പ്രീമിയം ഫീച്ചറുകളുമായി ലോഞ്ചിനൊരുങ്ങി പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ
ദിവസങ്ങൾക്ക് മുമ്പാണ് പോക്കോ എം4 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 810 എസ്ഒസി, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകളുമായെത്തിയ പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ആരാധകരെ നിരാശപ്പെടുത്താത്ത പെർഫോമൻസ് നൽകുന്നുണ്ട്. ഇപ്പോഴിതാ പോക്കോ തങ്ങളുടെ എക്സ് സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോക്കോ എക്സ്3 സ്മാർട്ട്ഫോണിന്റെ പിൻഗാമി എന്ന നിലയിലാണ് പോക്കോ പുതിയ സ്മാർട്ട്ഫോൺ രാജ്യത്ത് അവതരിപ്പിക്കുന്നത്.

ചൈനയിൽ റെഡ്മി നോട്ട് 11ഇ പ്രോ 5ജി എന്ന പേരിലാവും ഷവോമി ഈ ഡിവൈസ് അവതരിപ്പിക്കുക. ഇന്ത്യയിലും ആഗോള വിപണിയിലും പോക്കോ എക്സ്4 പ്രോ 5ജി എന്ന പേരിലും പുതിയ ഡിവൈസ് അവതരിപ്പിക്കപ്പെടാനാണ് സാധ്യത. ഈ പുതിയ സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വേരിയന്റ് നേരത്തെ ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പോക്കോ എം4 പ്രോ 5ജി ലോഞ്ച് ഇവന്റിലും പുതിയ പോക്കോ സ്മാർട്ട്ഫോൺ ടീസ് ചെയ്യപ്പെട്ടിരുന്നു.

അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം പോക്കോ എക്സ്4 പ്രോ 5ജിയിൽ കമ്പനി 64 മെഗാപിക്സൽ പ്രൈമറി ക്യാമറ ഓഫർ ചെയ്യാൻ ആണ് സാധ്യത. മാത്രമല്ല പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിളും 2 മെഗാപിക്സൽ മാക്രോ ക്യാമറയും നൽകും പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ മറ്റ് സവിശേഷതകളെ സംബന്ധിച്ചിടത്തോളം, നിറവും ബാക്ക് പാനൽ രൂപകൽപ്പനയും ഒഴികെ ഇത് റെഡ്മി നോട്ട് 11 പ്രോ 5 ജിയുമായി പുതിയ ഡിവൈസ് നല്ല സാമ്യം പുലർത്താനും സാധ്യതയുണ്ട്. സെൽഫികൾ എടുക്കാൻ 16 എംപി ഫ്രണ്ട് ക്യാമറകളും ഡിവൈസിൽ നൽകിയിരിക്കുന്നു.

അടുത്തിടെ പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിന്റേതെന്ന് കരുതുന്ന ചില സ്ക്രീൻഷോട്ടുകൾ ടിപ്സ്റ്റർ മുകുൾ ശർമ പങ്ക് വച്ചിരുന്നു. മലേഷ്യൻ സർട്ടിഫിക്കേഷൻ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോണിന്റെ സ്ക്രീൻഷോട്ടുകളാണ് മുകുൾ ശർമ ഷെയർ ചെയ്തിരിക്കുന്നത്. 2200226PG എന്ന മോഡൽ നമ്പരിലുള്ള ഡിവൈസ് ആണിത്. പോക്കോ എക്സ്4 പ്രോ 5ജിയുടെ ആഗോള വേരിയന്റ് ആണിതെന്നാണ് കരുതപ്പെടുന്നത്. സമാനമായ സ്മാർട്ട്ഫോൺ ഇന്ത്യൻ സർട്ടിഫിക്കേഷൻ സൈറ്റിൽ ( ബിഐഎസ് ) 2201116PI എന്ന പേരിൽ ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ഈ സ്മാർട്ട്ഫോൺ എഫ്സിസി സർട്ടിഫിക്കേഷൻ സൈറ്റിലും കണ്ടെത്തിയിട്ടുണ്ട്. എംഐയുഐ 13 ഓപ്പറേറ്റിങ് സിസ്റ്റവും എൻഎഫ്സിയ്ക്കും പുതിയ സ്മാർട്ട്ഫോണിൽ സപ്പോർട്ട് ലഭിക്കും.

പുതിയ പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ പ്രതീക്ഷിക്കപ്പെടുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റും പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. 8 ജിബി വരെയുള്ള എൽപിഡിഡിആർ4എക്സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജും പുതിയ പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉണ്ടാകും. സ്നാപ്പ്ഡ്രാഗൺ 695 ചിപ്പ്സെറ്റും പുതിയ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.

പുതിയ പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാവും കമ്പനി നൽകുക. 67 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പുതിയ ഡിവൈസിൽ പ്രതീക്ഷിക്കപ്പെടുന്നു. ഇതിന് പുറമെ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഐആർ ബ്ലാസ്റ്റർ എന്നിവയും പുതിയ പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ കാണുമെന്ന് കരുതാവുന്നതാണ്. ആൻഡ്രോയിഡ് 11 ബേസ് ചെയ്തുള്ള എംഐയുഐ 13ലായിരിക്കും പുതിയ പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications