സെപ്റ്റംബറില്‍ കണ്ണുനട്ട് വന്‍കിട സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍

By Bijesh
|

ദീപവലി, ദസറ ആഘോഷങ്ങള്‍ അടുത്തെത്തിയതോടെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വീപണയും സജീവമായിരിക്കുകയാണ്. സെപ്റ്റംബറില്‍ സാംസങ്ങ്, ആപ്പിള്‍, സോണി തുടങ്ങിയ വന്‍കിട ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ അവരുടെ പുതിയ മോഡലുകള്‍ വവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

 

ആപ്പിള്‍ ഐഫോണ്‍ 5 സി, 5 എസ് എന്നീ രണ്ടു മോഡലുകള്‍ അടുത്തമാസം ലോഞ്ച് ചെയ്യുമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. സാംസങ്ങാകട്ടെ നോട്ട് 3 യുമായാണ് എത്തുന്നത്. ഇത് നേരത്തെ പ്രഖ്യാപിച്ചതുമാണ്. അതോടൊപ്പം അവരുടെ ആദ്യത്തെ സ്മാര്‍ട്ട് വാച്ചും പുറത്തിറക്കുമെന്ന് അഭ്യുഹുമണ്ട്.

ഗിസ്‌ബോട്ട് ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സെപ്റ്റംബറില്‍ പുതിയ മോഡലുമായി എത്തുന്ന മറ്റൊരു മുന്‍ നിര കമ്പനി സോണിയാണ്. നോക്കിയ, സാംസങ്ങ് തുടങ്ങിയ എതിരാളികളുടെ ഉയര്‍ന്ന കാമറാ ഫോണുകളോട് മത്സരിക്കാനാണ് സോണി പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുന്നത്.

എച്ച്.ടി.സി, ലെനോവൊ, ബ്ലാക്ക് ബെറി തുടങ്ങിയ കമ്പനകളും പുതിയ ഫോണ്‍ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്. അടുത്തമാസം ഇറങ്ങാനിരിക്കുന്ന മുന്‍നിര കമ്പനികളുടെ ഫോണുകള്‍ ഏതെല്ലാമെന്നു നോക്കാം...

പുതിയ കോണ്‍സെപ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി നോട്ട് 3

സാംസങ്ങ് ഗാലക്‌സി നോട്ട് 3

പ്രധാനമായും കറുപ്പ് വെളുപ്പ് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ഇറങ്ങുക എന്നാണറിയുന്നത്. സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 3 ജി.ബി. RAM, 5.7 ഇഞ്ച് AMOLED ഡിസ്‌പ്ലെ, 13 എം.പി. കാമറ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. മികച്ച ബാറ്ററി ബാക്ക്അപ് ആയിരിക്കും നോട്ട് 3-യുടെ ഏറ്റവും വലിയ സവിശേഷത. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.3 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.

 

സോണി എക്‌സ്പീരിയ Z1 (ഹൊനാമി)

സോണി എക്‌സ്പീരിയ Z1 (ഹൊനാമി)

കാഴ്ചയില്‍ എക്‌സ്പീരിയ Z, എക്‌സ്പീരിയ Z അള്‍ട്ര എന്നിവയ്ക്കു സമാനമായിരിക്കും എക്‌സ്പീരിയ Z1-ന് എന്നാണ് കരുതുന്നത്. ഹാര്‍ഡ് വെയര്‍ എടുത്താല്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറായിരിക്കും ഉണ്ടാവുക. 2 ജി.ബി. റാം, വീഡിയോ റെക്കോഡിംഗ് സൗകര്യത്തോടു കൂടിയ 20 എം.പി. കാമറ എന്നിവയും ഫോണിലുണ്ടാകുമെന്നാണ് കരുതുന്നത്.

 

എച്ച്.ടി.സി. വണ്‍ മാക്‌സ്
 

എച്ച്.ടി.സി. വണ്‍ മാക്‌സ്

എച്ച്്.ടി.സി വണ്ണിലേതുപോലെ അലുമിനിയം ബോഡിയായിരിക്കും വണ്‍ മാക്‌സിനുണ്ടാവുക. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഉയര്‍ന്ന പിക്‌സലുളള കാമറ, ഫുള്‍ എച്ച്്.ഡി. 5.9 ഇഞ്ച് സ്‌ക്രീന്‍, ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. കൂടുതല്‍ ശക്തിയുള്ള ബാറ്ററിയും ഉണ്ടാകുമെന്നറിയുന്നു.

 

ഐ ഫോണ്‍ 5 എസ്, 5 സി

ഐ ഫോണ്‍ 5 എസ്, 5 സി

തൊട്ടു മുമ്പ് ഇറങ്ങിയ ആപ്പിളിന്റെ രണ്ട് ഹാന്‍ഡ് സെറ്റുകള്‍ ഉപഭോക്താക്കളെ കാര്യമായി ആവേശം കൊള്ളിച്ചിരുന്നില്ല. അതുകൊണ്ടതന്നെ ഐ ഫോണ്‍ 5 എസും 5 സിയും വിപ്ലവകരമായ മാറ്റങ്ങളുമായിട്ടായിരിക്കും ഇറങ്ങുക എന്നറിയുന്നു. റെറ്റിന ഡിസ്‌പ്ലെ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ഈ മോഡലുകളില്‍ ഉണ്ടാകുമെങ്കിലും സ്‌ക്രീന്‍ സൈസ് വര്‍ദ്ധിപ്പിക്കുമോ എന്ന് ഉറപ്പില്ല. പതിവു നറങ്ങള്‍ക്കൊപ്പം ഗോള്‍ഡന്‍ കളറിലും ഈ ഹാന്‍ഡ്‌സെറ്റുകള്‍ ഇറങ്ങിയേക്കും. ഐഫോണ്‍ 5 എസിന് A7 ക്വാഡ്‌കോര്‍ പ്രൊസസറും 2 ജി.ബി. റാമും ഉണ്ടാകുമെന്നാണ് കരുതുന്നത്. വില കുറാവായിരിക്കുമെന്ന് പ്രചരിക്കുന്ന ഐ ഫോണ്‍ 5 സി മുന്‍പ് കേട്ടതുപോലെ പ്ലാസ്റ്റിക് കേസുമായിട്ടായിരിക്കും ഇറങ്ങുക.

 

ബ്ലാക്ക്‌ബെറി Z30

ബ്ലാക്ക്‌ബെറി Z30

ബ്ലാക്ക്‌ബെറി 10 ഒ.എസിന്റെ ഏറ്റവും പുതിയ വേര്‍ഷനുമായിട്ടായിരിക്കും Z30 ഇറങ്ങുക. 720p ഡിസ്‌പ്ലെ, 8 എം.പി. പ്രൈമറി കാമറ, 2 എം.പി. ഫ്രണ്ട് കാമറ എന്നിവയും ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്.

 

ലെനോവൊ K910

ലെനോവൊ K910

ആന്‍ഡ്രോയ്ഡ് ജെല്ലി ബീനിന്റെ പുതിയ വേര്‍ഷനുമായി ഇറങ്ങുന്ന ലെനോവൊ K10-ന് 1920-1280 പിക്‌സലോടുകൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെയായിരിക്കും ഉണ്ടാവുക. 2.2 GHz ക്വാള്‍കോം പ്രൊസസര്‍ ആയിരിക്കും ഉപയോഗിക്കുക.

 

സെപ്റ്റംബറില്‍ കണ്ണുനട്ട് വന്‍കിട സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X