ഒന്നല്ല, രണ്ടല്ല, മൂന്നല്ല, അ‌ദ്ഭുതങ്ങൾ ഏഴാണ്! 10 ദിവസത്തിനിടെ ഇന്ത്യയിൽ എത്തുന്ന 7 കിടിലൻ സ്മാർട്ട്ഫോണുകൾ

|

ടെക്നോളജി വളരുന്നതിന് അ‌നുസരിച്ച് ഓരോ ദിവസവും പുത്തൻ സ്മാർട്ട്ഫോണുകളും പുറത്തിറങ്ങിക്കൊണ്ടിരിക്കുയാണ്. മികച്ച വേഗവും കിടിലൻ ക്യാമറയും ആകർഷക നിറങ്ങളും അ‌തിശയിപ്പിക്കുന്ന വിലയുമൊക്കെയായി ഒരുപിടി സ്മാർട്ട്ഫോണുകളാണ് 2023 ന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിലേക്ക് എത്തുന്നത്. ജനുവരി 2 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി 7 സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ എത്തുക.

ആകർഷകമായ ഫീച്ചറുകളുമായി

ആകർഷകമായ ഫീച്ചറുകളുമായി എത്തുന്ന ഈ ഏഴ് സ്മാർട്ട്ഫോണുകളിൽ അ‌ഞ്ച് എണ്ണം 5ജി സ്മാർട്ട്ഫോണുകളാണ്. റെഡ്മി, ഐക്യൂ, പോക്കോ, സാംസങ്, ടെക്നോ തുടങ്ങി ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ മോഡലുകളാണ് എത്തുന്നത് എന്നത് ഈ സ്മാർട്ട്ഫോണുകൾക്കായുള്ള ആരാധകരുടെ ആകാംക്ഷ കൂട്ടുന്നു. ഇന്ത്യയെ ​കൈയിലെടുക്കാൻ എത്തുന്ന ഈ സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകളും അ‌വ എത്തുന്ന തീയതികളും പരിചയപ്പെടാം.

റെഡ്മി നോട്ട് 12 5ജി സീരീസ്

റെഡ്മി നോട്ട് 12 5ജി സീരീസ്

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ റെഡ്മിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് നോട്ട് സീരീസ്. നോട്ട് സീരീസുകൾക്ക് ഇന്ത്യയിലുള്ള ജനപ്രീതി നിലനിർത്തും വിധം ഹാർഡ്വെയർ വിഭാഗത്തിൽ കാര്യമായ മാറ്റങ്ങളുമായി പുത്തൻ നോട്ട് 12 സീരീസ് 2023 ജനുവരി 5 ന് പുറത്തിറക്കാൻ ഷവോമി തയാറെടുത്തുകഴിഞ്ഞു. റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ+ 5ജി എന്നീ മോഡലുകളാണ് നോട്ട് 12 സീരീസിൽ ഇന്ത്യയിൽ എത്തുന്നത്.

 പുതുവർഷം കേമമാക്കാൻ വാട്സ്ആപ്പ് ഒരുങ്ങിത്തന്നെ; ഏറെ ഉപകാരപ്പെടുന്ന ആ ഫീച്ചർ എത്തുന്നു! പുതുവർഷം കേമമാക്കാൻ വാട്സ്ആപ്പ് ഒരുങ്ങിത്തന്നെ; ഏറെ ഉപകാരപ്പെടുന്ന ആ ഫീച്ചർ എത്തുന്നു!

റെഡ്മി നോട്ട് 12 5ജി

റെഡ്മി നോട്ട് 12 5ജി

ക്വാൽക്കോമിന്റെ സ്നാപ്ഡ്രാഗൺ 4 ജെൻ1 ചിപ്സെറ്റിന്റെ കരുത്തുമായാണ് റെഡ്മി നോട്ട് 12 5ജി ഇന്ത്യയിൽ എത്തുന്നത്. 120ഹെർട്സ് റിഫ്രഷ് റേറ്റും 240ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും ഉള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 5000എംഎഎച്ച് ബാറ്ററി, 33വാട്ട് ഇൻ-ബോക്‌സ് ഫാസ്റ്റ് ചാർജർ എന്നിവയാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന പ്രത്യേകതകൾ. ആഗോള വേരിയന്റിൽനിന്ന് വ്യത്യസ്തമായി 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണവും സെൽഫി ആവശ്യങ്ങൾക്കായി 13 എംപി ഫ്രണ്ട് ക്യാമറയുംനോട്ട് 12 5ജിയിലുണ്ട്. ഏകദേശം 20,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകും.

റെഡ്മി നോട്ട് 12 പ്രോ 5ജി

റെഡ്മി നോട്ട് 12 പ്രോ 5ജി

50എംപി സോണി IMX766 പ്രൈമറി OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ), 8എംപി അൾട്രാവൈഡ് ഷൂട്ടർ, 2എംപി മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമായാണ് റെഡ്മി നോട്ട് 12 പ്രോ 5ജി എത്തുന്നത്. കൂടാതെ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയും നൽകിയിട്ടുണ്ട്. മീഡിയടെക് ​ഡൈമെൻസിറ്റി 1080 പ്രൊസസറും 5000എംഎഎച്ച് ബാറ്ററിയും 67വാട്ട് ഫാസ്റ്റ് ചാർജറും ഈ സ്മാർട്ട്ഫോണിന്റെ പ്രകടനത്തിന് ശക്തിപകരും. കൂടാതെ മികച്ച കാഴ്ചാനുഭവത്തിനായി ഡോൾബി വിഷൻ & ഡോൾബി അറ്റ്‌മോസ് സർട്ടിഫിക്കേഷൻ പിന്തുണയും 120ഹെർട്സ് റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ഈ ഫോണിന്റെ ആകർഷകമായ ഫീച്ചറാണ്. ഏകദേശം 25,000 രൂപയ്ക്ക് ലഭ്യമാകും.

ധാരാളം ഡാറ്റ വേണോ? ഡീസന്റ് പ്ലാൻ രണ്ടെണ്ണമുണ്ട്; ദിവസം 3 ജിബി ലഭിക്കുന്ന എയർടെൽ പ്ലാനുകൾധാരാളം ഡാറ്റ വേണോ? ഡീസന്റ് പ്ലാൻ രണ്ടെണ്ണമുണ്ട്; ദിവസം 3 ജിബി ലഭിക്കുന്ന എയർടെൽ പ്ലാനുകൾ

റെഡ്മി നോട്ട് 12 പ്രോ+ 5ജി

റെഡ്മി നോട്ട് 12 പ്രോ+ 5ജി

റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും മിടക്കനാണ് റെഡ്മി നോട്ട് 12 പ്രോ+ 5ജി. ഒഐഎസ് പിന്തുണ സഹിതം 200 മെഗാപിക്സൽ സാംസങ് HPX പ്രൈമറി സെൻസറുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോൺ എന്ന പ്രത്യേകത ഈ സ്മാർട്ട്ഫോണിനുണ്ട്. 120ഹെർട്സ് റിഫ്രഷ്റേറ്റുള്ള 6.67 ഇഞ്ച് 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 12 പ്രോ+ അവതരിപ്പിക്കുന്നത്. 240ഹെർട് ടച്ച് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ്, HDR10+ എന്നിവയുടെ സപ്പോർട്ടും ഉണ്ട്.

120വാട്ട് ഹൈപ്പർചാർജോടുകൂടിയ

മികച്ച പ്രകടനത്തിനായി മീഡിയടെക് ​ഡൈമെൻസിറ്റി 1080 പ്രോസസറാണ് റെഡ്മി നോട്ട് 12 പ്രോ+ 5ജിയിൽ നൽകിയിരിക്കുന്നത്. 120വാട്ട് ഹൈപ്പർചാർജോടുകൂടിയ 4980എംഎഎച്ച് ബാറ്ററിയും ഇതോടൊപ്പം എത്തുന്നു. ഏകദേശം 19 മിനിറ്റിനുള്ളിൽ ബാറ്ററി യൂണിറ്റിനെ പൂജ്യത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഏകദേശം 30,000 രൂപയ്ക്ക് ഈ നോട്ട് 12 സീരീസ് ഫോൺ ലഭ്യമാകും.

കുട്ടിക്കൊമ്പന്മാർ തമ്മിൽ മുട്ടി നോക്കിയാൽ..! അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്കുട്ടിക്കൊമ്പന്മാർ തമ്മിൽ മുട്ടി നോക്കിയാൽ..! അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

ഐക്യൂ 11 5ജി

ഐക്യൂ 11 5ജി

ജനുവരി 10 ന് ഐക്യൂ 11 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന സ്മാർട് ഫോൺ ആയിരിക്കും ഐക്യൂ 11 5ജി. ഇതേ സീരീസിന് കീഴിലുള്ള ഐക്യൂ 11 പ്രോ 5G സ്മാർട്ട്‌ഫോൺ പിന്നീട് അവതരിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിലും ഐക്യൂ വെബ്‌സൈറ്റിലുമായി വിൽപ്പനയ്ക്ക് എത്തുന്ന ഐക്യൂ 11 5ജിയുടെ വില 55,000 രൂപയ്ക്കും 60,000 രൂപയ്ക്കുമിടയിലായിരിക്കും.

50 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറ

ആൽഫ, ലെജൻഡ് കളർ വേരിയന്റുകളിൽ വരുമെന്നാണ് റിപ്പോർട്ട്. 50 മെഗാപിക്സൽ ട്രിപ്പിൾ  ക്യാമറ, ഫൊട്ടോഗ്രഫിയും സിസ്റ്റം പ്രകടനവും വർധിപ്പിക്കുന്ന വി2 ചിപ്പ് , 120വാട്ട് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററി, 2കെ റെസലൂഷനോട് കൂടിയ സാംസങ് ഇ6 അമോലെഡ് ഡിസ്‌പ്ലേ, LTPO 4.0 ടെക്‌നോളജി എന്നിവയാകും ഈ സ്മാർട്ട്ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.

ക്ഷമ കുറവുള്ളവർക്ക് കുതിച്ചുപായാം; ജയിക്കാനായ് ജനിച്ച ഐക്യൂ നിയോ 7 റേസിങ് സ്മാർട്ട്ഫോൺ ഇതാക്ഷമ കുറവുള്ളവർക്ക് കുതിച്ചുപായാം; ജയിക്കാനായ് ജനിച്ച ഐക്യൂ നിയോ 7 റേസിങ് സ്മാർട്ട്ഫോൺ ഇതാ

പോക്കോ സി 50

പോക്കോ സി 50

പോക്കോ സി50 സ്മാർട്ട്‌ഫോൺ ജനുവരി 3 ന് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇന്ത്യയിൽ പുറത്തിറങ്ങിയ പോക്കോ സി31 മോഡലിന്റെ നവീകരിച്ച പതിപ്പാണ് പോക്കോ സി50 എന്നാണ് വിലയിരുത്തൽ. അ‌തിനാൽത്തന്നെ പോക്കോ സി31 ലേതിനു സമാനമായ ഫീച്ചറുകൾ തന്നെയാണ് സി50യിലും പ്രതീക്ഷിക്കുന്നത്. രണ്ട് ക്യാമറ മൊഡ്യൂളുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ വരുന്നത് എന്ന് വ്യക്തമാണ്.
വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനോടുകൂടിയ HD+ ഡിസ്‌പ്ലേ 5,000എംഎഎച്ച് ബാറ്ററിയും എന്നിവയും പ്രതീക്ഷിക്കാം. സി31 മോഡലിന്റെ പ്രാരംഭ വില 7,499 രൂപയാണ്. സി50യ്ക്കും ഏതാണ്ട് ഇതിനോടടുത്ത വിലതന്നെയാകും ഉണ്ടാകുക.

സാംസങ് ഗാലക്സി എഫ്04

സാംസങ് ഗാലക്സി എഫ്04

ജനുവരി ആദ്യ ആഴ്ചതന്നെ സാംസങ് ഗ്യാലക്‌സി എഫ്04 ഇന്ത്യയിൽ എത്തുമെന്ന് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ബജറ്റ് ​റേഞ്ചിലുള്ള സാംസങ് ഗ്യാലക്‌സി എഫ്04 7499 രൂപ പ്രാരംഭ വിലയിലാകും ഇന്ത്യയിൽ ലഭ്യമാകുക എന്നാണ് കൂടുതൽ റിപ്പോർട്ടുകളും പറയുന്നത്. ഇന്ത്യയിൽ അവതരിപ്പിക്കുന്ന സാംസങ് ഗ്യാലക്‌സി എഫ്04ന് ഒന്നിലധികം മോഡലുകൾ ഉണ്ടാകുമെന്ന് 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. ഫ്ലിപ്കാർട്ടിലൂടെയാകും വിൽപ്പന.

വിശ്വസിച്ചാലും ഇല്ലെങ്കിലും ബിഎസ്എൻഎൽ 4ജി വരുമല്ലോ, വരണമല്ലോ, വരുത്തുമല്ലോ; നൽകിയത് 2570 കോടിയുടെ കരാർവിശ്വസിച്ചാലും ഇല്ലെങ്കിലും ബിഎസ്എൻഎൽ 4ജി വരുമല്ലോ, വരണമല്ലോ, വരുത്തുമല്ലോ; നൽകിയത് 2570 കോടിയുടെ കരാർ

ഫിസിക്കൽ മെമ്മറിയും വെർച്വൽ മെമ്മറിയും

ഫിസിക്കൽ മെമ്മറിയും വെർച്വൽ മെമ്മറിയും ഉൾപ്പെടെ 8 ജിബി വരെ റാം, എൽഇഡി ഫ്ലാഷോടുകൂടിയ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം, വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, 2.3GHz ക്ലോക്ക് സ്പീഡ് ഒക്ടാ-കോർ മീഡിയടെക് ഹീലിയോ P35 പ്രോസസർ, 5000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളായി ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടെക്നോ ഫാന്റം എക്സ്2 5ജി

ടെക്നോ ഫാന്റം എക്സ്2 5ജി

ടെക്നോ ഫാന്റം X2 5ജി സ്മാർട്ട്ഫോണിന്റെ പ്രീ-ബുക്കിംഗ് ജനുവരി 2 ന് ആമസോൺ വഴി ആരംഭിക്കും. ജനുവരി 9 മുതൽ ഇത് വിൽപ്പനയ്‌ക്കെത്തും. സൗദി അറേബ്യയിൽ ടെക്‌നോ ഫാന്റം X2 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,499 റിയാൽ (ഏകദേശം 76,700 രൂപ) ആയിരുന്നു വില. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഹായ്ഒഎസ് 12.0 ലാണ് പ്രവര്‍ത്തിക്കുന്നത്. ഡ്യുവൽ 5ജി സിം 5ജി ഉപയോഗിക്കാം. 64-മെഗാപിക്സൽ പ്രൈമറി ക്യാമറ, 13-മെഗാപിക്സൽ സെക്കൻഡറി സെൻസർ, മൂന്നാമത്തെ 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന വ്യത്യസ്തമായ പിൻ ക്യാമറ സജ്ജീകരണമാണ് ഫാന്റം എക്സ്2ലുള്ളത്. 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.

ഒന്നിലധികം ചാറ്റുകൾ ​ഒന്നിച്ച് 'കൈകാര്യം' ചെയ്യാനൊരുങ്ങി വാട്സ്ആപ്പ്ഒന്നിലധികം ചാറ്റുകൾ ​ഒന്നിച്ച് 'കൈകാര്യം' ചെയ്യാനൊരുങ്ങി വാട്സ്ആപ്പ്

Best Mobiles in India

English summary
7 smartphones will arrive in India between January 2 and 10. Five of these seven smartphones are 5G smartphones that come with impressive features. Most popular smartphone brands in India such as Redmi, IQ, Poco, Samsung, Tecno etc. are arriving these days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X