14,999 രൂപക്ക് ഗംഭീര സവിശേഷതകളുമായി ഓണർ 8X; വാങ്ങാൻ ഈ 8 കാരണങ്ങൾ മതി!!

  മധ്യനിര സ്മാർട്ഫോണുകളും ഫ്‌ളാഗ്‌ഷിപ്പ് ഫോണുകളും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നത്. പതിനായിരവും പതിനയ്യായിരവുമെല്ലാം കൊടുത്താൽ ഏകദേശം ഒരു ഫ്ലാഗ്ഷിപ്പ് ഫോണിന് ആവശ്യമായ സവിശേഷതകൾ എല്ലാം തന്നെയുള്ള ഫോണുകൾ ഇന്ന് നമുക്ക ലഭ്യമാകും.

  14,999 രൂപക്ക് ഗംഭീര സവിശേഷതകളുമായി ഓണർ 8X; വാങ്ങാൻ ഈ 8 കാരണങ്ങൾ മതി!!

   

  അത്തരത്തിൽ ഉപഭോക്താവിന്റെ മനസ്സറിഞ്ഞുകൊണ്ട് കയ്യിലൊതുങ്ങുന്ന വിലയിൽ ലഭ്യമായിരിക്കുന്ന ഓണറിന്റെ മധ്യനിര സ്മാർട്ഫോൺ ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്ന ഓണർ 8X. 14,999 രൂപക്ക് ഒരു ഫോണിൽ പ്രതീക്ഷിക്കാവുന്നതും അതിൽ അധികവുമായി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയാണ് ഓണർ 8X എത്തുന്നത്. ഒരു മധ്യനിര സ്മാർട്ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകളോടെയും എത്തുന്ന ഈ മോഡൽ ഏറെ മനോഹരമായ ഡിസൈനിലൂടെയും ആരാധകരുടെ മനം കവരും.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  16.51cm FHD+ നോച്ച് ഡിസ്പ്ളേ

  ഓണർ 8X എത്തുന്നത് മുൻ മോഡലിനെ അപേക്ഷിച്ച് ഏറെ വിത്യാസങ്ങളോടെയാണെന്ന് പറഞ്ഞല്ലോ. അതിൽ ഏറെ പ്രകടമായ ഒന്ന് ഡിസ്പ്ളേ തന്നെയാണ്. 6.5 ഇഞ്ചിന്റെ പടുകൂറ്റൻ ഡിസ്പ്ളേ തന്നെയാണ് കമ്പനി ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും 2340 x 1080 പിക്സൽ റെസൊല്യൂഷൻ ഉള്ള 19.5:9 അനുപാതത്തിലുള്ള ഫുൾ എച്ച്ഡി പ്ലസ് നോച്ച് ഫുൾവ്യൂ ഡിസ്‌പ്ലെ ആണ് ഫോണിനുള്ളത്. ഒപ്പം 91% സ്ക്രീൻ ടു ബോഡി അനുപാതവും ഡിസ്പ്ളേക്ക് ഉണ്ട്.

  COF സാങ്കേതികവിദ്യ

  മികച്ച സ്മാർട്ഫോൺ അനുഭവം നൽകുന്നതിനായി എന്നും പുതുമയാർന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന കമ്പനിയാണ് ഹോണർ. ഇവിടെ ഓണർ 8Xലും കമ്പനി ആ പതിവ് തെറ്റിക്കുന്നില്ല. 'Chip-on-film' (COF) എന്ന സാങ്കേതികവിദ്യയാണ് കമ്പനി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി വളരെ കനം കുറഞ്ഞ വശങ്ങളും താഴെ ഭാഗവും ഫോണിന് ലഭിക്കുന്നു. അത് ഫോണിൽ കൂടുതൽ സ്ഥലം കയ്യിൽ ഒതുങ്ങുന്ന വലിപ്പത്തിൽ തന്നെ ലഭ്യമാക്കാൻ കാരണമാകുന്നു. അതോടെ ബേസൽ 4.25mm മാത്രമായി ചുരുങ്ങിയിരിക്കുകയും ചെയ്യുന്നു. നിലവിലുള്ള ചിപ്പ് ഓൺ ഗ്ലാസ് വിദ്യയെ മാറ്റിമറിക്കുന്ന സാങ്കേതികതയാണ് ഈ COF സാങ്കേതികവിദ്യ.

  മികച്ച കാസ്റ്റമൈസേഷൻ സൗകര്യങ്ങൾക്കായി EMUI

  മികച്ച കാസ്റ്റമൈസേഷൻ സൗകര്യങ്ങൾക്കായി EMUI അധിഷ്ഠിത ആൻഡ്രോയിഡ് ഓറിയോ കൂടിയാകുമ്പോൾ സ്മാർട്ഫോൺ ഉപയോഗം കൂടുതൽ മികവുറ്റതാകുന്നു. അതുപോലെ ഓണർ 8Xൽ വരുന്ന എടുത്തുപറയേണ്ട മറ്റൊരു സൗകര്യമാണ് നോച്ച് സംവിധാനം. ഒരുകൂട്ടം ആളുകൾ നൊച്ചിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ചിലർക്ക് ഇഷ്ടമില്ലാതിരിക്കാനും സാധ്യതയുണ്ട്. അതിനാൽ തന്നെ നോച്ചുമായി ബന്ധപ്പെട്ട് പല കസ്റ്റമൈസേഷൻ സൗകര്യങ്ങളും ഫോണിലുണ്ട്. EMUI ഒഎസ് വഴി ഇതുപോലെ മറ്റനേകം സൗകര്യങ്ങൾ വേറെയും നിങ്ങൾക്ക് ലഭ്യമാകും. അതുപോലെത്തന്നെ TüV Rheinland സെർട്ടിഫിക്കേഷൻ ഉള്ള ഡിസ്പ്ളേ സൗകര്യങ്ങൾ കാരണം കാഴ്ചക്ക് പരിക്ക് പറ്റാത്ത ദൃശ്യ അനുഭവവും ലഭിക്കും.

  ഗെയിമിംഗ്: ഏറ്റവും മികവുറ്റ GPU സൗകര്യങ്ങൾ

  വാവേയുടെ തന്നെ ഒക്ട കോർ Kirin 710 പ്രോസസറിൽ ആണ് ഫോൺ എത്തുന്നത്. ഒപ്പം Mali-G51 MP4 ജിപിയു കരുത്തും ഫോണിന് ഉണ്ട്. ഇത് മധ്യനിര ഫോണുകളിലെ ഏറ്റവും മികച്ച വേഗതയും സുഗമമായ ഫോൺ പ്രവർത്തനവും നമുക്ക് നൽകും. പ്രത്യേകിച്ച് ഗെയിമിങ് അടക്കമുള്ള കാര്യങ്ങളിൽ. മൊത്തം 130% അധിക പ്രവർത്തനം കാഴ്ചവെക്കാൻ ഈ ജിപിയുവിന് സാധിക്കും. ഇതിലൂടെ ഒരേ സമയം മികച്ച ഹാർഡ്‌വെയർ, സോഫ്ട്‍വെയർ സൗകര്യങ്ങൾ വഴി ഒരേപോലെ ഫോണിന്റെ സുഗമമായ പ്രവർത്തനവും അതേപോലെ വലിയ വലിയ ഗെയിമിംഗ് പോലുള്ള പ്രവർത്തനങ്ങളും സാധ്യമാകും.

  ഈ നിരയിലെ ഏറ്റവും മികവുറ്റ ഇരട്ട ക്യാമറ സെറ്റപ്പ്

  പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിൽ ഉള്ളത്. 20 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയുള്ള രണ്ടു സെൻസറുകൾ ആണ് അവ. f/1.8 അപ്പേർച്ചറിൽ എത്തുന്ന ഈ ക്യാമറ സെറ്റപ്പ് സുഗമമായി 480 fps സ്ലോ മോഷൻ വീഡിയോ എടുക്കാൻ കരുത്തുള്ളവയുമാണ്. 22 വിഭാഗങ്ങളിലായി വ്യത്യസ്ത ദൃശ്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന മികവുറ്റ AI സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ഈ ക്യാമറ. അതോടൊപ്പം തന്നെ 500ൽ പരം സീനുകളും ക്യാമറക്ക് തിരിച്ചറിയാൻ സാധിക്കും. ഫീൽഡ് ഡെപ്ത്ത്, പോർട്രൈറ്റ് മോഡ് എന്നിവയ്ക്ക് കൂടുതൽ കരുത്ത് പകരാൻ 20 മെഗാപിക്സൽ പ്രൈമറി സെൻസറിന്റെ കൂടെ വരുന്ന 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ കൂടെ സഹായകമാകും.

  AI സെൽഫി ക്യാമറ

  അതുപോലെ മുൻവശത്ത് സെൽഫി ആവശ്യങ്ങൾക്കായി 16 എംപിയുടെ ഒരു ക്യാമറയാണ് ഉള്ളത്. HDR പിന്തുണയും 1080p ഫുൾ എച്ച്ഡി വീഡിയോ റെക്കോർഡിങ് സൗകര്യവും ഉള്ളതാണ് ഈ സെൽഫി ക്യമാറ. മൾട്ടി ഫ്രെയിം എക്സ്പോസർ സാങ്കേതികവിദ്യയിൽ എത്തുന്ന ഈ സെൽഫി ക്യാമറ വെളിച്ചത്തിന് നേരെ വെച്ചെടുക്കുന്ന ചിത്രങ്ങളിൽ പശ്ചാത്തലത്തിൽ വരുന്ന അധിക എക്പോസർ ഇല്ലാതാക്കാൻ സഹായകമാകും. അതേപോലെ സോഫ്ട്‍വെയർ AI അൽഗോരിതങ്ങൾ അനുസരിച്ച് ദൃശ്യങ്ങൾ എളുപ്പം തിരിച്ചറിയാനും സഹായകമാകും.

  മികച്ച സ്മാർട്ഫോൺ അനുഭവത്തിനായി മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ

  Kirin 710 പ്രോസാർ ആണ് ഓണർ 8Xന്റെ ഏറ്റവും വലിയ കരുത്തെന്ന് മുകളിൽ പറഞ്ഞു. ഈ പ്രോസസറിന്റെ 12nm പ്രോസസ്സ് മുമ്പുള്ള സിപിയുകളെ അപേക്ഷിച്ച് 75% കൂടുതൽ മെച്ചപ്പെട്ട പെർഫോമൻസ് കാഴ്ചവെക്കും. അതുപോലെ Cortex-A73 തലമുറയിൽ പെട്ട കോറുകൾക്കൊപ്പം Mali G51 GPU കൂടിയാകുമ്പോൾ ഈ നിരയിലെ ഏറ്റവും മികവുറ്റ വേഗതയും പ്രവർത്തനവും ഫോൺ കാഴ്ചവെക്കും. റാമിന്റെ കാര്യത്തിൽ 6 ജിബി അല്ലെങ്കിൽ 4 ജിബി എന്നിങ്ങനെ നിങ്ങളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.

  പ്രത്യേകം മെമ്മറി കാർഡ്, സിം സ്ലോട്ടുകൾ

  നമുക്ക് ആവശ്യമായ കൂടുതൽ മെമ്മറി സൗകര്യങ്ങൾക്കകയി ഫോണിൽ മെമ്മറി കാർഡ് സ്ലോട്ടും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനോടൊപ്പം തന്നെ രണ്ടു സിം കാർഡുകൾ മെമ്മറി കാർഡിനോടൊപ്പം തന്നെ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. അതേപോലെ ബാറ്ററിയുടെ കാര്യത്തിലേക്ക് വരുമ്പോൾ 3750 mAh ബാറ്ററിയുടെ കരുത്താണ് ഫോണിനുള്ളത്.

  വിലയും ലഭ്യതയും

  ഒക്ടോബർ 24 മുതലാണ് ഈ മോഡൽ ഇന്ത്യൻ വിപണിയിൽ വാങ്ങാൻ സാധിക്കുക. ആമസോണിൽ മാത്രമായിരിക്കും ഫോൺ ലഭ്യമാകുക. 4 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 14,999 രൂപയാണ് വില വരുന്നത്. ഇതിന് പുറമെ 16,999 രൂപക്ക് 6 ജിബി റാം 64 ജിബി മെമ്മറി മോഡലും 18,999 രൂപക്ക് 6 ജിബി റാം 128 ജിബി മെമ്മറി മോഡലും ലഭ്യമാണ്. കറുപ്പും നീലയും നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  8 features that make Honor 8X the best budget smartphone in India.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more