വൺപ്ലസ് 6T വാങ്ങാനും വാങ്ങാതിരിക്കാനുമുള്ള 6 കാരണങ്ങൾ!

|

ഏതായാലും വൺപ്ലസ് 6T ഈ മാസം അവസാനം എത്തുകയാണല്ലോ.. വൺപ്ലസ് ആരാധകരും മറ്റു സ്മാർട്ഫോൺ പ്രേമികളുമെല്ലാം ഏറെ പ്രതീക്ഷിയോടെയാണ് ഫോണിനായി കാത്തിരിക്കുന്നത്. ഇൻ സ്ക്രീൻ ഫിംഗർ പ്രിന്റും വാട്ടർ പ്രൂഫ് സൗകര്യങ്ങളുമടക്കം ചെറുതല്ലാത്ത മാറ്റങ്ങൾ പുതിയ വേരിയന്റിൽ ഉണ്ടെങ്കിലും കൂടെ വൺപ്ലസ് 6T വാങ്ങാതിരിക്കാനുമുണ്ട് ചില കാര്യങ്ങൾ. അതിനാൽ തന്നെ അവ വായിച്ചിട്ട് നിങ്ങൾക്ക് തീരുമാനിക്കാൻ പറ്റും പുതിയ വൺപ്ലസ് 6T വാങ്ങണോ എന്ന്.

 

1. അതേ പ്രൊസസർ

1. അതേ പ്രൊസസർ

വേഗതയുടെ കാര്യത്തിൽ പുതിയ വൺപ്ലസ് 6Tയിൽ എത്തുമ്പോൾ യാതൊരു മാറ്റവും പ്രതീക്ഷിക്കേണ്ട. നമ്മൾ വൺപ്ലസ് 6ൽ കണ്ട അതേ Snapdragon 845 പ്രൊസസർ തന്നെയാണ് ഇവിടെ പുതിയ മോഡലിലും കാണാൻ കഴിയുക.

2. ഹെഡ്‍ഫോൺ ജാക്ക് ഒരു പ്രശ്നമായേക്കും..

2. ഹെഡ്‍ഫോൺ ജാക്ക് ഒരു പ്രശ്നമായേക്കും..

പുതിയ വൺപ്ലസ് 6T എത്തുന്നത് ഹെഡ്‍ഫോൺ ജാക്ക് ഇല്ലാതെയാണെന്ന കാര്യം നമ്മൾ ഇതിനോടകം അറിഞ്ഞ കാര്യമാണ്. ഒന്നുകിൽ വയർലെസ്സ് യുഎസ്ബി ടൈപ്പ് സി ബുള്ളെറ്റ് ഹെഡ്സെറ്റ് ഉപയോഗിക്കേണ്ടി വരും, അല്ലെങ്കിൽ ബ്ലൂടൂത്ത് ആയി ഹെഡ്സെറ്റ് ഉപയോഗിക്കേണ്ടി വരും. ഇത് എല്ലാവര്ക്കും ഒരേപോലെ ബോധിക്കണമെന്നില്ല.

3. മാറ്റമില്ലാത്ത ഓപ്പറേറ്റിങ് സിസ്റ്റം
 

3. മാറ്റമില്ലാത്ത ഓപ്പറേറ്റിങ് സിസ്റ്റം

വൺപ്ലസ് 6 ആയാലും 6T ആയാലും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യത്തിൽ യാതൊരു മാറ്റവും ഉണ്ടാവില്ല. രണ്ടു മോഡലുകളിലും ഒരേപോലെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 9 ആണ് ഉള്ളത്.

വാങ്ങാനുള്ള 3 കാരണങ്ങൾ

1. ഇൻ സ്ക്രീൻ ഫിംഗര്പ്രിന്റ്റ് സ്‌കാനർ

1. ഇൻ സ്ക്രീൻ ഫിംഗര്പ്രിന്റ്റ് സ്‌കാനർ

വൺപ്ലസ് 6ൽ ലഭ്യമല്ലാത്ത ഒരു പ്രധാന സൗകര്യം. ഡിസ്പ്ളേയിൽ തന്നെ ഫോൺ അൺലോക്ക് ചെയ്യുന്ന ഫിംഗർ പ്രിന്റ് സ്കാനർ സൗകര്യം തീർച്ചയായും വൺപ്ലസ് 6Tയുടെ സവിശേഷത മാത്രമായാണ്.

2. വാട്ടർ പ്രൂഫ് സൗകര്യം

2. വാട്ടർ പ്രൂഫ് സൗകര്യം

വൺപ്ലസ് 6ൽ നിന്നും 6Tയിൽ എത്തുമ്പോൾ ലഭ്യമാകുന്ന മറ്റൊരു സവിശേഷതയാണ് വാട്ടർ പ്രൂഫ് സ്വകാര്യം. IP റേറ്റിങ് ഒന്നും ഇല്ലാത്തതിനാൽ ഫോണും കൊണ്ട് വെള്ളത്തിൽ മുങ്ങാനും ഒന്നും കഴിയില്ലെങ്കിലും ചെറിയ തോതിലുള്ള വെള്ളവും പൊടിയുമെല്ലാം തടയാൻ ഫോണിന് സാധിക്കും.

3. അല്പം മെച്ചപ്പെട്ട ബാറ്ററി

3. അല്പം മെച്ചപ്പെട്ട ബാറ്ററി

ഇതും സാരമായ ഒരു മാറ്റമായി കാണാൻ ഒന്നും പറ്റില്ല. എങ്കിലും ചെറുതാണെങ്കിലും മാറ്റം തന്നെയാണല്ലോ. വൺപ്ലസ് 6ൽ 3300 mAh ആണ് ബാറ്ററി എങ്കിൽ 6Tയിൽ അത് 3700 mAh ആയി ഉയർന്നിട്ടുണ്ട്. ഈയൊരു വിത്യാസം നമുക്ക് അനുഭവപ്പെടും.

ഇനി വാങ്ങണോ വേണ്ടയോ..

ഇനി വാങ്ങണോ വേണ്ടയോ..

ഒരു വൺപ്ലസ് ആരാധകൻ എന്ന നിലയിൽ അല്ലെങ്കിൽ ഇൻ സ്ക്രീൻ ഫിംഗർ പ്രിന്റ് ഉപയോഗിക്കാൻ താല്പര്യമുള്ള ആൾ ആണെങ്കിൽ നോച്ചിന് പകരം വാട്ടർ ഡ്രോപ്പ് നോച്ച് ഉപയോഗിക്കണമെങ്കിൽ ധൈര്യമായി 6T എടുക്കാം. അല്ലാത്ത പക്ഷം വൺപ്ലസ് 6ൽ തന്നെ തുടരുന്നതാവും നന്നാവുക. ഇനി 6T ഇറങ്ങിയാൽ അധികം വൈകാതെ തന്നെ വൺപ്ലസ് 7ഉം വരുമല്ലോ. അത് വാങ്ങുന്നതാവും അത്തരക്കാർക്ക് നല്ലത്.

<strong>14,999 രൂപക്ക് ഗംഭീര സവിശേഷതകളുമായി ഓണർ 8X; വാങ്ങാൻ ഈ 8 കാരണങ്ങൾ മതി!!</strong>14,999 രൂപക്ക് ഗംഭീര സവിശേഷതകളുമായി ഓണർ 8X; വാങ്ങാൻ ഈ 8 കാരണങ്ങൾ മതി!!

Best Mobiles in India

English summary
6 Reasons to Buy and Not to Buy Oneplus 6T.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X