HTC വണ്‍ M8- സ്മാര്‍ട്‌ഫോണിന്റെ 6 പ്രത്യേകതകള്‍!!!

Posted By:

കഴിഞ്ഞ ദിവസമാണ് തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTC അവരുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ആയ HTC വണ്‍ M8 ലോഞ്ച് ചെയ്തത്. നേരത്തെ ഇറങ്ങിയ, HTC യുടെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ എന്നു പേരെടുത്ത HTC വണ്ണിന്റെ അടുത്ത തലമുറ സ്മാര്‍ട്‌ഫോണാണ് HTC വണ്‍ M8.

അതുകൊണ്ടുതന്നെ HTC വണ്ണിനേക്കാള്‍ മേന്മകളും പുതിയ ഫോണിനുണ്ട്. HTC വണ്ണിലെ ഫുള്‍ മെറ്റല്‍ ബോഡി ഡിസൈന്‍, പുതുമയുള്ള ഫീച്ചറുകള്‍ തുടങ്ങിയവയെല്ലാം ഫോണിന്റെ പ്രത്യേകതയാണ്. !

എന്തായാലും HTC വണ്‍ M8-ന്റെ പ്രധാനപ്പെട്ട ആറ് സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പിന്‍വശത്ത് അള്‍ട്ര പിക്‌സല്‍ ക്യാമറയ്ക്കു പുറമെ ഒരു അധിക ക്യാമറ കൂടി HTC വണ്‍ M8-ല്‍ ഉണ്ട്. സെറ്റ്അപ് ഡ്യുയോ ക്യാമറ എന്നാണ് ഇത് അറിയപ്പെടുന്നത്. രണ്ടാമത്തെ ക്യാമറ ചിത്രങ്ങള്‍ എടുക്കില്ലെങ്കിലും പ്രധാന സെന്‍സര്‍ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കും. അതായത് ഫോട്ടോ എടുത്ത ശേഷം അതിന്റെ ഫോക്കസ് മാറ്റാനും വിവിധ എഫ്ക്റ്റുകള്‍ ചിത്രങ്ങള്‍ക്കു നല്‍കാനും ഇതിന് സാധിക്കും. കൂടാതെ 3 ഡി ചിത്രങ്ങള്‍ എടുക്കാനും ഒരു ചിത്രത്തിലെ വസ്തുക്കള്‍ മറ്റൊരു ചിത്രത്തില്‍ കോപിചെയ്ത് വയ്ക്കാനും സംവിധാനമുണ്ട്്

 

 

സെല്‍ഫകളാണ് ഇപ്പോഴത്തെ ധ്രാന ട്രെന്റ്. അതുകൊണ്ടുതന്നെ HTC വണ്‍ M8-ല്‍ 5 എം.പി. ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. വൈഡ് ആംഗിള്‍ ലെന്‍സും. ഇതുപയോഗിച്ച് മികച്ച നിലവാരമുള്ള സെല്‍ഫികള്‍ എടുക്കാന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല. കൂടാതെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

 

 

ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനായ 4.4.2 കിറ്റ്കാറ്റ് ആണ് HTC M8-ലെ ഒ.എസ്. ഒപ്പം HTC യുടെ സെന്‍സ് 6.0 UI-യുമുണ്ട്. തെരഞ്ഞെടുത്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍നിന്നും ന്യൂസ് സോഴ്‌സുകളില്‍ നിന്നുമുള്ള പേഴ്‌സൊണലൈസ്ഡ് അപ്‌ഡേറ്റുകള്‍ ലഭ്യമാക്കാന്‍ പുതിയ ഫോണിന് സാധിക്കും. കൂടാതെ രണ്ടുതവണ ടാപ് ചെയ്താല്‍ ലോക് ആക്കാനും അണ്‍ലോക് ആക്കാനും കഴിയുന്ന സംവിധാനവും പ്രത്യേകതകളാണ്.

 

HTC വണ്ണില്‍ നിന്നു വ്യത്യസ്തമായി 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയാണ് HTC വണ്‍ M8-ല്‍ ഉള്ളത്. നിലവില്‍ സാംസങ്ങ് ഗാലക്‌സി S5-ല്‍ മാത്രമാണ് ഇത്രയും വലിയ മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് ഉള്ളത്. സാധാരണ ഫോണുകളില്‍ പരമാവധി കണ്ടുവരുന്നത് 64 ജി.ബിയാണ്.

 

 

TDD LTE 4G ബാന്‍ഡും FDD LTE ബാന്‍ഡും HTC വണ്‍ M8 സപ്പോര്‍ട് ചെയ്യും. അതായത് ഇന്ത്യയിലെ അനുവദനീയമായ 4 ജി ബാന്‍ഡ് ഫ്രീക്വന്‍സിയും (എയര്‍ടെല്‍, റിലയന്‍സ് എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ 4 ജി സര്‍വീസ് ലഭ്യമാക്കുന്നത്) വിദേശത്തെ 4 ജി ഫ്രീക്വന്‍സിയും ഒരുപോലെ സപ്പോര്‍ട് ചെയ്യും. നിലവില്‍ ആപ്പിള്‍ ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 5 സി, എല്‍.ജി. ജി 2 LTE വേരിയന്റ്, സോളൊ LT900 എന്നീ ഫോണുകള്‍ മാത്രമാണ് ഇന്ത്യയിലെ 4 ജി ബാന്‍ഡ് സപ്പോര്‍ട് ചെയ്യുന്നത്.

 

നോട്ടിഫിക്കേഷനുകള്‍ വരുമ്പോള്‍ പ്രത്യേക രീതിയില്‍ ലൈറ്റ് തെളിയുന്ന ഡോട് വ്യൂ ഫ് ളിപ് കവറാണ് ഫോണിന്റെ പ്രത്യേകത. ഫോണില്‍ LED മാതൃകയില്‍ കാണുന്ന ചെറിയ പോയന്റുകളാണ് ലൈറ്റ് തെളിയിക്കുന്നത്. സമയം, കാലാവസ്ഥ, കോളുകള്‍, മെസേജ് തുടങ്ങിയവയുടെയെല്ലാം നോട്ടിഫിക്കേഷന്‍ ഇത്തരത്തില്‍ ലഭ്യമാവും. കൂടാതെ കവര്‍ തുറക്കാതെ തന്നെ കോളുകള്‍ സ്വീകരിക്കാനും വോയ്‌സ് കമാന്‍ഡ് ഉപയോഗിച്ച് കോള്‍ ചെയ്യാനും കഴിയും. നീല, പച്ച, ഓറഞ്ച്, പര്‍പിള്‍ എന്നീ നിറങ്ങളില്‍ ഫ് ളിപ്കവര്‍ ലഭ്യമാവും. എന്നാല്‍ ഇത് ഫോണിന്റെ കൂടെ സൗജന്യമായി ലഭിക്കില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot