ഇതൊക്കെ അറിയാതിരുന്നാൽ എങ്ങനെ ശരിയാകും! വൺപ്ലസ് ഉപയോക്താവും അറിഞ്ഞിരിക്കേണ്ട 6 പ്രധാന ഫീച്ചറുകൾ
വൺപ്ലസ് സ്‌മാർട്ട്‌ഫോണുകൾ അവയുടെ മികച്ച ഹാർഡ്‌വെയറിനും സ്ലീക്ക് ഡിസൈനിനും മാത്രമല്ല. ഓക്‌സിജൻ ഒഎസ് (OxygenOS) സവിശേഷത കൊണ്ടും വളരെ അധികം ശ്രദ്ധ നേടിയ ഒരു ഡിവൈസ് ആണ്. ക്‌ളീനും എളുപ്പവുമായ ഇൻ്റർഫേസിന് പേര് കേട്ട ഓക്സിജൻ ഒഎസ് കാര്യക്ഷമവും ബ്ലോട്ട്വെയർ രഹിതവുമായ അന്തരീക്ഷം വാഗ്ദാനം ചെയ്തുകൊണ്ട് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന ഒന്നാണ്. സമീപകാല അപ്‌ഡേറ്റുകളിൽ ഓപ്പോയുടെ ColorOSൽ നിന്നുള്ള ഘടകങ്ങൾ സംയോജിപ്പിച്ചിട്ടുണ്ടെങ്കിലും, ഓക്‌സിജൻ ഒഎസ് അങ്ങനെ തന്നെ ഒരു മാറ്റവുമില്ലാതെ നിലകൊള്ളുന്നുണ്ട്, സിമ്പിൾ ആകാനും കാര്യക്ഷമമാകാനും ആണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡിൽ നിർമ്മിച്ചതാണ്. എന്നാൽ കൂടുതൽ പരിഷ്കൃതവും പ്രതികരിക്കുന്നതുമായ ഇൻ്റർഫേസ് നൽകുന്നു. പ്രത്യേകിച്ച് ഉയർന്ന മോഡലുകളിൽ. പുതിയ സവിശേഷതകൾ അതിൻ്റെ സിഗ്നേച്ചർ മിനിമലിസ്റ്റ് സമീപനവുമായി സംയോജിപ്പിക്കുന്നതിലൂടെ, ആധുനിക പ്രവർത്തനക്ഷമതയും കൺഫയൂഷൻ ഇല്ലാത്തതുമായ അനുഭവവും വിലമതിക്കുന്ന ഉപയോക്താക്കളെ ഓക്‌സിജൻ ഒഎസ് ആകർഷിക്കുന്നത് തുടരുന്നു.

ഓരോ വൺപ്ലസ് ഉപയോക്താവും അറിഞ്ഞിരിക്കേണ്ട 6 പ്രധാന സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം. ഫോട്ടോകളിലെ പശ്ചാത്തലങ്ങളോ ഒബ്ജെക്റ്റുകളോ ആളുകളോ മൃഗങ്ങളോ നീക്കം ചെയ്യാനോ മാറ്റി സ്ഥാപിക്കാനോ ഉപയോക്താക്കളെ സഹായിക്കുന്നതിന് എഐ ഇറേസർ ടൂൾ നിങ്ങളെ സഹായിക്കും. ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഇത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. ഇത് ഉപയോക്തൃ-സൗഹൃദമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒന്നാണ്. ക്വിക്ക് എഡിറ്റുകൾ ചെയ്യാൻ സാധിക്കും എങ്കിലും അന്തിമ നിലവാരം യഥാർത്ഥ ചിത്രത്തെ ആശ്രയിച്ചിരിക്കും.
വെബ് പേജ് സമ്മറൈസേഷൻ: എഐ സമ്മറൈസ് ഫീച്ചറിന് വലിയ വെബ് പേജുകളെ ചെറുതും വായിക്കാവുന്നതുമായ സംഗ്രഹങ്ങളാക്കി മാറ്റാൻ കഴിയും. ഈ ടൂൾ വിവിധ വെബ് ബ്രൗസറുകളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. പെട്ടെന്ന് ഉള്ള വിവരങ്ങൾ ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഇത് സൗകര്യപ്രദം ആണ് എന്നതിൽ സംശയമില്ല.
കസ്റ്റമൈസ് ചെയ്യാവുന്ന ആപ്പ് റിഫ്രഷ് റേറ്റ്: നിർദ്ദിഷ്‌ട ആപ്പുകൾക്കായുള്ള റിഫ്രഷ് റേറ്റുകളിൽ ഗ്രാനുലാർ നിയന്ത്രണം ഓക്‌സിജൻ ഒഎസ് അനുവദിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു വീഡിയോ പ്ലെയറിനായി കുറഞ്ഞ റിഫ്രഷ് റേറ്റ് സജ്ജീകരിക്കാം. അല്ലെങ്കിൽ ഗെയിമിംഗ് ആപ്പുകൾക്കായി റിഫ്രഷ് റേറ്റ് വർദ്ധിപ്പിക്കാം. ഇത് പ്രകടനം മെച്ചപ്പെടുത്താനും ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാനും സഹായിക്കും.
സെൻസിറ്റീവ് വിവരങ്ങളുടെ ഓട്ടോമാറ്റിക്ക് ബ്ലർ: ഓട്ടോ പിക്സലേറ്റ് 2.0 ഫീച്ചർ സ്ക്രീൻ ഷോട്ടുകൾ എടുക്കുമ്പോൾ പേരുകളും ഫോൺ നമ്പറുകളും പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ സ്വയമേവ മങ്ങുന്നു. ഈ ഓട്ടോമാറ്റിക്ക് ബ്ലർ ഫീച്ചർ സ്വകാര്യത സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇത് ഗുണകരമാകുന്ന സാഹചര്യങ്ങൽ പല ആളുകൾക്കും ഉണ്ടാകാറുണ്ട്.
മെച്ചപ്പെടുത്തിയ ഫാസ്റ്റ് ചാർജിംഗ്: ഏറ്റവും പുതിയ മോഡലുകൾ ഉൾപ്പെടെയുള്ള വൺപ്ലസ് സ്മാർട്ട്ഫോണുകൾ അതിവേഗ ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഏറ്റവും പുതിയ മോഡലുകൾ 100W വരെ ഫാസ്റ്റ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും ബാറ്ററിയുടെ ആരോഗ്യം ഒപ്റ്റിമൈസ് ചെയ്യുന്നതിന് ബാറ്ററി സെറ്റിംഗ്സ് മെനുവിൽ നിന്ന് സ്വമേധയാ സ്മാർട്ട് റാപ്പിഡ് ചാർജിംഗ് പ്രവർത്തനക്ഷമമാക്കുന്നത് റെക്കമന്റ് ചെയ്യുന്നു.
ഹൈ പെർഫോമൻസ് മോഡ്: വൺപ്ലസ് ഫോണുകളിൽ ഹൈ പെർഫോമൻസ് മോഡ് പ്രവർത്തനക്ഷമം ആക്കുന്നത് ഗെയിമിംഗും മൊത്തത്തിൽ ഉള്ള പ്രകടനവും മെച്ചപ്പെടുത്തുന്നു. എന്നിരുന്നാലും ഇത് വർദ്ധിച്ച വൈദ്യുതി ഉപഭോഗത്തിനും ചൂട് ഉൽപാദനത്തിനും ഇടയാക്കിയേക്കാം. ബാറ്ററി സെറ്റിംഗ്സ് മെനുവിലൂടെ ഈ സെറ്റിംഗ്സ് ആക്റ്റീവ് ആക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








