Home
Mobile

8,000 രൂപയിൽ താഴെ വിലയും 6 ജിബി റാമും; വിപണി പിടിക്കാൻ ടെക്നോയുടെ പുതിയ സ്പാർക്ക് സീരീസ് സ്മാർട്ട്ഫോൺ

വളരെപ്പെട്ടെന്നാണ് ടെക്നോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ജനപ്രിയമായത്. കുറഞ്ഞ വിലയിൽ നിറയെ ഫീച്ചറുകൾ നൽകുന്നു എന്നതാണ് ടെക്നോ സ്മാർട്ട്ഫോണുകളുടെ സവിശേഷത. അടുത്തിടെ ടെക്നോയുടെ ഇന്ത്യയിലെ ആദ്യ 5ജി സ്മാർട്ട്ഫോണും വിപണിയിൽ എത്തിയിരുന്നു. ഈ നിരയിലേക്ക് പുതിയൊരു സ്മാർട്ട്ഫോണും കൂടി കമ്പനി അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെക്നോയുടെ തന്നെ സ്പാർക്ക് സീരീസിലാവും പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുക. 6 ജിബി റാം തുടങ്ങിയ ഫീച്ചറുകളും ഈ പുതിയ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നു.

പുതിയ ടെക്നോ സ്പാർക്ക് സ്മാർട്ട്ഫോൺ

പുതിയ ടെക്നോ സ്പാർക്ക് സ്മാർട്ട്ഫോൺ

ടെക്നോ സ്പാർക്ക് സീരീസ് താങ്ങാനാവുന്ന വിലയിൽ ഫീച്ചർ സമ്പന്നമായ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നു. സ്പാർക്ക് സീരീസിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുന്ന കാര്യം ബ്രാൻഡ് തന്നെ സ്ഥിരീകരിച്ചിരുന്നു. അതേ സമയം പുതിയ ടെക്നോ സ്പാർക്ക് ഫോണിന്റെ ഫീച്ചറുകളും മറ്റും സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എന്നാൽ തന്നെയും പുതിയ ടെക്നോ സ്പാർക്ക് ഫോൺ 6 ജിബി റാം ഫീച്ചർ ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പിക്കാവുന്നതാണ്.

ടെക്നോ

അത് മാത്രമല്ല. വരാനിരിക്കുന്ന ടെക്നോ സ്പാർക്ക് സ്മാർട്ട്‌ഫോണിന്റെ വിലയും പുറത്ത് വന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. 8,000 രൂപയിൽ താഴെ വിലയിൽ ആയിരിക്കും പുതിയ ടെക്നോ സ്പാർക്ക് ഫോൺ വിപണിയിൽ എത്തുക. കൂടാതെ, ആമസോൺ, ടെക്‌നോ ഇന്ത്യ വെബ്‌സൈറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലായിരിക്കും സ്പാർക്ക് സീരീസിലെ പുതിയ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുക. 8,000 രൂപയിൽ താഴെ 6 ജിബി റാമുമായി ഒരു സ്മാർട്ട്ഫോൺ. സെഗ്മെന്റിൽ മത്സരം കടുക്കും എന്ന് ഉറപ്പ്. എന്നാൽ പുതിയ ഡിവൈസ് പായ്ക്ക് ചെയ്യുന്ന മറ്റ് ഫീച്ചറുകൾ എന്തൊക്കെയായിരിക്കും എന്നും അറിയേണ്ടതുണ്ട്.

സ്മാർട്ട്ഫോൺ

20,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റിൽ സ്മാർട്ട്ഫോണുകൾ 4 ജിബി അല്ലെങ്കിൽ 6ജിബി റാം ഓപ്ഷനുകൾ ഫീച്ചർ ചെയ്യുന്നത് സാധാരണമാണ്. വില ഉയർന്ന് നിൽക്കുന്നുണ്ടെങ്കിലും നിരവധി പ്രീമിയം ഫീച്ചറുകളും ഈ കാറ്റഗറിയിലെ സ്മാർട്ട്ഫോണുകൾ ഫീച്ചർ ചെയ്യുന്നുണ്ട്. മികച്ച ക്യാമറ ഫീച്ചറുകൾ, സ്റ്റൈലിഷ് ഡിസൈനുകൾ, ബാറ്ററി ബാക്കപ്പ് എന്നിവയെല്ലാം ഈ സെഗ്മെന്റിന്റെ പ്രത്യേകതയാണ്.

കാറ്റഗറി

ഈ കാറ്റഗറിയിലെ പ്രീമിയം ഫീച്ചറുകളിൽ ഒന്നായ 6 ജിബി റാം ഓപ്ഷൻ ബജറ്റ് സെക്ഷനിൽ അവതരിപ്പിക്കുന്നു എന്നത് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശം സൃഷ്ടിക്കുന്ന കാര്യം തന്നെയാണ്. എങ്കിലും മറ്റ് ഫീച്ചറുകളിൽ പിന്നോട്ട് പോകാനും ഇത് കാരണം ആയേക്കാം. ഉദാഹരണത്തിന്, ഒരു ബേസിക്ക് ക്യാമറ സജ്ജീകരണവും ഒരു സാധാരണ സ്മാർട്ട്ഫോൺ രൂപകൽപ്പനയും നമുക്ക് പ്രതീക്ഷിക്കാം. ഇതെല്ലാം വിലയിരുത്തലുകൾ മാത്രമാണെന്നും യൂസേഴ്സ് മനസിലാക്കണം.

പുതിയ ടെക്‌നോ ഫോണുകൾ

പുതിയ ടെക്‌നോ ഫോണുകൾ

നേരത്തെ സൂചിപ്പിച്ചത് പോലെ, ടെക്നോ ഇന്ത്യയിൽ അവരുടെ പ്രോഡക്ട്സ് ഓഫർ വിപുലീകരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്‌ഫോണുകളിലൊന്നാണ് ടെക്‌നോ പോവ 5ജി. ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഡിവൈസ് ഫെബ്രുവരി 14 മുതൽ ആമസോണിൽ വിൽപ്പനയ്ക്കെത്തും. ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ 19,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനാണ് ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ആമസോണിലൂടെ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ടെക്നോ നൽകുന്നുണ്ട്. ടെക്നോ പോവ 5ജി വാങ്ങുന്ന ആദ്യത്തെ 1,500 ഉപയോക്താക്കൾക്ക്, 1,999 രൂപ വിലയുള്ള പവർ ബാങ്ക് സൌജന്യമായി ലഭിക്കും.

ടെക്‌നോ പോവ 5ജി

മറ്റ് ടെക്നോ ഫോണുകളെ പോലെ തന്നെ മികച്ച ഫീച്ചറുകളും ടെക്‌നോ പോവ 5ജിയിൽ കമ്പനി കൊണ്ട് വരുന്നു. മീഡിയടെക് ഡൈമെൻസിറ്റി 900 എസ്ഒസിയോടൊപ്പം 8 ജിബി റാമും പായ്ക്ക് ചെയ്താണ് ടെക്നോ പോവ 5ജി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ടെക്നോ പോവ 5ജിയിൽ ലഭ്യമാക്കിയിരിക്കുന്നു. 6,000 എംഎഎച്ച് ബാറ്ററിയാണ് ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 32 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും 183 മണിക്കൂർ മ്യൂസിക് പ്ലേബാക്കും കമ്പനി ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 11 ബേസ്ഡ് എച്ച്ഐഒഎസ് 8.0യിലാണ് ടെക്നോ പോവ 5ജി സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.

Best Mobiles in India

English summary
The attraction of tecno smartphones is that it offers a lot of features at a low price. New reports suggest that the company will also introduce a new smartphone to this range. The new smartphone will be launched in Tecno's own Spark series. Features like 6GB RAM are also expected in this new smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X