ആപ്പിള്‍ ഐ ഫോണ്‍ 5 എസും ഐ ഫോണ്‍ സിയും കഴിഞ്ഞവര്‍ഷം ആണ് പുറത്തിറക്കിയത്. ഏറെ വൈകാതെതന്നെ ആപ്പിളിന്റെ അടുത്ത മോഡലായ ഐ ഫോണ്‍ 6-നെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. കമ്പനി ഇതുസംബന്ധിച്ച് ഔദ്യോഗികമായി യാതൊന്നും പറഞ്ഞിട്ടില്ലെങ്കിലും ഐ ഫോണ്‍ 6-നെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് യാതൊരു കുറവുമില്ല.
വ്യത്യസ്ത സ്‌ക്രീന്‍ സൈസുള്ള രണ്ട് വേരിയന്റുകള്‍ ഐ ഫോണ്‍ 6-ന് ഉണ്ടായിരിക്കുമെന്നും ഒന്ന് 5 ഇഞ്ചില്‍ താഴെയുള്ളതും രണ്ടാമത്തേത് 5.5-ഇഞ്ചിനു മുകളില്‍ ഉള്ളതും ആയിരിക്കുമെന്നാണ് അടുത്തിടെ വാള്‍ട് സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന വാര്‍ത്ത പറയുന്നത്.
അഭ്യൂഹങ്ങള്‍ ഇങ്ങനെ തുടരുന്നതിനിടെ നിലവില്‍ കേട്ട പ്രത്യേകതകളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രമുഖ ഡിസൈനറായ ഫെഡറികോ സികാര്‍സെ പുതിയ ഐ ഫോണിന്റെ മാതൃക നിര്‍മിക്കുകയുണ്ടായി. അതൊന്നു കണ്ടുനോക്കു. ഈ മാതൃകയുമായി പുതിയ ഐ ഫോണുകള്‍ക്ക് സാമ്യമുണ്ടോ എന്നറിയാന്‍ ഫോണ്‍ ലോഞ്ച് ചെയ്യുന്നതുവരെ കാത്തിരിക്കണം.
{photo-feature}
ചിത്രങ്ങള്‍ക്ക് കടപ്പാട്: Federico Ciccarese, Business Insider