ഇന്ത്യയില്‍ 70% വിദ്യാര്‍ഥികള്‍ ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു.

Posted By: Arathy

ഒരു ഫോണ്‍ വാങ്ങണമെങ്കില്‍ ആളുകള്‍ ചെയ്യുന്ന കാര്യമെന്താണെന്നോ ? ആദ്യം അവരുടെ മകളോട് അഭിപ്രായം ചോദിക്കും. ഇന്ന് ഒട്ടുമിക്ക ആളുകളും ചെയ്യുന്ന കാര്യമാണിത്. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ് മൊബൈലിനെ കുറിച്ച് ഏറ്റവും ഏറ്റവും കൂടുതല്‍ അറിയുന്നത്.

പല പഠനങ്ങളിലും തെളിയിച്ച കാര്യമാണിത്. ഉദാഹരണത്തിന് പരസ്യങ്ങള്‍ നോക്കു. മിക്ക പരസ്യങ്ങളും കൂട്ടികളെയാണ് ആദ്യം ആകര്‍ഷിക്കുക. കാരണം കുട്ടികളുടെ വാശിയുടെ പുറത്താണ് പല സാധനങ്ങളും നമ്മള്‍ വാങ്ങുന്നത്. ഇത് മുതലെടുത്താണ് പരസ്യകമ്പനികാര്‍ പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഇന്ത്യയിലെ കണക്കുകള്‍ പ്രകാരം ഇന്ന് 70% കുട്ടികളാണ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത്. അതായത് മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. സോഫ്റ്റ് വേര്‍ സര്‍വീസ് സ്ഥാപനമായ ടിസിഎസിന്റെ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇന്ത്യയിലെ 14 പ്രദേശങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ലഭിച്ച വിവരങ്ങളാണിത്. ഇതില്‍ പറയുന്നത് 17,500 വിദ്യാര്‍ഥികളാണ് ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചുവരുന്നത്. വരും നാളുകളിള്‍ ഇതിലും കൂടുമെന്ന് ടിസിഎസ് പറയുന്നത്.

ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട് ഫോണുകള്‍

പത്തില്‍ പഠിക്കുന്ന മിക്ക വിദ്യാര്‍ഥികള്‍ക്കും ഇന്ന് സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍ ഉള്ളവരാണ്. അതില്‍ 20% കുട്ടിക്കള്‍ സ്മാര്‍ട്ട് ഫോണുകളില്‍ കൂടെ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്.

സ്മാര്‍ട്ട് ഫോണുകള്‍

62% വിദ്യാര്‍ഥികള്‍ സിനിമാ ടിക്കറ്റ് പോലും ബുക്ക് ചെയ്യുവാന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. 47 % ഓണ്‍ ലൈന്‍ വഴി പുസ്തകങ്ങള്‍ വാങ്ങുന്നു. പാട്ടുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നു, സിനിമകള്‍ പോലും കാണുന്നവരുണ്ട്.

 

ട്.

സോഷ്യല്‍ മീഡിയ ഉപയോഗം

83.38% വിദ്യാര്‍ഥികള്‍ ഫേസ് ബുക്ക് നോക്കുവാനാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു

കേരളത്തില്‍

2008 ല്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചതാണ്. എന്നിട്ടും ഇന്ന് പല വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു.

 

 

കേരളത്തില്‍

കേരളത്തില്‍ 42% വിദ്യാര്‍ഥികള്‍ ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു.

 

 

മൊബൈല്‍ ഫോണ്‍ ഉപയോഗം

പഠനസമയങ്ങളില്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗം ഇന്ന് ഏറിവരുകയാണ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot