മാറ്റേണ്ട 8 ആന്‍ഡ്രോയ്ഡ് സെറ്റിംഗ്‌സ്

Posted By: Lekshmi S

കാലങ്ങളായി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ അധികവും. അതുകൊണ്ട് തന്നെ ഇതിന്റെ അടിസ്ഥാന സെറ്റിംഗ്‌സിനെ കുറിച്ച് നമുക്ക് അറിയാം. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഫോണ്‍ കൂടുതല്‍ സ്മാര്‍ട്ടായി മാറും! മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണ്ടേ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കീബോര്‍ഡില്‍ സംഖ്യകളുടെ വരി ചേര്‍ക്കുക

Gboard ആപ്പ് ഉപയോഗിക്കാത്തവര്‍ അധികമുണ്ടാകില്ല. ഇത് ഉപയോഗിച്ച് മിന്നല്‍ വേഗത്തില്‍ ടൈപ്പ് ചെയ്യുന്നവര്‍ പോലും സംഖ്യകള്‍ വരുമ്പോള്‍ കുറച്ചൊന്ന് ഇഴയാറുണ്ട്. സംഖ്യകള്‍ പ്രത്യേക വരിയായി ചേര്‍ത്ത് ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. അതിന് ചെയ്യേണ്ടത് ഇത്രമാത്രം. Gboard സെറ്റിംഗ്‌സ്> പ്രിഫറന്‍സ്>ടോഗിള്‍ ഫോര്‍ നമ്പര്‍ റോ ഓണ്‍ ചെയ്യുക.

ക്രോം അഡ്രസ്സ് ബാര്‍ താഴെ

വലിയ ഡിസ്‌പ്ലേയുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കീബോര്‍ഡില്‍ നിന്ന് സ്‌ക്രീനിന്റെ മുകള്‍ ഭാഗത്തെത്തുക ദുഷ്‌കരമായിരിക്കും. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് അഡ്രസ്സ് ബാര്‍ താഴ്ഭാഗത്തേക്ക് കൊണ്ടുവരാനാകും. ഇതിനായി ഗൂഗിള്‍ ക്രോം ആപ്പ് ഓപ്പണ്‍ ചെയ്ത് അഡ്രസ്സ് ബാറില്‍ 'chrome://flags' എന്ന് ടൈപ്പ് ചെയ്യുക. ഇനി സെറ്റിംഗ്‌സില്‍ നിന്ന് ക്രാം ഹോം ആന്‍ഡ്രോയ്ഡ് എടുത്ത് അതില്‍ നിന്ന് ഫൈന്‍ഡ് ഇന്‍ പേജ് തിരഞ്ഞെടുക്കുക. സെറ്റിംഗ്‌സിലേക്ക് തിരികെ പോകുന്നതിന് home എന്ന് തിരയുക. ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് എനേബിള്‍ സെലക്ട് ചെയ്യുക

ഇന്‍സ്റ്റന്റ് ഓട്ടോ ലോക്ക് പ്രവര്‍ത്തനക്ഷമമാക്കുക

ഓട്ടോ ലോക്ക് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാകും. ഇതിനായി സെറ്റിംഗ്‌സ്>ഡിസ്‌പ്ലേ>സ്ലീപ് തിരഞ്ഞെടുത്ത് സ്‌ക്രീന്‍ ടൈം ഔട്ട് കുറയ്ക്കുക.

ഡോസ് ഓഫ് മോഡ് വേണ്ട

ബാറ്ററിയുടെ ഉപയോഗം കാര്യക്ഷമാക്കുന്നതിനുള്ള ഒരു ഫീച്ചറാണ് ഡോസ് ഓഫ് മോഡ്. എന്നാല്‍ ഇത് പലപ്പോഴും ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യാറുള്ളത്. അതുകൊണ്ട് ഈ മോഡ് നിര്‍ജ്ജീവമാക്കുക. സെറ്റിംഗ്‌സ്>ബാറ്ററി>ത്രീ ഡോട്ടില്‍ ടാപ് ചെയ്യുക>ഡോസ് & ആപ്പ് ഹൈബര്‍നേഷന്‍ സെലക്ട് ചെയ്യുക>ആവശ്യമുള്ള അപ്പുകളില്‍ ടോഗിള്‍ ഓഫ് ചെയ്യുക

ഇന്‍സ്റ്റന്റ് ആപ്പുകള്‍

ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ ആപ്പുകള്‍ പരിശോധിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇന്‍സ്റ്റന്റ് ആപ്പുകള്‍. സെറ്റിംഗ്‌സ്>ഗൂഗിള്‍>എനേബിള്‍ ഇന്‍സ്റ്റന്റ് ആപ്‌സ്>യെസ്, ഐ കണ്‍ഫേം തിരഞ്ഞെടുക്കുക.

ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട്

ആന്‍ഡ്രോയ്ഡിലെ സുരക്ഷാ സംവിധാനമാണ് ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട്. ഗൂഗിള്‍ പ്ലേയുള്ള എല്ലാ ഉപകരണങ്ങളിലും ഇതുണ്ട്. കൃത്യസമയങ്ങളില്‍ അപ്‌ഡേറ്റായി നമ്മുടെ ഡാറ്റയും ഫോണും ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട് സുരക്ഷിതമാക്കി വയ്ക്കുന്നു. ഇത് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സെക്യൂരിറ്റി ഓപ്ഷന്‍ ഓണ്‍ ചെയ്യണം. സെറ്റിംഗ്‌സ്>ഗൂഗിള്‍>സെക്യൂരിറ്റി>ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട്>ടേണ്‍ ഓണ്‍ ദി സെക്യൂരിറ്റി ത്രെട്ട്‌സ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Lots of us are using Android smartphones for years and we are aware of its basic settings. However, their settings that you can tweak on your device, to enhance the user experience.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot