Just In
- 3 hrs ago
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- 6 hrs ago
സ്മാർട്ട്ഫോണിൽ വെള്ളം കയറിയോ, ഈ ഓഡിയോ പ്ലേചെയ്യൂ, വെള്ളം ചീറ്റിത്തെറിക്കും!
- 23 hrs ago
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- 23 hrs ago
2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്
Don't Miss
- Lifestyle
ഏഴരശനി പൂര്‍ണ സ്വാധീനം ചെലുത്തും രാശി ഇതാണ്: കരകയറാന്‍ കഷ്ടപ്പെടും: മരണഭയം വരെ
- Sports
IND vs NZ: ടെസ്റ്റുകാര്‍ പുറത്തിരിക്കും! മൂന്നാമങ്കത്തില്‍ വന്‍ മാറ്റങ്ങളുമായി ഇന്ത്യ, പ്രിവ്യു, സാധ്യതാ 11
- Movies
ഇനി മേലാൽ എന്നെ വിളിക്കരുതെന്ന് തിലകൻ; സ്വയംവരത്തിൽ അടൂർ ഗോപാലകൃഷ്ണൻ കാണിച്ച ഉളുപ്പില്ലായ്മ; ശാന്തിവിള ദിനേശൻ
- News
'മുഖ്യമന്ത്രിയായിട്ട് 8 വര്‍ഷം.. രണ്ട് തവണയെ വിദേശത്ത് പോയിട്ടുള്ളൂ.. എന്നാല്‍ ചിലരൊക്ക..'; കെജ്രിവാള്
- Finance
ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യവും; കുറഞ്ഞ പ്രീമിയത്തില്‍ 5 ലക്ഷം നേടാന്‍ എല്‍ഐസിയുടെ പുതിയ പോളിസി
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന്‍ പോകുന്ന ഇവികള്‍
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
അത്യുഗ്രന്‍ ഫോട്ടോകളെടുക്കാന്‍ സഹായിക്കും ഈ ഏഴു സ്മാര്‍ട്ട്ഫോണുകള്‍
പ്രൊഫഷണല്‍ ചിത്രങ്ങളെടുക്കുക എന്നുകേട്ടാല്‍ ഡി.എസ്.എല്‍.ആര് ക്യാമറകള്‍ മാത്രം മനസിലാദ്യം ഓടിയെത്തിയിരുന്ന കാലമുണ്ടായിരുന്നു. വലിയ ക്യാമറയും തൂക്കി ഫോട്ടോഗ്രഫര്‍മാര്‍ വന്നുനില്ക്കുന്ന ചിത്രമാണ് ഏവരുടെയും മനസില്‍. എന്നാലിന്ന് കാലം മാറി.

ഡി.എസ്.എല്‍.ആര് ക്യാമറകളിലെന്ന പോലെത്തന്നെ അത്യുഗ്രന്‍ ഫോട്ടോകള്‍ ചിത്രീകരിക്കാന്‍ കഴിയുന്ന ക്യാമറകളാണ് സ്മാര്ട്ട്ഫോണുകളിലിന്ന് ഇടം പിടിച്ചിരിക്കുന്നത്. പലരുമിന്ന് പ്രൊഫഷണല്‍ ഫോട്ടോയെടുക്കുന്നതും മൊബൈല്‍ ക്യാമറകളില്‍ തന്നെ. ഇവിടെ ഈ എഴുത്തില്‍ മികച്ച ക്യാമറയുള്ള ഏഴു സ്മാര്‍ട്ട്ഫോണുകളെ ജിസ്ബോട്ട് വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണ്.

ഗൂഗിള്‍ പിക്സല്‍ 3
മികച്ച ആന്‍ഡ്രോയിഡ് ക്യാമറ മാത്രമല്ല മികച്ച സ്മാര്‍ട്ട്ഫോണ്‍ ക്യാമറ കൂടി ഉള്‍ക്കൊള്ളിച്ച സ്മാര്‍ട്ട്ഫോണാണ് ഗുഗിള്‍ പിക്സല്‍ 3യും 3XL ഉം. 12.2 എം.പി ഓ.ഐ.എസ് പിന് പിന് ക്യാമറ ലോ ലൈറ്റ് സമയത്തും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ളതാണ്. സിംഗിള്‍ ലെന്‍സാണ് ഫോണിലുള്ളതെങ്കിലും പകര്‍ത്തുന്ന ചിത്രങ്ങല്‍ അവിസ്മരണീയമാണ്. നൈറ്റ് സൈറ്റ് എന്ന സാങ്കേതിക വിദ്യ അത്യുഗ്രന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നു. 2018 ഒക്ടോബറിലാണ് ഫോണ്‍ വിപണിയിലെത്തിയത്. വില 71,000 രൂപ.

ഹുവായ് മേറ്റ് 20 പ്രോ
ഹുവായ് യുടെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വേരിയന്റാണ് മേറ്റ് 20 പ്രോ. പിന്നില്‍ ട്രിപ്പിള്‍ ലെന്‍സുമായി പുറത്തിറങ്ങിയതാണ് ഈ മോഡല്‍. ക്യാമറ ക്വാളിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായി ലേക്കയുമായി ചേര്‍ന്ന് കമ്പനി അപ്ഡേറ്റഷന് നടത്തിയിട്ടുണ്ട്. വൈഡ് ആംഗിള്‍ ലെന്‍സ് മികവ് പുലര്‍ത്തുന്നുണ്ട്. ക്യാമറയുടെ ഇടതു വശത്തായി ചേര്‍ന്നാണ് എല്‍.ഇ.ഡി ഫ്ളാഷ് ഘടിപ്പിച്ചിരിക്കുന്നത്.
40,20,8 മെഗാപിക്സലുകളുടെ മൂന്നു ലെന്‍സുകളാണ് പിന്നിലുള്ളത്. ടെലീ ഫോട്ടോ ലെന്‍സ്, അള്‍ട്രാ വൈഡ് ലെന്‍സ്, പോര്ട്ടറൈറ്റ് മോഡ് എന്നിവയാണ് മൂന്നു ലെന്‍സുകള്‍. 54,999 രൂപയാണ് ഹുവായ് മേറ്റ് 20 പ്രോയുടെ വിപണി വില.

ആപ്പിള്‍ ഐഫോണ്‍ XS
സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളില്‍ രാജാവെന്ന് വിളിപ്പേരുള്ള ബ്രാന്‍ഡാണ് ആപ്പിള്‍. എന്നാല്‍ ഗൂഗിള്‍ പിക്സലിന്റെ വരവോടെ ആ ഖ്യാദിക്ക് അല്‍പ്പമൊന്ന് കോട്ടം തട്ടിയെങ്കിലും ക്യാമറകളില്‍ ഇപ്പോഴും മികവ് പുലര്‍ത്തുന്നുണ്ട്. 12 എം.പി ഷൂട്ടര്‍ ഇരട്ട ക്യാമറയോടു കൂടിയതാണ് ആപ്പിള്‍ ഐഫോണ്‍ XS മോഡല്‍.
സെക്കന്റില്‍ 60 ഫ്രെയിംസ് 4 കെ ഷൂട്ടിംഗിന് സഹായിക്കുന്നതാണ് ഈ ക്യാമറ. വളരെ ക്രിസ്പും ഡിറ്റൈയില്ഡുമായ ഫോട്ടോകള്‍ ചിത്രീകരിക്കാന്‍ ഈ ക്യാമറ നിങ്ങളെ സഹായിക്കും. 99,000 രൂപയാണ് ഈ മോഡലിന്റെ വിപണി വില.

സാംസംഗ് ഗ്യാലക്സി നോട്ട് 9
സാംസംഗ് പുറത്തിറക്കിയതില്‍വെച്ച് ഏറ്റവും മികച്ച ക്യാമറ ഉള്‍ക്കൊള്ളിച്ച മോഡലാണ് സാംസംഗ് ഗ്യാലക്സി നോട്ട് 9. ഐഫോണ്‍ XS മായും ഗൂഗിള്‍ പിക്സലുമായും തികച്ചും കംപയര്‍ ചെയ്യാവുന്ന മോഡല്‍. എസ് പെന്നും കൂട്ടിനായുണ്ട്. 12,12 മെഗാപിക്സലുകളുടെ ഇരട്ട ക്യാമറയാണ് പിന്നിലായുള്ളത്. 67,900 രൂപയാണ് ഫോണിന്റെ വില.

വണ്‍പ്ലസ് 6ടി
വിലയ്ക്ക് മികച്ച ക്യാമറ ഫീച്ചര്‍ നല്കുന്ന മോഡലാണ് വണ്‍ പ്ലസിന്റെ 6ടി. ഇരട്ട പിന് ക്യാമറയാണ് പിന്നിലുള്ളത്. 16,20 മെഗാപിക്സലുകളുടെ ലെന്‍സുകളാണിവ. 16 മെഗാപിക്സലിന്റെ മെയിന്‍ ഷൂട്ടര്‍ ക്യാമറ ഏറ്റവും മികച്ചതാണ്. ലോ ലൈറ്റ് ഷൂട്ടിംഗിന് മികച്ചതാണ് ഈ ക്യാമറ. നൈറ്റ് മോഡിനായി പ്രത്യേകം സവിശേഷകളും ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സാംസംഗ് ഗ്യാലക്സി എസ്9 പ്ലസ്
വേരിയബിള്‍ അപ്രേച്ചറോടു കൂടിയ മോഡലാണിത്. ഡ്യുവല്‍ ക്യാമറ സംവിധാനം മികച്ചതാണ്. ഇരട്ട 12മെഗാപിക്സലിന്റെ ലെന്‍സുകള്‍ മികവു പുലര്‍ത്തുന്നുണ്ട്. മെയിന്‍ സെന്‍സര്‍ ലോ ലൈറ്റിംഗിന് ഉതകുന്നതാണ്. നൈറ്റ് ഷൂട്ടിംഗില്‍ മികച്ച ചിത്രങ്ങളെടുക്കാന്‍ ഈ ലെന്സിനാകുന്നുണ്ട്. 64,900 രൂപയാണ് ഫോണിന്റെ വിപണിവില.

ഷവോമി പോക്കോ എഫ്.വണ്‍
ശ്രേണിയില്‍ ആരും പ്രതീക്ഷിക്കാത്ത മോഡലാണിത്. അത്യുഗ്രന്‍ ക്യാമറ സംവിധാനങ്ങളോടെ വിലക്കുറവില്‍ പുറത്തിറങ്ങിയ മോഡലാണിത്. 12,5 മെഗാപിക്സലുകളുടെ ഇരട്ട ക്യാമറയാണ് പിന്നിലുള്ളതെങ്കിലും ക്വാളിറ്റി കിടിലനാണ്. സോണി IMX363 ലെന്‍സാണ് ക്യാമറയില്‍ ഇടംപിടിച്ചിരിക്കുന്നത്. 19,999 രൂപ മാത്രമാണ് ഈ ഫോണിന്റെ വില.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470