മലയാളം വായിക്കാവുന്ന 6 പ്രമുഖ മൊബൈലുകള്‍

മൊബൈലുകളെക്കുറിച്ച് പറയുന്നതിന് മുന്‍പായി അല്‍പ്പം ഭാഷാ പുരാണം. നമ്മുടെ ഭാഷയെക്കുറിച്ച് അല്‍പ്പം സ്ഥിതി വിവരകണക്കുകള്‍. ലോക ഭാഷകളുമായും രാജ്യത്ത് മറ്റ് ഭാഷകളുമായും താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്ന് സൂചിപ്പിക്കാന്‍ കുറച്ച് വസ്തുതകള്‍.

രാജ്യത്ത് കേരളത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കുന്ന ഭാഷയാണ് മലയാളം. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടകം, തെലുങ്കാന തുടങ്ങിയവയുമായി താരതമ്യതപ്പെടുത്തുമ്പോള്‍ തുലോം ചെറുത്. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിലാണ്് പെടുന്നത്. രാജ്യത്ത് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ കൂടിയായി മലയാളം മാറിയത് നമ്മുടെ സ്വകാര്യ അഹങ്കാരമായി.

മലയാളത്തെ ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതുകൊണ്ടാണ്. മാത്രമല്ല നമ്മുടെ സംസ്ഥാനത്ത് ഭരണഭാഷയായി കൂടി ഉപയോഗിക്കുന്നത് മലയാളമാണ്. കേരളത്തിനും ലക്ഷദ്വീപിനും പുറമേ ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിക്കുന്നുണ്ട്. യു എ ഇ-യിലെ നാലു ഔദ്യോഗിക ഭാഷകളില്‍ ഒന്നായിട്ടാണ് മലയാളം പരിഗണിക്കപ്പെടുന്നത്.

മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം കണക്കിലെടുത്ത് കേരളീയര്‍ എന്നും വിളിക്കുന്നു. ലോകത്താകമാനം നിലവില്‍ ഏകദേശം 3.75 കോടി ജനങ്ങളാണ് മലയാള ഭാഷ സംസാരിക്കുന്നത്.

മലയാള ഭാഷയുടെ ഈ സ്ഥിതി വിവരകണക്കുകള്‍ പറഞ്ഞത്, സാങ്കേതിക വിദ്യ പ്രത്യകിച്ച് മൊബൈല്‍ സാങ്കേതിക വിദ്യ കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ മലയാളി ചിന്തിക്കുന്ന ഭാഷാ അതായത് മലയാളം തങ്ങള്‍ ഉപയോഗിക്കുന്ന മൊബൈലില്‍ കൂടി കിട്ടിയാല്‍ അത് ഇരട്ടി മധുരമാകുമെന്ന് സൂചിപ്പിക്കാനാണ്. മാത്രമല്ല, ചെറുതെങ്കിലും പ്രൗഢ ഗംഭീരമായ ഒരു ഭാഷയാണ് നമ്മുടേതെന്ന് വ്യക്തമാക്കാനും.

ഹിന്ദി, പഞ്ചാബി, ബംഗാളി, തമിഴ്, തെലുങ്കു, കന്നട, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളെപോലെ തന്നെ മലയാളവും സാധാരണക്കാരന്റെ നിത്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തീര്‍ന്നിരിക്കുന്ന മൊബൈലുകളില്‍ നമുക്ക് വായിക്കാനും എഴുതാനും സാധിക്കുന്നതാണ്. ഇത്തരത്തില്‍ മലയാളം വായിക്കാന്‍ സാധിക്കുന്ന 6 സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ.

ഇനി അഥവാ നിങ്ങളുടെ മൊബെലില്‍ മലയാളം വായിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, ആന്‍ഡ്രോയിഡില്‍ മലയാളം കീബോര്‍ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് മലയാളം എഴുതാനും വായിക്കാനും സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ടിസി എ320ഇ ഡിസൈര്‍ സി-യുടെ പ്രധാന സവിശേഷതകള്‍
Android v4.0 (Ice Cream Sandwich) OS
5 MP Primary Camera
3.5-inch Capacitive Touchscreen
600 MHz Scorpion Processor
Wi-Fi Enabled
Expandable Storage Capacity of 32 GB

എച്ച്ടിസി വണ്‍ വി ടി320-ന്റെ പ്രധാന സവിശേഷതകള്‍
Android v4.0 (Ice Cream Sandwich) OS
5 MP Primary Camera
3.7-inch Super LCD 2 Touchscreen
1 GHz Processor
HD Recording
Wi-Fi Enabled
Expandable Storage Capacity of 32 GB

എച്ച്ടിസി വണ്‍ എക്‌സ് എസ്720ഇ-യുടെ പ്രധാന സവിശേഷതകള്‍
Android v4.0 (Ice Cream Sandwich) OS
Internal Storage Capacity of 32 GB
1.3 MP Secondary Camera
1.5 GHz Quad Core Processor
Full HD Recording
8 MP Primary Camera
4.7-inch Super LCD 2 Touchscreen
No microSD Slot
Micro SIM Only

സാംസഗ് ഗ്യാലക്‌സി ടാബ് 3 ടി211 ടാബ്‌ലറ്റിന്റെ പ്രധാന സവിശേഷതകള്‍
1.3 MP Secondary Camera
1.2 GHz Dual Core Processor
Android v4.1 (Jelly Bean) OS
Wi-Fi Enabled
3 MP Primary Camera
7-inch TFT Capacitive Touchscreen
Expandable Storage Capacity of 32 GB

സാംസഗ് ഗ്യാലക്‌സി എസ്4 19500-ന്റെ പ്രധാന സവിശേഷതകള്‍
S Translater
Dual Shot
Recording
Smart Scroll
Samsung WatchON
Slimmer Yet Stronger
Smart Pause
Group Play: Music Sharing
Air View or Air Gesture
Optical Reading
ChatON: Dual Video Call

സാംസഗ് ഗ്യാലക്‌സി ഗ്രാന്‍ഡ് നിയൊ ജിടി-19060-ന്റെ പ്രധാന സവിശേഷതകള്‍
Expandable Storage Capacity of 64 GB
Multi Window Screen
Android v4.2 (Jelly Bean) OS
Dual Smart SIM
DLNA Support
Pop-up Play
8 GB Internal Memory
1.2 GHz Quad Core Processor

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot