സാംസങ്ങ് ഗാലക്‌സി S5-ന്റെ 7 വേരിയന്റുകള്‍!!!

Posted By:

സാധാരണ നിലയില്‍ വന്‍കിട ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ അവരുടെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളുടെ താഴ്ന്ന വേരിയന്റുകള്‍ പുറത്തിറക്കാറുണ്ട്. സോണി എക്‌സ്പീരിയ Z1-ന്റെ താഴ്ന്ന പതിപ്പായ എക്‌സ്പീരിയ Z1 കോംപാക്റ്റ്, HTC വണ്‍ M8-ന്റെ താഴ്ന്ന വേരിയന്റായ HTC വണ്‍ M8 മിനി തുടങ്ങിയവ ഉദാഹരണം.

സാംസങ്ങും ഇത്തരത്തില്‍ അവരുടെ ഫ് ളാഗ്ഷിപ് സ്മാര്‍ട്‌ഫോണായ ഗാലക്‌സി എസ് 5-ന്റെ താഴ്ന്ന വേരിയന്റ് പുറത്തിറക്കി. പക്ഷേ ഒന്നല്ല, ഏഴ് വേരിയന്റുകള്‍. അത് ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും ഗാലക്‌സി S5 -ന്റെ ഒക്റ്റ കോര്‍ പ്രൊസസറുള്ള വേരിയന്റാണ് സാംസങ്ങ് ലോഞ്ച് ചെയ്തത്. 1.9 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A15 പ്രൊസസറും 1.3 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസറുമാണ് ഈ വേരിയന്റില്‍ ഉള്ളത്.

 

 

#2

4 ജി കൂടുതലായി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഗാലക്‌സി S5-ന്റെ ക്വാഡ്‌കോര്‍ പ്രൊസസര്‍ വേരിയന്റാണ് സാംസങ്ങ് അവതരിപ്പിച്ചത്.

 

#3

യദാര്‍ഥ ഗാലക്‌സി എസ് 5-ന്റെ അല്‍പം താഴ്ന്ന വേരിയന്റാണ് ഗാലക്‌സി എസ് 5 മിനി. 4.5 ഇഞ്ച് ഡിസ്‌പ്ലെ, 1.4 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്്, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 8 എം.പി പ്രൈമറി ക്യാമറ, 2.1 എം.പി സെക്കന്‍ഡറി ക്യാമറ എന്നിവയുള്ള ഫോണില്‍ 2 ജി, 3 ജി, 4 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഉള്ളത്. 2500 mAh ആണ് ബാറ്ററി.

 

#4

യദാര്‍ഥ ഗാലക്‌സി എസ് 5-നെ അപേക്ഷിച്ച് കൂടുതല്‍ നിലവാരമുള്ള ക്യാമറയാണ് ഗാലക്‌സി K സൂമിന്റെ പ്രത്യേകത. ഗാലക്‌സി എസ് 5-ലെ 16 എം.പി ക്യാമറയ്ക്കു പകരം 20.7 എം.പി പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. 2 എം.പി ഫ്രണ്ട് ക്യാമറയും.
4.8 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, ഹെക്‌സ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 2430 mAh ബാറ്ററി എന്നിവയുള്ള ഫോണില്‍ 2 ജി, 3 ജി, 4 ജി, ബ്ലുടൂത്ത്, വൈ-ഫൈ, NFC, മൈക്രോ യു.എസ്.ബി, ജി.പി.എസ് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

 

#5

സൗത്‌കൊറിയ പോലെ വേഗതയുള്ള 4 ജി നെറ്റ്‌വര്‍ക് ലഭ്യമാവുന്ന രാജ്യങ്ങളിലാണ് ഗാലക്‌സി എസ് 5-ന്റെ LTE വേരിയന്റ് ലോഞ്ച് ചെയ്തത്. യദാര്‍ഥ ഗാലക്‌സി എസ് 5-നേക്കാള്‍ ഉയര്‍ന്ന ഡിസ്‌പ്ലെ, പ്രൊസസര്‍, റാം എന്നിവ ഇതിലുണ്ട്.
5.1 ഇഞ്ച് QHD ഡിസ്‌പ്ലെ, 1440-2560 പിക്‌സല്‍ റെസല്യൂഷന്‍, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 2.5 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 805 പ്രൊസസര്‍, 3 ജി.ബി. റാം, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റ്, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 16 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 2 ജി, 3 ജി, 4 ജി, വൈ-ഫൈ, ബ്ലുടൂത്ത് തുടങ്ങിയവയാണ് ഫോണിന്റെ പ്രത്യേകതകള്‍. 2800 mAh ആണ് ബാറ്ററി.

 

#6

ഗാലക്‌സി എസ് 5-ന്റെ കൂടുതല്‍ ഉറപ്പുള്ള വേരിയന്റാണ് ഗാലക്‌സി എസ് 5 ആക്റ്റീവ്. യു.എസില്‍ മാത്രമാണ് ഇത് ലഭ്യമാവുക. യു.എസ്. മിലിട്ടറി നടത്തുന്ന വിവിധ പരീക്ഷണങ്ങള്‍ വിജയിച്ച ഫോണ്‍ കൂടിയാണ് ഇത്.

 

#7

എസ് 5 ആക്റ്റീവിന്റെ അത്രതന്നെ ഉറപ്പുള്ളതല്ലെങ്കിലും യദാര്‍ഥ വേരിയന്റിനേക്കാള്‍ കട്ടി കൂടിയതാണ് എസ് 5 സ്‌പോര്‍ട്. നിരവധി ഹെല്‍ത് ട്രാക്കിംഗ് പ്രോഗ്രാമുകള്‍ ഇതിലുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
7 variants of Samsung Galaxy S5, Samsung Galaxy S5 smartphone, Different variants of Samsung galaxy S5, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot