിലും നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച കരുത്തേകുന്നത്. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും കമ്പനി ഇതിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഐക്യുഒ യുഐയിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. 48 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 13 എംപി പോർട്രെയിറ്റ് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഐക്യുഒ 7 ലെജന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവശത്ത് വീഡിയോ കോളിംഗിനും സെൽഫികൾക്കുമായി 16 എംപി സെൻസർ നൽകിയിട്ടുണ്ട്. 5 ജി കണക്റ്റിവിറ്റിയുള്ള ഈ സ്മാർട്ഫോണിൽ 66W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയുണ്ട്.

എംഐ 11 എക്‌സ് പ്രോയിൽ 92.61 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 x 2,400 പിക്‌സൽ) ഇ4 അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, 5,000,000: 1 കോൺട്രാസ്റ്റ് റേഷ്യോ എച്ച്ഡിആർ 10 + സപ്പോർട്ട്, 107.6 ശതമാനം എൻടിഎസ്‌സി കളർ സ്‌പെയ്‌സ് കവറേജ്, 100 ശതമാനം ഡിസിഐ-പി 3, എസ്‌ജിഎസ് ഐ കെയർ സർട്ടിഫിക്കേഷൻ ഫീച്ചറുകളുള്ള ഡിസ്‌പ്ലേയാണ് ഇത്. എംഐ 11 എക്‌സ് പ്രോയിൽ 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 സെൻസറാണുള്ളത്. സെൽഫികൾ പകർത്തുവാൻ എഫ് / 2.45 ലെൻസുള്ള 20 മെഗാപിക്സൽ സെൻസറുമുണ്ട്. 5 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, വൈ-ഫൈ 6, ജിപിഎസ്, എജിപിഎസ്, നാവിക് സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. എംഐ 11 എക്‌സ് പ്രോ ബ്ലൂടൂത്ത് വി5.2 ഫീച്ചർ ചെയ്തിരിക്കുന്നു. ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയാണ് ഇതിലുള്ള സെൻസറുകൾ. 33W ഫാസ്റ്റ് ചാർജിങ്, 2.5W ന് വയർഡ് റിവേഴ്സ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4,520 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ നൽകിയിട്ടുള്ളത്.

ഓപ്പോ റെനോ 5 പ്രോ 5 ജി
6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഓപ്പോ റെനോ 5 പ്രോ 5 ജിയിൽ നൽകിയിട്ടുള്ളത്. ഈ ഹാൻഡ്‌സെറ്റിൻറെ ഇടതുവശത്ത് പഞ്ച്-ഹോളും നൽകിയിട്ടുണ്ട്. 20: 9 ആസ്പെക്റ്റ് റേഷിയോയും 1080x2400 പിക്‌സൽ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്‌പ്ലേയാണ് ഇത്. ഇൻ ഡിസ്പ്ലെ ഫിങ്കർപ്രിന്റ് സെൻസറും ഈ സ്മാർട്ഫോണിലുണ്ട്. ഫിങ്കർപ്രിന്റ് സെൻസറും ഫോൺ അൺലോക്കുചെയ്യുന്നതിന് ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറും ഉപയോഗിക്കാവുന്നതാണ്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഇതിൽ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസറാണ് കരുത്തേകുന്നത്. റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1 എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഓപ്പോ ഉൾപ്പെടുത്തിയിട്ടുണ്ട്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4350mAh ബാറ്ററിയാണ് ഈ 5 ജി സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റിയൽമി എക്‌സ് 7 പ്രോ 5 ജി
ആൻഡ്രോയിഡ് 10 റിയൽമി യുഎഇ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന റിയൽമി എക്‌സ് 7 പ്രോ 5 ജിയിൽ 120Hz റിഫ്രഷ് റേറ്റ്, 240 Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 91.6 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ഡൈമെൻസിറ്റി 1000+ SoC പ്രോസസറും മാലി-ജി 77 ഗ്രാഫിക്സുമാണ് ഈ സ്മാർട്ഫോണിന് കരുത്ത് പകരുന്നത്. എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ (എഫ് / 2.25 ലെൻസ്), 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസ് (എഫ് / 2.0 ലെൻസ്), 2 മെഗാപിക്സൽ മാക്രോ ലെൻസ് (എഫ് / 2.4 ലെൻസ്) എന്നിവയാണ് മറ്റുള്ള ക്യാമറകൾ. എഫ് / 2.45 ലെൻസുള്ള 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി എക്‌സ് 7 പ്രോ 5 ജിയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








