ഒപ്പൊഫൈന്‍ഡ് 7 സ്മാര്‍ട്‌ഫോണ്‍; വേറിട്ട 7 ഫീച്ചറുകള്‍...

Posted By:

ഈ വര്‍ഷം ജനുവരിയില്‍ ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പൊ ഇന്ത്യയില്‍ N1 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തിരുന്നു. കറങ്ങുന്ന ക്യാമറയായിരുന്നു ഫോണിന്റെ പ്രത്യേകത. ഒപ്പൊ N1 ന്റെ വിജയത്തെ തുടര്‍ന്ന് അടുത്തിടെ മറ്റൊരു സ്മാര്‍ട്‌ഫോണ്‍ കൂടി കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒപ്പൊ ഫൈന്‍ഡ് 7.

ഇന്ത്യയില്‍ ലഭ്യമായ ആദ്യ ക്വാഡ് HD അഥവാ 2 K റെസല്യൂഷന്‍ ഡിസ്‌പ്ലെയുള്ള ഫോണ്‍ എന്ന വിശേഷണവുമായാണ് ഫൈന്‍ഡ് 7 പുറത്തിറക്കിയിരിക്കുന്നത്.

5.5 ഇഞ്ച് സ്‌ക്രീനും 2560-1440 പിക്‌സല്‍ റെസല്യൂഷനുമുള്ള ഫോണിന് 37,990 രൂപയാണ് വില. 13 എം.പി. പ്രൈമറി ക്യാമറയും 5 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. ഫോണിന്റെ വേറിട്ട 7 ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച ഡിസൈനാണ് ഒപ്പൊ ഫൈന്‍ഡ് 7 ഫോണിന്റേത്. കാര്‍ബണ്‍ ഫൈബര്‍കൊണ്ടുള്ള ബാക്പാനല്‍ ഒരേസമയം ആകര്‍ഷകവും ലളിതവുമാണ്. മെറ്റല്‍ ബോഡി അല്ലെങ്കില്‍ കൂടി HTC വണ്‍ M8 -നു സമാനമായ രൂപഭംഗി ഫൈന്‍ഡ് 7-നുണ്ട്.

 

5.5 ഇഞ്ച് QHD ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. ക്വാഡ് HD റെസല്യൂഷനുള്ള ഇന്ത്യയിലെ ആദ്യ ഫോണാണ് ഇത്. സാംസങ്ങ് ഗാലക്‌സി എസ് 5, HTC വണ്‍ M8, സോണി എക്‌സ്പീരിയ Z2 എന്നിവയെല്ലാം ഡിസ്‌പ്ലെയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്.

 

ക്യാമറയാണ് ഫൈന്‍ഡ് 7-ന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. സോണി എക്‌സ്‌മോര്‍ RS സെന്‍സര്‍ സഹിതമുള്ള 13 എം.പി. ക്യാമറയാണ് ഫോണിലുള്ളത്. ഇതിലെ സൂപ്പര്‍ സൂം ഫീച്ചര്‍ 50 എം.പി. ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കും. മുന്നിലുള്ള 5 എം.പി. ക്യാമറ 4 K വീഡിയോ റെക്കോഡ് ചെയ്യാന്‍ സഹായിക്കും.

 

2.5 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 3 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് ഹാര്‍ഡ്‌വെയര്‍ സംബന്ധിച്ച പ്രത്യേകതകള്‍.

 

ആന്‍മഡ്രായ്ഡ് 4.3 ജെല്ലിബീന്‍ ആണ് ഒപ്പൊ ഫൈന്‍ഡ് 7-നിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഗസ്റ്റര്‍ ഫീച്ചറുകളും മികച്ച യൂസര്‍ ഇന്റര്‍ഫേസും ഫോണ്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

 

3000 mAh ബാറ്ററിയാണ് ഒപ്പൊ ഫൈന്‍ഡ് 7-നില്‍ ഉള്ളത്. VOOC റാപ്പിഡ് ചാര്‍ജിംഗ് ടെക്‌നോളജിയുടെ സഹായത്തോടെ 30 മിനിറ്റിനുള്ളില്‍ ബാറ്ററി 75 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും.

 

4 ജി സംവിധാനമുള്ള ഒപ്പൊ ഫൈന്‍ഡ് 7-ന് 37,990 രൂപയാണ് വില. ജൂലൈ മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ ലഭ്യമാവുമെന്നാണ് അറിയുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot